Madrasa Onlin Exam Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
സമസ്ത മദ്രസ അഞ്ചാം ക്ലാസ് ലിസൻ പാഠം - 8 മായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇനി പറയുന്നത്. ഈ പാഠത്തിലൂടെ നമ്മൾ പഠിക്കുന്നത്. അറബിയിൽ എങ്ങനെ ഒരു വസ്തുവിനെ എണ്ണുക. എണ്ണുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം അവയിൽ വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്.
ഉദാഹരണം :-
قَلَمُ وَاحِدٌ
قَلَمَانِ اثْنَانِ
ثَلَاثَةُ أَقْلَامٍ
أَرْبَعَةُ أَقْلَامٍ
خَمْسَةُ أَقْلَامٍ
سِتَّةُ أَقْلَامٍ
سَبْعَةُ أَقْلَامٍ
ثَمَانِيَةُ أَقْلَامٍ
تِسْعَةُ أَقْلَامٍ
عَشْرَةُ أَقْلَامٍ
ഇതിൽ സ്ത്രീലിംഗം ഇല്ലാത്ത വസ്തുവിനെ എണ്ണുമ്പോൾ എണ്ണത്തിൽ കൊടുക്കുകയും എണ്ണപ്പെടുന്ന വസ്തുവിനെ ബഹുവചനം ആക്കുകയും ചെയ്യുന്നു. ഇത് എണ്ണം മൂന്നു മുതലാണ് തുടങ്ങുക. ഒന്നും രണ്ടും സ്ത്രീ ലിംഗം കൊടുക്കാത്ത രൂപത്തിലാണ് എഴുതേണ്ടത്.
എന്നാൽ എണ്ണുന്ന എണ്ണപ്പെടുന്ന വസ്തുവിൽ സ്ത്രീലിംഗം ഉണ്ടെങ്കിൽ അവിടെ എണ്ണുന്നതിൽ നിന്നും സ്ത്രീലിംഗത്തെ ഒഴിവാക്കും. ഉദാഹരണം :-
مِظَلَّةً وَاحِدَةً
مِظَلَّتَانِ اثْنَتَانِ
ثَلَاثُ مِظَلَّاتٍ
أَرْبَعُ مِظَلَّاتٍ
خَمْسُ مِظَلَّاتٍ
ست مظلات
سَبْعُ مِظَلَّاتٍ
ثَمَانِيَ مِظَلَّاتٍ
تِسْعُ مِظَلَّاتٍ
عَشْرُ مِظَلَّاتٍ
മുകളിൽ കാണുന്നതുപോലെ എണ്ണത്തിൽ നിന്നും സ്ത്രീലിംഗത്തെ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഒന്നും രണ്ടും എണ്ണത്തിൽ സ്ത്രീലിംഗത്തെ ഒഴിവാക്കുകയില്ല.
ഉദാഹരണം
مِظَلَّةً وَاحِدَةً
مِظَلَّتَانِ اثْنَتَانِ
ഇവിടെ എണ്ണത്തിൽ സ്ത്രീ ലിംഗത്തെ കൊടുക്കണം.