Exam Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
കേരളത്തിൽ പരിശുദ്ധ ദീൻ നിലനിറുത്തുവാനും പ്രചരിപ്പിക്കുവാനും വലിയ സേവനങ്ങൾ ചെയ്ത പണ്ഡിതന്മാരാണ് മഖ്ദൂമുമാർ
ഹിജ്റ 873 ക്രിസ്താബ്ദം 1468 ൽ കൊച്ചിയിൽ ജനിച്ച സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ പിതാവിന്റെ കീഴിൽ പ്രാർഥമിക പഠനം പൂർത്തിയാക്കി പിതൃവ്യൻ അൽ ഖാളി ഇബ്രാഹിം ഇബ്നു അഹമ്മദ് മഗ്ബരി യുടെ കൂടെ പൊന്നാനിയിൽ താമസിക്കുകയും ഉന്നത ഉലമാക്കളിൽ നിന്ന് തേടി ഹിജറ ഒമ്പതാം നൂറ്റാണ്ട് കണ്ട ഇന്ത്യയിലെ ഏറ്റവും വലിയ പണ്ഡിതനായി തീരുകയും ചെയ്തു.
ഇവരുടെ കുടുംബം യമനിൽ നിന്ന് വന്നതാണ് യമനിലെ മഗ്ബരിയിൽ നിന്നും വന്ന അശൈഖ് അലി ഇബ്നു അഹമ്മദ് മഗ്ബരി എന്നവരാണ് മഹ്ദും കുടുംബത്തിന്റെ പിതാവ്.
അദ്ദേഹത്തിന്റെ മകനാണ് മഹ്ദും ഒന്നാമൻ. എന്നറിയപ്പെടുന്ന ശൈഖ് സൈനുദ്ദീൻ അബൂ യഹ് യ (റ).
പൊന്നാനിയിൽ വലിയ പള്ളി സ്ഥാപിച്ചത് അദ്ദേഹമാണ്. ഹിജ്റ 928 അഥവാ ക്രിസ്താബ് 1521 വഫാത്തായി. അവിടെ വഫാത്താകുന്നതുവരെ ദർസ് നടത്തിയിട്ടുണ്ട്.
പൊന്നാനി വലിയ ജുമാ പള്ളിയുടെ മുമ്പിലാണ് കബർ നിരവധി കിതാബുകൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
കിതാബുകൾ :-
مُرْشِدُ الطُّلاَّبْ، سِرَاجُ الْقُلُوبُ ، شَمْسُ الْهُدَى، كِتَابُ الْأَذْكِيَاءْ، اِرْشَادُ الْقَاصِدِينَ، تَحْرِيضُ الْإِيمَانْ ، كِفَايَةُ الْفَرَائِضْ ، كِتَابُ الصَّفَا مِنَ الشِّفَا ، تَسْهِيلُ الْكَافِيَة
പൊന്നാനിയിലെ ദർസ് മുസ്ലിം ലോകത്ത് തന്നെ അറിയപ്പെടുന്ന ഒന്നായിരുന്നു. വിദ്യാഭ്യാസപരമായി മാത്രമല്ല ആത്മീയപരമായ കൂടി വിദ്യാർഥികളെ വളർത്തുവാൻ സഹായിക്കുന്ന കിതാബുകളാണ് ഇവ. ഇവ ഇന്നും ദറസുകളിൽ പഠിപ്പിക്കപ്പെടുന്നു.
മിസര് സിറിയ യമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇവിടേക്ക് മുതഅല്ലിമുകൾ വന്നിരുന്നു വലിയ ഉലമാക്കൾ ഇവിടെ ദർസ് നടത്തിയിരുന്നു പ്രമുഖ പണ്ഡിതനായിരുന്നു.
ശിഹാബുദ്ധീൻ അഹമ്മദ് ഇബ്നു ഹജറിൽ ഹൈത്തമി (റ) അവരിൽ ഒന്നായിരുന്നു. പൊന്നാനി മലബാറിലെ മക്ക എന്നറിയപ്പെടുന്നു.