Exam Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
1. ആർക്കാണ് തഖ്‌ലീദ് നിർബന്ധമാകുക ?
ഉ. മുജ്തഹിദല്ലാത്ത മുകല്ലഫായ മനുഷ്യന് തഖ്‌ലീദ് ചെയ്യൽ നിർബ ന്ധമാണ്.
2. നാല് മദ്ഹബുകൾ ഏതെല്ലാം ?
ഉ. ഹനഫി, മാലികി, ശാഫിഈ, ഹമ്പലി
3. എന്താണ് തഖ്ലീദ് ?
ഉ. തെളിവ് അറിയപ്പെടാതെ തന്നെ മുജ്‌തഹിദിൻ്റെ വാക്ക് സ്വീകരിക്കലാണ് തഖ്‌ലീദ്.
4. എന്താണ് നികാഹ് ?
ഉ. ഇൻകാഹിന്റെയോ തസ‌്വീജിൻ്റെയോ ലഫ്ളുകൾ കൊണ്ട് സംയോഗത്തിനെ അനുവദനീയമാക്കലിനെ ഉൾക്കൊള്ളിക്കു ന്നതുമായ ഇടപാടിനാണ് നികാഹ് എന്ന് പറയുന്നത്.
5. നികാഹ് സുന്നത്താകുന്നതും വാജിബാകുന്നതും ആർക്ക് ?
ഉ. സംയോഗത്തിന് ആവശ്യമുള്ള ചെലവ് കൊടുക്കാൻ കഴിവുള്ള ആൾക്ക് സുന്നത്തും നേർച്ചയാക്കിയവന് നിർബന്ധവുമാണ്.
6. നികാഹ് കറാഹത്താണ് ആർക്ക് ?
ഉ. സംയോഗത്തിന് ആവശ്യമില്ലാത്ത ചെലവ് കൊടുക്കാൻ അശക്തനായ ആൾക്ക്
7. നികാഹിൻ്റെ ഉപകാരങ്ങൾ എന്തെല്ലാം ?
ഉ. തിരുചര്യ പിൻപറ്റലും ദീൻ സംരക്ഷിക്കലും സന്താനപരമ്പരയെ നിലനിർത്തലുമാണ്.
8. വിവാഹത്തിന് സ്ത്രീകളിൽ ഏറ്റവും നല്ലത് ആരാണ് ?
ഉ. ദീനുള്ള തറവാടിയായ കുലീനയായ കന്യകയായ കൂടുതൽ പ്രസവിക്കുന്ന അടുത്ത ബന്ധത്തിൽപ്പെടാത്ത സ്ത്രീയാണ് ഏറ്റവും നല്ലത്.
9. കല്യാണം കഴിക്കുന്നവൻ എന്താണ് കരുതേണ്ടത് ?
ഉ. തിരുചര്യയെയും ദീനീ സംരക്ഷണത്തെയും കരുതണം.
10. ഇണകളിൽ രണ്ടുപേരും പരസ്‌പ്പരം കാണൽ സുന്നത്താണ് എപ്പോൾ ?
ഉ. നികാഹിന് തീരുമാനിച്ചുറപ്പിച്ച ശേഷം പരസ്‌പ്പരം കാണൽ സുന്നത്താണ്.
11. ഏത് സ്ഥലത്തും സമയത്തുമാണ് നികാഹിടപാട് സുന്ന ത്താവുക ?
ഉ. പള്ളിയിൽ വെച്ചാവുക, വെള്ളിയാഴ്ച്ച ദിവസമാവുക, പകലിൻ്റെ ആദ്യ സമയത്താവുക എന്നിവ സുന്നത്താണ്.
12. വ്യഭിചാരത്തിലുണ്ടായ സ്ത്രീയേയും കപടവിശ്വാസിയെയും വിവാഹം കഴിക്കലിന്റെ വിധി എന്ത് ?
ഉ. കറാഹത്താണ്.
13. പങ്കാളിത്തം എന്നാൽ എന്ത് ?
ഉ. ഒന്നിലധികം ആളുകൾക്ക് ഒരു വസ്‌തുവിൽ വ്യാപകമായ നിലക്ക് അവകാശം സ്ഥിരപ്പെടുന്നതിനാണ് പങ്കാളിത്തം എന്ന് പറയുന്നത്.
14. ശിർക്കത്തിൽ എന്താണ് ശർത്വാക്കപ്പെടുന്നത് ?
ഉ. രണ്ടാളിൽ നിന്നോ, രണ്ടിലൊരാളിൽ നിന്നോ വിറ്റും വാങ്ങിയും കൈകാര്യം (ഇടപാടുകൾ) നടത്തുന്നയാൾക്ക്, കൈകാര്യം നടത്തു ന്ന വിഷയത്തിൽ സമ്മതം കൊടുക്കുന്നതിൻ്റെ മേൽ അറിയിക്കുന്ന ലഫ്ളുകൾ ഉണ്ടായിരിക്കൽ ശിർക്കത്തിൽ ശർത്വാക്കപ്പെട്ടിരിക്കുന്നു.