Fiqh Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
നജസുകൾ മൂന്നുവിധമാകുന്നു
കട്ടി കൂടിയത്
നായ പന്നി അവയിൽ നിന്ന് ജന്മം കൊണ്ടവ ഇവയാണ് അത്. ഇവകൊണ്ട് മലിനമായാൽ ഏഴു തവണ കഴുകണം അതിൽ ഒന്ന് ശുദ്ധിയായ മണ്ണ് കലക്കിയ വെള്ളം കൊണ്ടായിരിക്കണം. രജിസ് തടിയുണ്ടെങ്കിൽ അത് ആദ്യം നീക്കണം. അതിനായി പലപ്രാവശ്യം കഴിയേണ്ടി വന്നാലും അത് ഒരു തവണയായി മാത്രമേ പരിഗണിക്കുകയുള്ളൂ.
രണ്ടാമത്തേത്: മീഡിയം
മലം,മൂത്രം,രക്തം,ചലം,ചർദ്ദിച്ചത് വദിയ്യ്, മദിയ്യ്, മനുഷ്യൻ മത്സ്യം ജറാദ് ഇവ അല്ലാത്തതിന്റെ ശവം, ലഹരി ദ്രാവകങ്ങൾ മുതലായവ മീഡിയംസുകളാണ്. അതുകൊണ്ട് മലിനമായത് നജസ്സിന്റെ നിറം മണം രുചി എന്നിവ നീങ്ങുന്നത് വരെ കഴുകണം പ്രയാസപ്പെട്ടു കഴുകിയിട്ടും നിറമോ മണമോ രണ്ടിലൊന്നും നീങ്ങുന്നില്ലെങ്കിൽ വിരോധമില്ല.
നിറം മണം എന്നിവ രണ്ടും രുചി മാത്രമേ നീങ്ങുന്നില്ലെങ്കിൽ ശുദ്ധിയാകുന്നതല്ല. എന്നാൽ മുറിച്ചു കളഞ്ഞാൽ മാത്രമേ നീങ്ങൂ എന്ന് അവസ്ഥയിൽ അത് പൊറുക്കപ്പെടുന്നതാണ്. വെള്ളം രണ്ടു ഖുല്ലത്തിൽ കുറവാണെങ്കിൽ അതിൽ ഇട്ടു ഇട്ടു കഴുകാവതല്ല. വെള്ളം ഒഴിച്ച് കഴുകണം.
മൂന്നാമത്തേത് കട്ടി കുറഞ്ഞത്
പാലല്ലാതെ ഒന്നും കഴിക്കാത്ത രണ്ടു വയസ്സ് തികയാത്ത ആൺകുട്ടിയുടെ മൂത്രമാണ് കട്ടികുറഞ്ഞ അതുകൊണ്ട് മലിനമായാൽ മൂത്രം ആയ മുഴുവൻ സ്ഥലത്തും എത്തുംവിധം മൂത്രത്തേക്കാൾ കൂടുതൽ വെള്ളം കുടഞ്ഞാൽ മതി പെഴുകേണ്ടതില്ല.