രീതി : ജിന്നും ജബലും
NB :- മദ്രസയുടെ പേരിൻ്റെ ഭാഗം
എഡിറ്റ് ചെയ്ത് ഉപയോഗിക്കുക.
--------------------------------------
പരനേകിയ പുണ്യ വസന്തം..
പരപ്രീതി വരിച്ചൊരു നേരിൻ ചന്തം....
പരിപൂർണ്ണ നിലാവാം നബിയുള്ളാ.. നിത്യം
പരകോടികൾ ചൊല്ലുന്നൂ സ്വല്ലള്ളാ...
(പരനേകിയ)
ആലത്തിൻ സബബൊളി പൂവെ..
ആശ്വാസ തിരു കനി ജീവെ.. (2)
ആനന്ദത്താലിത ആതിരു ജന്മദിനം
വന്നേ... ഇന്ന്ആ
ഹ്ലാദത്താലിത അധരം
പുഞ്ചിരിയാൽ നിന്നേ.....
തിങ്കൾ മുത്ത് റസൂലിൻ ജന്മദിനത്തിൽ
ഞങ്ങൾ പാടട്ടെ..
തികവിൽ MIM ൻ മക്കൾ സ്വാഗത
ഹാരം ചാർത്തട്ടെ.... (2)
ഇൽമിൻ്റെ വിഹായ സ്ലേറി പാറി
പറന്നൊരു പണ്ഡിതരെ..
ഇഖ്ലാസിൻ പാതയിൽ നമ്മെ
നടത്തിയ നേരിൻ വാഹകരെ.... (2)
നടത്തിയ നേരിൻ വാഹകരെ...
പാടട്ടേ ഉസ്താദോർക്കും...
പാവന പണ്ഡിതർക്കും...
പാരിൻ്റെ അജ്ഞത നീക്കിയ പാവനാം
മുല്ലെ - ഞങ്ങൾ
പാടുന്നു സ്വാഗത ഗാനം
മംഗളമാലിന്നേ....
കമ്മിറ്റിക്കായിത കോർത്ത്....
കനിവാലെ സ്വാഗതം ചാർത്ത്...
നേരിന്നായ് ഒത്തൊരുമിച്ചൊരു ദീനിൻ
പാലകരെ - ഞങ്ങൾ
നേരുന്നു ആഘോഷക്കമ്മിറ്റിയിലും
പിന്നേ...
ആദരവാലേറെ ഉമ്മാക്കും ചൊല്ലുന്നൂ...
ആവേശത്താലിത ഉപ്പാക്കഹ് ലൻ
സഹ് ലൻ പാടുന്നു....
സോദരിമാരിലും സ്വാഗതം പാടുന്നൂ... സോദരർക്കായിരമായിരം
സാവേശത്താൽ ചാർത്തുന്നൂ...
സാവേശത്താൽ ചാർത്തുന്നൂ.....
ലൈറ്റും സൗണ്ടേകിയ മലരെ..
ലൈലിൽ ഒളിവേകിയ കുളിരെ...
ചാർത്തട്ടെ സ്വാഗതമിന്നൊന്നായിതാ...
അറിവൽ വിഹരിക്കും കിളിയേ...
അറിവിൻ വഴി പുൽകിയ മതിയേ..
അരുളട്ടെ വിദ്യാർത്ഥികൾക്കും സദാ...
വന്നു സദസ്സിന്ന് മുന്നിൽ ഒത്തിത കൂടീ...
മർഹബയുമോതീ....
വർഗ്ഗ വൈരും തീർത്തിടാതെ
കുല്ലിലുമോതി...
സ്വാഗതവും പാടീ... (2)
ജാതീ മറന്നിടാം.....
ജാഗ്രത പുൽകിടാം...(2)
സോദര ഹൃത്തിലും ഞാൻ പാടട്ടെ സാദരം...
സ്വാഗത മാലവർക്ക് ചാർത്തട്ടെ ഈ കരം....
സത്യ റസൂല് വന്ന നാളിന്ന് മംഗളം...
സർവ്വം മദ്ഹിനാലെ വീശുന്നു പരിമളം...
ഖൽബാകെ ആമിനാൻ്റെ മോന് പാടി
മർഹബാ....
കാലം കൊതിച്ച മുത്തിൽ ഏക് നാഥാ നിൻ കൃപാ...
കണ്ടാലും പൂതി തീർന്നിടാത്ത മോന്
മുജ്തബാ...
കണ്ണിൽ കിനാവിലെങ്കിലും
തരേണെയാപ്രഭാ....
പറയട്ടെ കുല്ലിലൊന്നായീ....(2)
പാടിടട്ടെ നന്നായീ....
അണയുന്നോരിൽ...
അരുളാം ചേലിൽ...
അഹ് ലൻ സഹ് ലാ.....
ഓർക്ക് സത്യ ദീനിൻ ശോഭ വന്നുദിച്ചു
വിണ്ണില്.... (2)
ഓമലാം റസൂലിൻ ചേല് കണ്ണില്....
ഓളങ്ങളായ് നിറഞ്ഞു മദ്ഹ് മണ്ണില്....
വന്ദ്യ സദസ്സിൽ സഹർഷം ചൊല്ലിടട്ടെ
ചേലില്..... (2)
വന്നണഞ്ഞ പുണ്യ ഹൃത്തിൻ മുന്നില്...
വസ്സലാം പറഞ്ഞിടട്ടെ നിന്നില്.....
വന്നണഞ്ഞ പുണ്യ ഹൃത്തിൻ മുന്നില്...
വസ്സലാം പറഞ്ഞിടട്ടെ
നിന്നില്.....
━━━━━━━━━━━━━【2 】━━━━━━━━━━━━
*സ്വാഗത ഗാനം*
രീതി.അസർ മുല്ല മണം.....
--------------------------------------
ബിസ്മിയും ഹംദും സ്വലാത്തോതി....
ഞങ്ങൾ
അഭിവന്ദ്യ സദസ്സിതിന്നാദി....
പുകളേറും നബിദിന വേദി...ഞങ്ങൾ....
ചേലോടെ സ്വാഗത ഗാനം പാടീ.....
( ബിസ്മിയും...)
ഉത്തമരായൊരു മുത്ത് റസൂലിൻ
സ്തുതിഗീതങ്ങൾ പാടീടാം...
പോരിശ പൊങ്ങിയ നബിദിന വേദിയിൽ മംഗളഹാരം ചാർത്തീടാം....
പള്ളി, മദ്റസ കമ്മറ്റികൾക്കായ്
സ്വാഗത ഗാനം പാടീടാം....
സ്വാഗതസംഘമിൽ നേർന്നിടാം....
ആയുസ്സതിന്നായ് തേടീടാം...
( ബിസ്മിയും...)
മുത്ത് റസൂലിൻ ജന്മദിനത്തിൽ
മുന്തും മർഹബ പാടട്ടേ....
പള്ളി, മദ്റസ ഉസ്താദവരിൽ
സ്വാഗത ഹാരം ചാർത്തീടാം...
നാടിൻ കൺമണി നാട്ടാർക്കെല്ലാം
ചേലിൽ മർഹബ പാടിടാം...
ആയുസ്സതിന്നായ് തേടീടാം...
ഇശലിൽ ഞങ്ങൾ പാടീടാം...
( ബിസ്മിയും...)
വേദിയെ പൂവനമാക്കിത്തന്നൊരു
ഉപ്പയിലുമ്മയിലോതട്ടെ...
ചേലിൽ പുഞ്ചിരി തൂകി വരുന്നൊരു
മദ്റസ മക്കൾക്കോതട്ടേ...2.
സോദരസോദരിമാർക്കെല്ലാർക്കും....
മംഗളഹാരം നേരട്ടേ...
ആയുസ്സതിന്നായ് തേടട്ടേ....
ഇശലിൽ ഞങ്ങൾ പാടട്ടേ.....
( ബിസ്മിയും...)
━━━━━━━━━━━━━【3 】━━━━━━━━━━━━
*സ്വാഗത ഗാനം.*
രീതി... മാണിക്യമലരായ....
--------------------------------------
നബിദിന വേദിയൊരുങ്ങി,
ഹർശമാലെങ്ങും തിളങ്ങി,
ഇഷ്ടതോഴർ വന്നൊരുങ്ങി,
ഞങ്ങൾ തുടങ്ങീ...പാടാൻ
ഞങ്ങൾ തുടങ്ങീ.....2.
പുണ്യമേറുന്നീസദസ്സിൽ...
പ്രാർത്ഥന നടത്തിയോരിൽ...
പാടിടട്ടേ... തേടിടട്ടേ....
സ്വാഗതം നീളേ...
സ്വർഗമേകാനേ.....
(നബിദിനാ....)
ആദ്യക്ഷ സ്ഥാനം വഹിക്കും,
വന്ദ്യരാം പ്രസിഡൻറവർക്കും,
സദസ്സിതിന്നുൽഘാടകർക്കും,
സ്വാഗതംനീളേ...
പ്രാർത്ഥനയാലേ....
( നബിദിനാ.....)
ഉപ്പ ഉമ്മമാരിലെല്ലാം...
ഇത്ത ഇക്കമാരിലെല്ലാം...
സ്വാഗതപ്പൂ വീശി ഞങ്ങൾ
റാഹിമിൽ തേടീ...
ഖൈറിന്നായ് തേടീ....
( നബിദിനാ...)
പാടിടാം കമ്മറ്റിയോർക്കും,
നേർന്നിടാം യുവാക്കളോർക്കും...
മാലിക്കേ നീ സ്വർഗമേകി..
റാഹത്താക്കിടണേ...
തേട്ടം കേട്ടിടണേ.......
( നബിദിനാ.....)
മദ്രസാ ഉസ്താദുമാർക്കും,
മദ്രസാ വിദ്യാർത്ഥികൾക്കും,
സ്വാഗതപ്പൂ ഹാരമേകി...
സ്വർഗമേകാനേ......
കരുണ നൽകാനേ....
( നബിദിന....)
━━━━━━━━━━━━━【4 】━━━━━━━━━━━━
*WELCOME SONG,
(സ്വാഗതഗാനം)
രചന: Kkm Latweefy Mattathur,
രീതി: ( അമ്പിളിചേലുളള )...
അല്‍ഹംദുലില്ലാഹി ഓതി തുടങ്ങുന്നു.... ആരംഭ ദൂതരെ മീലാദിലോതുന്നു..
ആ തിരു സ്നേഹത്തില്‍ ഖല്‍ബ് നിറയുന്നു....
ആകേയും ആഘോഷ രാവില്‍ തിളങ്ങുന്നു...( 2)
സ്നേഹാര്‍ദ്ധപൂവനം സയ്യിദുല്‍ കൌനെെനി....
സ്നേഹമലര്‍വനി ഖുര്‍റതുല്‍ അയ്നെെനി...
സൌഗന്ധിവീശുന്ന അനുരാഗ പൂങ്കാവ്... സകലം വിശുദ്ധി വിതാനിച്ച നേതാവ്... സുകൃതത്തില്‍ സ്വലാവാതും സലാമോതിടാം...
സുവനത്തില്‍ അവരൊപ്പം വസിച്ചിടുവാന്‍... (അല്‍ ഹംദുലില്ലാഹി )
ആഹ്ളാദത്തിന്‍ നാളില്‍ പാടുന്നു മര്‍ഹബ...
ആനന്ദമേറുന്ന നാളിന്റെ മര്‍ഹബ...
ആദരര്‍ അദ്ധ്യക്ഷരില്‍ സ്നേഹ ആശംസ... ഉദ്ഘാടകരിലും നേരുന്നു മര്‍ഹബ.. അനുഗ്രഹം വര്‍ഷിക്കേണേ റാഹിമില്‍ തേടാം...
അനുദിനം റബ്ബിന്‍ രിള്വക്കായി ചേര്‍ന്നിടാം...
(അല്‍ഹംദുലില്ലാഹി)
വന്ദ്യരാം ഉസ്താദുമാരിലും ആദരം... നേരുന്നു കമ്മിററിസോദരില്‍ സാദരം... ഉമ്മമാര്‍ സോദരി വിദ്യാര്‍ത്ഥികള്‍ക്കെല്ലാം... നേരുന്നു മീലാദിന്‍മംഗളആശംസ... അഖിലവും തിരുനബി മദ്ഹോതുന്നു.... അവരാലേഇഹപരം സുറൂറാകുന്നു...
(അമ്പിളിചേലുളള)
അമ്പിയരാജാ റസൂലിന്റെ മീലാദ്... ആലമിനെന്നും അനുഗ്രഹം ഈ നാള്.... ആദരദൂതരെ ജന്‍മനാളില്‍ വന്ന സ്നേഹിതര്‍ക്കെല്ലാര്‍ക്കും നേരുന്നു മര്‍ഹബ..
അഹദവന്‍ തിരുനൂറിന്‍ സബബിനാലേ... അകതാരില്‍ സുകൃതങ്ങള്‍ നിറച്ചീടട്ടെ...
( അല്‍ഹംദുലില്ലാഹി....(2 )
━━━━━━━━━━━━━【4 】━━━━━━━━━━━━
*ശൗഖത്തലി റഹീമി*
✍️✍️✍️✍️✍️✍️✍️✍️✍️✍️
*അൻസാർ മാസ്റ്റർ തച്ചോത്ത്*
🎤🎤🎤🎤🎤🎤🎤🎤🎤🎤
അംബിളിചേലുള്ളാ
++++++++++++++++
പുണ്യ റബീഇൻ്റെ
പുഞ്ചിരി മാനത്ത്...
പൂത്തു റസൂലെന്ന
പൂമുല്ല ചേലൊത്ത്...
പൂമങ്ക ആമിനാ
ബീവി തൻ പൂമുത്ത്...
പൂവിൻ സുഗന്ധവും
തോൽക്കും ആചാരത്ത്....
(പുണ്യറബീഇൻ്റെ )
പാരിൽ സുറൂറിൻ്റെ
നാളിൻ പരിമളം.........
പാരിൽ സുറൂറിൻ്റെ
നാളിൻ പരിമളം..
പാറും പറവയും
പാടുന്നു മംഗളം....
ചാർത്തട്ടെ പുണ്യദിനത്തിൽ ഞാൻ സാദരം...
ചാർത്തട്ടെ
പുണ്യദിനത്തിൽ ഞാൻ സാദരം...
( *മദ്‌റസത്തുൽ ഹിദായാ* മക്കൾ സ്വാഗതമോതുന്നേ...
മഹനിയമാം പുണ്യ സദസ്സിൽ മർഹബ പാടുന്നേ.... 2)
(പുണ്യ റബീഇൻ്റെ)
വന്ദ്യരാം ഉസ്താദ് മാരിലായ് പാടുന്നൂ.......
വന്ദ്യരാം ഉസ്താദ് മാരിലായ് പാടുന്നൂ...
വന്ദനത്താലേറെ സ്വാഗതമോതുന്നു...
നേതാക്കൾ കമ്മിറ്റിക്കൊന്നായ് പാടുന്നൂ...
നേട്ടങ്ങൾ കാട്ടും യുവതക്കായ് നേരുന്നൂ...
(ഉമ്മ പെങ്ങന്മാരിൽ സ്വാഗത ഹാരം ചാർത്തുന്നൂ....
ഉപ്പാക്കും പ്രിയ സോദരരിൽ അവിരാമം ചേർക്കുന്നൂ....... 2)
(പുണ്യറബീഇൻ്റെ)
സാവേശം വിദ്യാർത്ഥികൾക്കായ് നൽകുന്നൂ.......
സാവേശം വിദ്യാർത്ഥികൾക്കായ് നൽകുന്നൂ...
സാമോദം OSF ൽ ഞങ്ങൾ തൂകുന്നു...
അന്യമതസ്തർക്കും സ്വാഗതം പാടുന്നു...
അഭിമാനം ലൈറ്റിലും സൗണ്ടിലുമേകുന്നു...
( *മദ്‌റസത്തുൽ ഹിദായാ* മക്കൾ സ്വാഗതമോതുന്നേ...
മഹനിയമാം പുണ്യ സദസ്സിൽ മർഹബ പാടുന്നേ.... 2)
(പുണ്യറബീഇൻ്റെ)
━━━━━━━━━━━━━【4 】━━━━━━━━━━━━
സ്വാഗതം സ്വാഗതം സ്വാഗതം
പാടിടാം പാടിടാം ഞങ്ങള്...
സ്വാഗതം സ്വാഗതം സ്വാഗതം
നേർന്നിടാം നേർന്നിടാം പൂക്കള്...
(സ്വാഗതം)
അഭിവന്ദ്യ കമ്മിറ്റി പ്രസിഡന്റില്..
അഭിമാനം സെക്രട്ടറി മാന്യരില്..
ആവേശം നേരുന്നു ട്രഷററിലും...
ആമോദം മറ്റുള്ള കമ്മിറ്റിയിലും.... (2)
(സ്വാഗതം)
നാടിന്റെ നന്മക്കായ് നല്ലൊരു പാത
കാട്ടിത്തരും നേതാക്കളിൽ...(2)
ദീനിന്റെ വെട്ടം വീശി തെളിച്ച്..
ഓടിനടക്കും യുവത്തമിൽ..
ദീനിന്റെ വെട്ടം വീശി തെളിച്ച്..
ഓടിനടക്കും യുവാക്കളിൽ..
(സ്വാഗതം)
മുത്ത് നബിയുടെ ജന്മദിനം
ആഘോഷം വാനോളം പൊൻസുദിനം..
കാണാനും കേൾക്കാനും വന്നവരിൽ ആവേശം പാടുന്നു പുണ്യ ഗീതം...(2)
(സ്വാഗതം)
സൗഹാർദ്ദം പൂക്കുന്ന ഈ ദിനമിൽ..
സന്തോഷം മദ്രസ ഗുരുവര്യരിൽ..
കാണാനും കേൾക്കാനും വന്നവരിൽ..
മറ്റുള്ള മതസ്ഥരിൽ പാടിടുന്നു...
സ്വാഗത ഹാരങ്ങൾ ചാർത്തിടുന്നു...(2)
(സ്വാഗതം)(2)
━━━━━━━━━━ Coming soon ━━━━━━━━━━━━
*മദ്രസയിലെ കുട്ടികൾക്ക് നബിദിനത്തിനുള്ള പരിപാടികൾ വരിയോടൊപ്പം ഓഡിയോയും*👇
╭•❉•───•❉•❉•───•❉•╮
നബിദിന പരിപാടികൾ
╰•❉•───•❉•❉•───•❉•╯
*ഓരോ ദിവസവും പുതിയ പരിപാടികൾ അപ്ലോഡ് ചെയ്യുന്നുണ്ട്.*
📁 *സംഭാഷണങ്ങൾ*
📂 *കുട്ടി പ്രസംഗം*
📁 *കുട്ടിപ്പാട്ടുകൾ*
📁 *കഥ പറയൽ*
📁 *മദ്ഹ് ഗാനങ്ങൾ*
📁 *അറബി പ്രസംഗം*
📁 *അറബി ഗാനം*
📁 *കഥാപ്രസംഗം*
📁 *കുട്ടിക്കവിതകൾ*
♡ ㅤ ❍ㅤ ⎙ㅤ ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ *_ˢᵃᵛᵉ_* *_ˢʰᵃʳᵉ_*