Class 3 Fiqh Chapter 3 By Madrasa Guide Quiz Burhan

Madrasa Guide
Class 3 Fiqh Chapter 3 By Madrasa Guide Quiz Burhan

Fiqh Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:


                നജസുകൾ 


? വെള്ളത്തിന്റെ അടിയിൽ നിന്നു പട്ടിയെ തൊട്ടാൽ നജസാകുമോ ?


🅰️: രണ്ടു ഖുല്ലത്തോ അതിലധികമോ ഉള്ള വെള്ളത്തിന്റെ അടിയിൽ നിന്നു പട്ടിയെ തൊട്ടാൽ കൈ നജസാകില്ല 





❓. *എപ്പോഴും രക്തവും ചലവും ഒഴുകിക്കൊണ്ടിരിക്കുന്ന മുറിവുള്ള വ്യക്തിക്ക് മൂത്രവാർച്ചക്കാരന്റെ വിധിയാണോ?*


🅰️: എല്ലാ കാര്യത്തിലും മൂത്രവാർച്ചക്കാരന്റെ വിധിയല്ല പക്ഷേ, ഓരോ ഫർളു നിസ്കാരത്തിനും മുറിവ് കഴുകുകയും കെട്ടുകയും വേണം എന്നാൽ ഓരോ ഫർളിനും വുളൂഅ് നിർബന്ധമില്ല മൂത്രവാർച്ചക്കാരനു അതു നിർബന്ധമാണല്ലോ (കുർദി: 1/201) 


❓. *നജസായ മണ്ണെണ്ണകൊണ്ട് പള്ളിയിൽ വിളക്ക് കത്തിക്കാമോ?*


🅰️: പാടില്ല നിഷിദ്ധമാണ് അത്യാവശ്യമില്ലാതെ നജസ് പള്ളിയിലേക്ക് കടത്തൽ തന്നെ ഹറാമാണ് (തുഹ്ഫ: 3/32) 




1. *ഉറങ്ങുന്നവന്റെ വായിൽ നിന്നൊലിക്കുന്ന ദ്രാവകം നജസാണോ ?*


മറുപടി : ആമാശയത്തിൽ നിന്ന് പുറപ്പെടുന്നതാണെങ്കിൽ നജസാണ് അല്ലെങ്കിൽ നജസല്ല (ശർവാനി 1/294)


2. *ആമാശയത്തിൽ നിന്നാണെന്ന് എങ്ങനെ തിരിച്ചറിയും ?*


മറുപടി:  ദുർഗന്ധവും മഞ്ഞ നിറവും ഉണ്ടാവും (ശർവാനി 1/294)


3. *ആമാശയ ത്തിൽ നിന്നാണോ അല്ലയോ എന്ന് സംശയമായാലോ ?*


മറുപടി: എങ്കിൽ അത് നജസല്ല (ശർവാനി 1/294)


4. *പാമ്പുപോലുള്ള ജീവികളുടെ വിഷം നജസാണോ ?*


മറുപടി:  നജസാണ് (ശർവാനി 1/295)


5. *ഗോമൂത്രം നജസാണോ ?*


മറുപടി: അതെ  


6. *ഒട്ടകമൂത്രമോ ?*


മറുപടി:  നജസാണ് ശർവാനി 1/296)


7. *നബി  (സ) ചില രോഗികളോട് ഒട്ടകമൂത്രം കുടിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട് എന്ന് കേൾക്കുന്നു ശരിയാണോ ?*


മറുപടി:  ശരിയാണ് ആ രോഗം അത് കുടിച്ചാലേ മറൂ എന്ന് ബോധ്യമായതിനാലാണ് അങ്ങനെ ചെയ്തത് ഇപ്രകാരം നജസായ വസ്തുക്കൾ കൊണ്ടേ രോഗം മാറൂ എന്നുണ്ടെങ്കിൽ അങ്ങനെ ചികിത്സിക്കാൻ അനുവദനീയമാണ് (ശർവാനി 1/296)


8. *എട്ടുകാലി വല നജസാണോ?*


മറുപടി:  അല്ല എന്നാൽ ഇമാം ഗസ്സാലി (റ) ,ഇമാം ഖസ്വ്വീനി(റ) എന്നിവർ നജസാണെന്ന പക്ഷക്കാരാണ് (തുഹ്ഫ 1/297) നജസല്ല എന്നതാണ് പ്രഭലമായ അഭിപ്രായം 


9.  *മനുഷ്യന്റെ ശുക്ലം നജസാണോ ?*


മറുപടി:  അല്ല എന്നാൽ മൂത്രം ഒഴിച്ചിട്ട് കഴുകി ശുദ്ധിയാക്കാത്തവന്റെ ശുക്ലം നജസാണ് (ശർവാനി 2/298)


10 . *തിന്നൽ ഹലാലായ ജീവികളുടെ രോമം ,തൂവൽ എന്നിവ നജസാണോ ?*


മറുപടി:  ജീവനുള്ളതിൽ നിന്നോ അറുക്കപ്പെട്ടതിൽനിന്നോ വേർപ്പെട്ടതാണെങ്കിൽ നജസല്ല ചത്തതിന്റേത് നജസാണ് (ഫത്ഹുൽ മുഈൻ 24)


11. *പ്രസവ ശേഷം വരുന്ന രക്തമല്ലേ നിഫാസ് : അപ്പോൾ ഓപ്പറേഷൻ വഴി പ്രസവം നടന്നതിന്റെ ശേഷമുള്ള രക്തം നിഫാസ് രക്തത്തിൽ പെടുമോ ?*


മറുപടി:  പെടും കാരണം ഗർഭാഷയം കാലിയായതിന്ന് ശേഷം പുറപ്പെടുന്ന രക്തമാണ് നിഫാസ് മാസം തികയാത്ത രക്തപിണ്ഡമോ മാംസപിണ്ഡമോ ആണെങ്കിലും അത് ഗർഭാശയത്തിൽ നിന്നൊഴിവാവലോടെയുള്ള രക്തവാർച്ച പ്രസവരക്തം (നിഫാസ് )തന്നെയാണ്  (തുഹ്ഫ 1/413)


12. *ആനക്കൊമ്പ് നജസാണോ ?*


മറുപടി നജസാണ് 


13. *ആനക്കൊമ്പുകൊണ്ടുണ്ടാക്കിയ ചീർപ്പ് കൊണ്ട് മുടി ചീകാമോ ?*


മറുപടി:  തലയിലും താടിയിലും ചീർപ്പിലും നനവില്ലെങ്കിൽ കറാഹത്തോടെ ഹലാലാണ് മുടിയിലോ ചീർപ്പിലോ നനവുണ്ടെങ്കിൽ ഹറാമാണ് (ഫത്ഹുൽ മുഈൻ ,ഇആനത്ത് 1/89,ജമൽ 2/88)സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കേണ്ട മസ്അലയാണ് ഇത്  




? പാമ്പിൻ വിഷവും എട്ടുകാലി വലയും നജസാണോ ?


മറുപടി: ☑️ പാമ്പിൻ വിഷം നജസാണ് എട്ടുകാലി വല നജസല്ല (തുഹ്ഫ 1/295, 297) 









❓. രണ്ടു ഖുല്ലത്തിൽ താഴെയുള്ള വെള്ളത്തിൽ സോപ്പ് വീണാൽ ആ വെള്ളം ശുദ്ധീകരണത്തിനു പറ്റുമോ?


🅰️: വെള്ളത്തിന്റെ രുചി, നിറം, വാസന എന്നിവയിലേതെങ്കിലും ഗുണം സാരമായി വ്യത്യാസപ്പെട്ടിട്ടുണ്ടെങ്കിൽ ആ വെള്ളം ശുദ്ധീകരണത്തിനു പറ്റില്ല (ഫത്ഹുൽ മുഈൻ, പേജ്:9)



❓. റൂമിൽ കുട്ടി മൂത്രമൊഴിക്കുകയും അതു ഉണങ്ങുകയും ചെയ്തു ഇനി നിലം കഴുകാതെ ഉണങ്ങിയ മാത്രമുള്ള സ്ഥലത്ത് പായ വിരിച്ചു നിസ്കരിക്കാമോ?

🅰️: നിസ്കരിക്കാം നിസ്കാരം സാധുവാണ് പക്ഷേ, കറാഹത്തുണ്ട് (തുഹ്ഫ: 1/167 നോക്കുക)



❓. ചില മഖ്ബറകളിൽ മൈൽപീലി കെട്ടിവെച്ചതായി കാണാം മൈൽപീലി നജസല്ലേ?


🅰️: നജസുതന്നെ അതു മഖ്ബറയിൽ കെട്ടിവെക്കാനുള്ളതല്ല ഇതാണു ശാഫിഈ മദ്ഹബ് എന്നാൽ, കേരളത്തിനു പുറത്തുള്ള മഖ്ബറകളിലാണ് മൈൽപീലി കെട്ടിവെച്ചതായി കാണാറുള്ളത് അവർ ഹനഫീ മദ്ഹബ് തഖ്ലീദ് ചെയ്തവരാകാം ഹനഫീ മദ്ഹബിൽ മൈൽപീലി കൊഴിപ്പില്ലെങ്കിൽ ശുദ്ധമാണ് (ഫത്ഹുൽ മുഈൻ, പേജ്:35)




❓. വെള്ളത്തിന്റെ അടിയിൽ നിന്നു പട്ടിയെ തൊട്ടാൽ നജസാകുമോ?


🅰️: രണ്ടു ഖുല്ലത്തോ അതിലധികമോ ഉള്ള വെള്ളത്തിന്റെ അടിയിൽ നിന്നു പട്ടിയെ തൊട്ടാൽ കൈ നജസാകില്ല



❓. ഗുഹ്യസ്ഥാനം വെള്ളത്തിന്റെ അടിയിൽ നിന്നു തൊട്ടാൽ വുളൂഅ് മുറിയുമോ?


🅰️: മുറിയുന്നതാണ് മറ്റുള്ളവരുടേത് സ്പർശിച്ചാലും മുറിയും (ഇആനത്ത്: 1/168)



❓. വലിയ അശുദ്ധിയുള്ളവൻ കുളിയുടെ നിയ്യത്തോടെ കൈകാലുകൾ മാത്രം കഴുകി നഖം മുറിച്ചാൽ കുളിച്ച ശേഷം മുറിച്ച പ്രയോജനം ലഭിക്കുമോ?


🅰️: അതേ, ലഭിക്കുന്നതാണ് കാരണം ,കുളിയുടെ കരുത്തോടെ കൈകാലുകൾ കഴുകിയാൽ ആ ഭാഗങ്ങളിലെ കുളി കഴിഞ്ഞല്ലോ (തുഹ്ഫ: 1/284)



❓. ഒരാൾ ഭക്ഷിച്ചത് പന്നിമാംസമാണെന്ന് ബോധ്യപ്പെട്ടാൽ ‘വയർ’ മണ്ണ് കലക്കിയ വെള്ളംകൊണ്ടു കഴുകണോ?


🅰️: വേണ്ട നിയമപ്രകാരം വായ കഴുകിയാൽ മതി (ഫതാവൽ കുബ്റാ: 1/28)


❓. ആട് പട്ടിപ്പാൽ കുടിച്ചാൽ ആ ആടിന്റെ ഇറച്ചി ഭക്ഷിക്കാമോ?


🅰️: ഭക്ഷിക്കൽ അനുവദനീയമാണ് ആടിന്റെ വായ നജസായിട്ടുണ്ടെന്നുമാത്രം അതു അതിന്റെ മാംസം തിന്നുന്നതിനു തടസ്സമില്ല നിയമപ്രകാരം ആടിന്റെ വായ കഴുകിയാൽ മതി (ഫതാവൽ കുബ്റാ: 1/28 നോക്കുക)


❓. തേനിൽ ഉറുമ്പ് ഉണ്ടെങ്കിൽ തേൻ നജസാകുമോ?


🅰️: നജസാകില്ല തേനിൽനിന്നു ഉറുമ്പിനെ നീക്കൽ ബുദ്ധിമുട്ടാണെങ്കിൽ മറ്റു ഭയമില്ലെങ്കിൽ തേനിനോടൊപ്പം ഉറുമ്പിനെയും കഴിക്കാം (തുഹ്ഫ: 9/318)




1.  ശരിരത്തിൽ നജസായി കണക്കാക്കപ്പെടുന്ന വസ്തുക്കൾ എതെല്ലാം ?


ഉ:  കാഷ്ടം, മൂത്രം, മദ് യ്, വദ് യ്, രക്തം, ചലം, ഛർദ്ദിച്ചത്, മനുഷ്യന്റെയും മത്സ്യത്തിന്റെയും വെട്ടുകിളിയുടെയും അല്ലാത്ത ശവങ്ങൾ, ദ്രാവക രൂപത്തിലുള്ള  ലഹരി  വസ്തുക്കൾ, നായ, പന്നി, ജീവികളുടെ കൈപ്, കന്നുകാലികൾ അയവിറക്കുന്നത്, ഭക്ഷ്യയോഗ്യമല്ലാത്ത ജീവികളുടെ പാൽ, ശവം, മൃഗങ്ങളുടെ പിരിഞ്ഞ ഭാഗം.(ഫതഹുൽ മുഈൻ 32-37, ബുഷു`റുൽ കരീം 41 )


2.  നിസ്കാരം, ത്വവാഫ് പോലോത്ത ആരാധനകളിൽ അല്ലാത്ത സമയം നജസിൽ നിന്നും വൃത്തിയായിരിക്കൽ നിർബന്ധമുണ്ടോ?


ഉ:  ഇല്ല. എങ്കിലും ആവശ്യത്തിനല്ലാതെ നജസ് ശരിരത്തിലോ വസ്ത്രത്തിലോ പുരട്ടൽ ഹറാമാണ്. (ഫതഹുൽ മുഈൻ 31 )


3.  മദ് യ്, വദ് യ്, എന്നാൽ എന്ത്?


ഉ:  കാമവികാരം ശക്തമാകുന്നതിന്ന്  മുമ്പു  മഞ്ഞനിറത്തിലോ  വെള്ളനിറത്തിലോ നേർമയായ നിലക്ക്  മുൻദ്വാരത്തിലൂടെ ദ്രാവകമാണ്  മദ് യ്, ഭാരമുള്ള വസ്തുക്കൾ സമയത്തോ മൂത്രിച്ചതിന്ന് ശേഷമോ മുൻദ്വാരത്തിലൂടെ പുറപ്പെടുന്ന കട്ടിയുള്ളതും കലർപ്പുള്ളതും വെളുത്തതുമായ  ദ്രാവകമാണ് വദ് യ്.  (ഫതഹുൽ മുഈൻ 32  )


4.  മുറിവ്, വസൂരി, ശരീരത്തിലുണ്ടാകുന്ന കുരുക്കൾ ഇവയിൽ നിന്നും ഒലിക്കുന്ന ദ്രാവകത്തിന്റെ  വിധി എന്ത് ?


ഉ:  അവകളിൽ നിന്നും ഒലിക്കുന്ന ദ്രാവകങ്ങൾ  പകർച്ച (നിറം, മണം, രുചി, എന്നിവയ്ക്ക് വ്യത്യാസം ഉണ്ടാവുക ) ഉണ്ടെങ്കിൽ നജസാണ്. അത്തരം വ്യത്യാസങ്ങൾ ഇല്ലെങ്കിൽ നജസല്ല.(ഫതഹുൽ മുഈൻ 33 ) 


5.  ഉണങ്ങിയ മൂത്രം ശുദ്ധിയാക്കുന്നത് എങ്ങനെ ?


ഉ:  നിറമോ രുചിയോ  വസനയോ ഇല്ലെങ്കിൽ മുകളിൽ വെള്ളമൊഴിച്ചാൽ  മതി. (ഫതഹുൽ മുഈൻ 37)


6.  ചെറിയ കുട്ടിയുടെ  മൂത്രം ശുദ്ധിയാക്കുന്നത് എങ്ങനെ ?

ഉ:  രണ്ട് വയസ്സ് തികയാത്ത പാലല്ലാതെ മറ്റൊന്നും ഭക്ഷിക്കാത്ത ആണ്‍ കുട്ടിയുടെ മൂത്രം ശുദ്ധീകരിക്കൻ അതിനെക്കാൾ കുടുതൽ വെള്ളം കുടഞ്ഞാൽ മതി. ഒലിപ്പിച്ച് കഴുകേണ്ടതില്ല. (മഹല്ലി 1/74 )


7.  നജസല്ലാത്ത രണ്ട് രക്തപിന്ധങ്ങൾ ഏതെല്ലാം?


ഉ:  കരൾ, കരിനാക്ക്.  (തുഹ്ഫ 1/ 479)


8.  ബീജം നജസിൽ  പെട്ടതാണോ?


ഉ:  നജസല്ലത്ത ജീവികളിൽ നിന്നുള്ളതാണെങ്കിൽ ശുദ്ധിയുള്ളതാണ്. നജാസായ ജീവികളിൽ നിന്നുള്ളതാണെങ്കിൽ നജസാണ് . (റൗളതു`ത്വാലിബീൻ 127 )


9.  അറുക്കപ്പെട്ട മൃഗത്തിന്റെ ഭ്രൂണം നജസാണോ ?


ഉ:  നജസല്ല. (തുഹ്ഫ 1/ 478 )


10.  ഛർദിച്ചത്  നജസാവാത്തത്  എപ്പോൾ ?


ഉ:  നാം ഭക്ഷിച്ച വസ്തു ആമാശയത്തിലെത്തും മുമ്പാണ്  ഛർദിച്ചതെന്ന്  ഉറപ്പോ, സാധ്യതയോ ഉണ്ടെങ്കിൽ അത് നജസായി ഗണിക്കപ്പെടില്ല. (ഫതഹുൽ മുഈൻ 33 )


11.  സ്ഥിരമായി ഛർദിക്കുന്ന കുട്ടി ഛർദിച്ച അവശിഷ്ടത്തെ തൊട്ട്  ഉമ്മാക്ക്  ഇളവുണ്ടോ ? അത് വൃത്തിയാകൽ നിർബന്ധമുണ്ടോ ?


ഉ:  സ്ഥിരമായി ഛർദിക്കുന്ന കുട്ടിയുടെ വായിലുള്ള ഛർദിയുടെ അവശിഷ്ടത്തെ തൊട്ട് ഉമ്മയുടെ മുലയിൽ നിന്നും കുട്ടിയുടെ വായിൽ പ്രവേശിക്കുന്ന ഭാഗത്തെ തൊട്ട് മാത്രം പൊറുക്കപ്പെടുന്നതാണ്. എന്നാൽ മറ്റു ശ്പർശനം, ചുംബനം എന്നിവയാൽ ഛർദിച്ചത്  പുരണ്ടാൽ പൊറുക്കപ്പെടില്ല. വൃത്തിയാക്കണം.(ഫതഹുൽ മുഈൻ-ഇഅനത്ത് 33 )


12.  ഈച്ച പോലുള്ള ചെറിയ പ്രാണികളുടെ ശവങ്ങൾ അധികരിച്ചാൽ അവകളെ തൊട്ടു നിസ്കാരത്തിൽ വിടുതിയുണ്ടോ? 


ഉ:  വിടുതിയുണ്ട്. (ഫതഹുൽ മുഈൻ )


13.  നജസല്ലാത്ത ശവങ്ങൾ  ഏതെല്ലാം? 

ഉ:  മനുഷ്യൻ, മത്സ്യം, വെട്ടുകിളി, എന്നിവയുടെ ശവം. (ഫതഹുൽ മുഈൻ 35  )


14.  ഒരു വ്യക്തിക്ക് ഒരു മുടിയോ തൂവലോ ലഭിക്കുകയും അത് ഭക്ഷിക്കാവുന്ന ജീവിയുടെതാണോ  അല്ലയോ അത് ജീവിതകാലത്ത് പിരിഞ്ഞതാണോ അല്ലയോ എന്നറിയാതിരിക്കുകയും ചെയ്താൽ അതിന്റെ വിധി എന്ത് ?


ഉ:  അത് ശുദ്ധിയുള്ളതായി കണക്കാക്കപ്പെടും.(ഫതഹുൽ മുഈൻ 34  )


15.  ചത്ത ജീവിയുടെ മുട്ട ശുദ്ധിയുള്ളതാണോ ?


ഉ:  മുട്ടയുടെ തോൽ ഉറച്ചിട്ടുണ്ടെങ്കിൽ ശുദ്ധിയുള്ളതാണ്. ഉറക്കാത്ത തോലാണെങ്കിൽ നജസാണ്. (ഫതഹുൽ മുഈൻ 34  )


16. ➡മഴ പെയ്ത ശേഷം നനവുള്ള റോഡിലൂടെയോ പറമ്പിലൂടെയോ നായ കടന്ന് പോയ ശേഷം ആ വഴിയിലൂടെ ഒരാൾ ചെരുപ്പില്ലാതെ നടന്നാൽ ഏഴ് പ്രാവശ്യം കഴുകണോ? ഇനി മണ്ണിൽ വെള്ളത്തിന്‍റെ അംശം കാണാനില്ലെങ്കിലും നനവുള്ള അവസ്ഥയാണെങ്കിലോ?




Ans:മഴ പെയ്ത ശേഷം നനവുള്ള റോഡിലൂടെയോ പറമ്പിലൂടെയോ നായ കടന്ന് പോയ ശേഷം ആ വഴിയിലൂടെ ഒരാൾ ചെരുപ്പില്ലാതെ നടന്നത്കൊണ്ട് മാത്രം  ഏഴു പ്രാവശ്യമോ ഒരു പ്രാവശ്യമോ പോലും കഴുകേണ്ടതില്ല. മണ്ണ് നനഞ്ഞാലും ഇല്ലെങ്കിലും ഇതുതന്നെയാണ് വിധി. നജസിന്‍റെ തടി ശരീരത്തിലോ വസ്ത്രത്തിലോ ആയെന്ന് ഉറപ്പായാല്‍ മാത്രമേ കഴുകേണ്ടതുള്ളൂ.


നജസിന്‍റെ തടി വേറിട്ടുകാണാത്ത കാലത്തോളം നജസായിട്ടുണ്ടെന്നുറപ്പുള്ള വഴിയിലൂടെയോ മറ്റോ നടക്കുമ്പോള്‍ വസ്ത്രത്തിലോ ശരീരത്തിലോ ആകാനിടയുള്ളതും സാധാരണഗതിയില്‍ അവയെ തൊട്ട് സൂക്ഷിക്കല്‍ പ്രയാസകരവുമായ  കുറഞ്ഞ മണ്ണിനെ തൊട്ട് വിട്ടുവീഴ്ചയുണ്ട്. നായ, പന്നി പോലോത്തവ കൊണ്ട് നജസായതാണെന്ന് ഉറപ്പുള്ള സ്ഥലമാണെങ്കില്‍ പോലും നജസിന്‍റെ തടി വേറിട്ടുകാണാത്ത കാലത്തോളം ഇതാണ് വിധി. ഇത് ശ്രദ്ധിക്കല്‍ ക്ലേശമായതിനാലാണ് ഈ വിധി. സമയത്തിനനുസരിച്ചും നജസായ സ്ഥലത്തിനനുസരിച്ചും ഇവിടെ കുറഞ്ഞ അളവില്‍ വിട്ടുവീഴ്ചയുണ്ടെന്ന് പറഞ്ഞതില്‍ വ്യത്യാസമുണ്ടാകും (ഫത്ഹുല്‍മുഈന്‍, തുഹ്ഫ 2/362)


അഥവാ വേനല്‍കാലത്ത് വിട്ടുവീഴ്ച്ചയില്ലാത്തതിന് ശൈത്യകാലത്ത് വിട്ടുവീഴ്ചയുണ്ടാകും. കയ്യിലോ കുപ്പായക്കയ്യിലോ വിട്ടുവീഴ്ചയില്ലാത്തതിന് കാലിലും ചെരുപ്പിലും വിട്ടുവീഴ്ചയുണ്ടാകും (തുഹ്ഫ2/363, ഇആനത് 1/178)


ചെരിപ്പില്ലാതെ ഖുഫ്ഫ മാത്രം ധരിച്ച് നടക്കുമ്പോള്‍ ഖുഫ്ഫയിലാകുന്ന കുറഞ്ഞ മണ്ണും തീരെ ചെരിപ്പില്ലാതെ നടക്കുമ്പോല്‍ കാലിലാകുന്ന കുറഞ്ഞ മണ്ണും ഈ വിട്ടുവീഴ്ചയുടെ പരിധിയില്‍ വരുന്നതാണ് (ശര്‍വാനീ, ഇബ്നുഖാസിം 2/362-363)


ചളിയോ മണ്ണോ തീരെയില്ലാത്ത ഒരു വഴിയില്‍ മൃഗങ്ങളുടെയും നായകളുടെയും മനുഷ്യരുടെയും കാഷ്ടമുണ്ടാവുകയും മഴ നനഞ്ഞ് വഴിയില്‍ പരക്കുകയും ചെയ്താല്‍ ആ വഴിയിലൂടെ നടക്കുമ്പോള്‍ വസ്ത്രത്തിലോ കാലിലോ ആകുന്ന നജസിന് വിട്ടുവീഴ്ചയുണ്ടോ എന്ന് ശൈഖുനാ ഇബ്നുഹജര്‍(റ)നോട് ചോദിക്കപ്പെട്ടപ്പോള്‍ ഇങ്ങനെ മറുപടി നല്കി: വഴിയിലൂടെ യാത്ര പോകുന്നവന്‍ വീഴുകയോ അശ്രദ്ധകാണിക്കുകയോ വഴുതുകയോ ഒന്നും ചെയ്യാതിരിക്കുമ്പോള്‍ മേല്‍പറയപ്പെട്ട വഴിയില്‍ നജ്സ് വ്യാപിച്ചു കിടക്കുന്നതിനാല്‍ സൂക്ഷിക്കല്‍ പ്രയാസകരമായ നജസിനെ തൊട്ട് വിട്ടുവീഴ്ചയുണ്ട് (ഫത്ഹുല്‍മുഈന്‍&ഇആനത് 1/178)  


എന്നാല്‍ നജസ് വേറിട്ടു കാണുന്ന തരത്തില്‍ ശരീരത്തിലോ വസ്ത്രത്തിലോ ആയാല്‍ അതിന് വിട്ടുവീഴ്ചയില്ല (ഫത്ഹുല്‍മുഈന്‍)




-----/////---------/////-----------///////-----------

  .       *നജസും ശുദ്ധിയും*


❓. *രണ്ടു ഖുല്ലത്തിൽ താഴെയുള്ള വെള്ളത്തിൽ സോപ്പ് വീണാൽ ആ വെള്ളം ശുദ്ധീകരണത്തിനു പറ്റുമോ?*


🅰️: വെള്ളത്തിന്റെ രുചി, നിറം, വാസന എന്നിവയിലേതെങ്കിലും ഗുണം സാരമായി വ്യത്യാസപ്പെട്ടിട്ടുണ്ടെങ്കിൽ ആ വെള്ളം ശുദ്ധീകരണത്തിനു പറ്റില്ല (ഫത്ഹുൽ മുഈൻ, പേജ്:9)


❓. *റൂമിൽ കുട്ടി മൂത്രമൊഴിക്കുകയും അതു ഉണങ്ങുകയും ചെയ്തു ഇനി  നിലം കഴുകാതെ ഉണങ്ങിയ മാത്രമുള്ള സ്ഥലത്ത് പായ വിരിച്ചു നിസ്കരിക്കാമോ?*


🅰️: നിസ്കരിക്കാം നിസ്കാരം സാധുവാണ് പക്ഷേ, കറാഹത്തുണ്ട് (തുഹ്ഫ: 1/167 നോക്കുക) 


❓. *ചില മഖ്ബറകളിൽ മൈൽപീലി കെട്ടിവെച്ചതായി കാണാം മൈൽപീലി നജസല്ലേ?*


🅰️: നജസുതന്നെ അതു മഖ്ബറയിൽ കെട്ടിവെക്കാനുള്ളതല്ല ഇതാണു ശാഫിഈ മദ്ഹബ് എന്നാൽ, കേരളത്തിനു പുറത്തുള്ള മഖ്ബറകളിലാണ് മൈൽപീലി കെട്ടിവെച്ചതായി കാണാറുള്ളത് അവർ ഹനഫീ മദ്ഹബ് തഖ്ലീദ് ചെയ്തവരാകാം ഹനഫീ മദ്ഹബിൽ മൈൽപീലി കൊഴിപ്പില്ലെങ്കിൽ ശുദ്ധമാണ് (ഫത്ഹുൽ മുഈൻ, പേജ്:35)


❓. *വെള്ളത്തിന്റെ അടിയിൽ നിന്നു പട്ടിയെ തൊട്ടാൽ നജസാകുമോ?*


🅰️: രണ്ടു ഖുല്ലത്തോ അതിലധികമോ ഉള്ള വെള്ളത്തിന്റെ അടിയിൽ നിന്നു പട്ടിയെ തൊട്ടാൽ കൈ നജസാകില്ല 


❓. *ഗുഹ്യസ്ഥാനം വെള്ളത്തിന്റെ അടിയിൽ നിന്നു തൊട്ടാൽ വുളൂഅ് മുറിയുമോ?*


🅰️: മുറിയുന്നതാണ് മറ്റുള്ളവരുടേത് സ്പർശിച്ചാലും മുറിയും (ഇആനത്ത്: 1/168) 


❓. *വലിയ അശുദ്ധിയുള്ളവൻ കുളിയുടെ നിയ്യത്തോടെ കൈകാലുകൾ മാത്രം കഴുകി നഖം മുറിച്ചാൽ കുളിച്ച ശേഷം മുറിച്ച പ്രയോജനം ലഭിക്കുമോ?*


🅰️: അതേ, ലഭിക്കുന്നതാണ് കാരണം ,കുളിയുടെ  കരുത്തോടെ കൈകാലുകൾ കഴുകിയാൽ ആ ഭാഗങ്ങളിലെ കുളി കഴിഞ്ഞല്ലോ (തുഹ്ഫ: 1/284) 


❓. *ഒരാൾ ഭക്ഷിച്ചത് പന്നിമാംസമാണെന്ന് ബോധ്യപ്പെട്ടാൽ 'വയർ' മണ്ണ് കലക്കിയ വെള്ളംകൊണ്ടു കഴുകണോ?*


🅰️: വേണ്ട നിയമപ്രകാരം വായ കഴുകിയാൽ മതി (ഫതാവൽ കുബ്റാ: 1/28) 


❓. *ആട് പട്ടിപ്പാൽ കുടിച്ചാൽ ആ ആടിന്റെ ഇറച്ചി ഭക്ഷിക്കാമോ?*


🅰️: ഭക്ഷിക്കൽ അനുവദനീയമാണ് ആടിന്റെ വായ നജസായിട്ടുണ്ടെന്നുമാത്രം അതു അതിന്റെ മാംസം തിന്നുന്നതിനു തടസ്സമില്ല നിയമപ്രകാരം ആടിന്റെ വായ കഴുകിയാൽ മതി (ഫതാവൽ കുബ്റാ: 1/28 നോക്കുക) 


❓. *തേനിൽ ഉറുമ്പ് ഉണ്ടെങ്കിൽ തേൻ നജസാകുമോ?*


🅰️: നജസാകില്ല തേനിൽനിന്നു ഉറുമ്പിനെ നീക്കൽ ബുദ്ധിമുട്ടാണെങ്കിൽ മറ്റു ഭയമില്ലെങ്കിൽ തേനിനോടൊപ്പം ഉറുമ്പിനെയും കഴിക്കാം (തുഹ്ഫ: 9/318) 


❓. *എപ്പോഴും രക്തവും ചലവും ഒഴുകിക്കൊണ്ടിരിക്കുന്ന മുറിവുള്ള വ്യക്തിക്ക് മൂത്രവാർച്ചക്കാരന്റെ വിധിയാണോ?*


🅰️: എല്ലാ കാര്യത്തിലും മൂത്രവാർച്ചക്കാരന്റെ വിധിയല്ല പക്ഷേ, ഓരോ ഫർളു നിസ്കാരത്തിനും മുറിവ് കഴുകുകയും കെട്ടുകയും വേണം എന്നാൽ ഓരോ ഫർളിനും വുളൂഅ് നിർബന്ധമില്ല മൂത്രവാർച്ചക്കാരനു അതു നിർബന്ധമാണല്ലോ (കുർദി: 1/201) 


❓. *നജസായ മണ്ണെണ്ണകൊണ്ട് പള്ളിയിൽ വിളക്ക് കത്തിക്കാമോ?*


🅰️: പാടില്ല നിഷിദ്ധമാണ് അത്യാവശ്യമില്ലാതെ നജസ് പള്ളിയിലേക്ക് കടത്തൽ തന്നെ ഹറാമാണ് (തുഹ്ഫ: 3/32) 


❓. *ചാണകം പോലെയുള്ളതിൽ നിന്നു ഉൽപാദിപ്പിക്കുന്ന ഗ്യാസ് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യൽ ഇന്നു സാർവത്രികമാണല്ലോ അതു അനുവദനീയമാണോ?*


🅰️: അതേ, അനുവദനീയമാണ് (തുഹ്ഫ: 1/97)


❓. *എട്ടുകാലിവല നജസാണോ?*


🅰️: അല്ല, നജസല്ല ഇതാണ് പ്രബല വീക്ഷണം (തുഹ്ഫ: 1/297)


❓. *ചത്ത ജീവിയെ അമുസ്ലിംകൾക്ക് നൽകാമോ?*


🅰️: പാടില്ല, നിഷിദ്ധമാണ് (തൽഖീസ്, പേജ്: 254)


❓. *ഒന്നിലധികം പട്ടികൾ ഒരു പാത്രത്തിൽ തലയിട്ടാൽ പാത്രം ഏഴു തവണ നിബന്ധനയോടെ കഴുകിയാൽ മതിയോ?*


🅰️: എത്ര പട്ടികൾ തലയിട്ടു നജസായാലും ഏഴു തവണ കഴുകിയാൽ മതി (തുഹ്ഫ: 1/311)


❓. *നജസ് (ഉദാ:മൂത്രം) പുരണ്ട വസ്ത്രം ബക്കറ്റിൽ ഇട്ടശേഷം വെള്ളം ഒഴിച്ചാൽ ആ വെള്ളത്തിന്റെയും വസ്ത്രത്തിന്റെയും വിധിയെന്ത്?*


🅰️: മൂത്രം പുരണ്ട വസ്ത്രത്തിൽ മൂത്രം കാണുകയോ അതിന്റെ നിറമോ രുചിയോ വാസനയോ ഉണ്ടാവുകയോ ചെയ്താൽ ആ വസ്ത്രം ബക്കറ്റിൽ ഇട്ട് കുറഞ്ഞ വെള്ളം ഒഴിച്ചാൽ ആ വാസ്ത്രം ശുദ്ധിയാവില്ല മാത്രമല്ല, ഒഴിച്ച വെള്ളവുംകൂടി നജസായ വെള്ളമാകുന്നതാണ് മൂത്രം കാണാതിരിക്കുകയോ (ഉണങ്ങുക) മൂത്രത്തിന്റെ നിറമോ രുചിയോ വാസനയോ ഇല്ലാ തിരിക്കുകയും ചെയ്താൽ ആ വസ്ത്രം ബക്കലിട്ടശേഷം വെള്ളം ഒഴിച്ചാൽ വസത്രം ശുദ്ധിയാകുന്നതാണ് (തുഹ്ഫ: 1/89 നോക്കുക) 


❓. *ഒച്ച് നജസാണോ? അതു ഇഴഞ്ഞു നീങ്ങുമ്പോഴുണ്ടാകുന്ന ഒരുതരം കൊഴുപ്പിന്റെ വിധിയെന്ത്?*


🅰️: ഒച്ച് നജസല്ല ജീവികളിൽ നിന്നു നായ, പന്നി, അവ രണ്ടിൽ നിന്നു പിരിഞ്ഞുണ്ടായത് എന്നിവ മാത്രമാണ് നജസ് ഒച്ചിന്റെ ശരീരത്തിലുള്ള കൊഴുപ്പ് അതിന്റെ സൃഷ്ടിപ്പിൽ ഉള്ളതാണ് അതു നജസല്ല 


❓. *അസ്തിയുരുക്കം എന്ന പേരിൽ സ്ത്രീയുടെ ജനനേന്ദ്രിയത്തിൽ നിന്നു വെളുത്ത ദ്രാവകം സ്ഥിരമായി പുറപ്പെട്ടാൽ നിസ്കരിക്കാൻ എന്തു ചെയ്യും?*


🅰️: ഇസ്തിഹാളത്തുകാരിയുടെ വിധിയാണവൾക്കുള്ളത് (അവളുടെ വിധി മുമ്പ് വിവരിച്ചിട്ടുണ്ട്) 


❓. *മലമൂത്ര വിസർജന ശേഷം കൈ മണത്തുനോക്കൽ സുന്നത്തുണ്ടോ?*


🅰️: ഇല്ല (ഫത്ഹുൽ മുഈൻ, പേജ്: 42) 


❓. *വിസർജന സമയം മൂക്ക് പിഴിയാമോ?*


🅰️: തെറ്റില്ല എന്നാൽ അതു നിമിത്തം ദാരിദ്ര്യം വരും (ബുജൈരിമി: 1/175) 


❓. *കാഷ്ടത്തിലേക്ക് നോക്കിയാലുള്ള അപകടമെന്ത്?*


🅰️: കാഷ്ടത്തിലേക്ക് നോക്കലിനെ പതിവാക്കിയാൽ മുഖം മഞ്ഞ നിറമാക്കി പരീക്ഷിക്കപ്പെടും (ബുജൈരിമി: 1/175) 


❓. *ശരീരത്തിൽ നജസുള്ള കുട്ടി നിസ്കരിക്കുന്നവനെ പിടിച്ചാൽ നിസ്കാരം ബാത്വിലാകുമോ?*


🅰️: ബാത്വിലാകും (ശർവാനി: 2/129 നോക്കുക) 


❓. *മൂത്രപ്പുരയിൽ വെച്ച് സംസാരിക്കുന്നതിന്റെ വിധി?*


🅰️: ദിക്റുകൾ നിരുപാധികം ഒഴിവാക്കലും മറ്റു സംസാരം മലമൂത്ര വിസർജന വേളയിൽ ഒഴിവാക്കലും സുന്നത്താണ് (ഫത്ഹുൽ മുഈൻ, പേജ്: 43) 


❓. *കുറഞ്ഞ വെള്ളത്തിൽ നജസ് വീണാൽ പകർച്ചയില്ലെങ്കിലും നജസാകുമോ?*


🅰️: അതേ, രണ്ടു ഖുല്ലത്തിൽ താഴെയുള്ള വെള്ളത്തിൽ നജസു ചേരലോടെ വെള്ളം മുതനജ്ജിസാകും (ഫത്ഹുൽ മുഈൻ) 


❓. *ആട്ടിൻപാൽ കറക്കുമ്പോൾ ആട്ടിൻകാഷ്ടം പാലുള്ള പാത്രത്തിൽ വീണാൽ ആ പാൽ ഉപയോഗിക്കാമോ?*


🅰️: ആട് പോലെയുള്ള മൃഗങ്ങളുടെ കറവുവേളയിൽ പാലിൽ വീണ കാഷ്ടത്തിൽ നിന്നു വിടുതിയുണ്ട് (ഖൽയൂബി: 1/23) അപ്പോൾ ആ കാഷ്ടം എടുത്തു ഒഴിവാക്കി പാൽ ഉപയോഗിക്കാം 


❓. *ഭക്ഷണക്കറിയിൽ ചത്ത വണ്ട് വീണാൽ കറി നജസാകുമോ?*


🅰️: ഇല്ല ജീവിത കാലത്ത് അവയവം കീറിയാൽ  രക്തമൊലിക്കാത്ത ജീവിയാണു വണ്ട് ഇത്തരം ജീവികളുടെ ശവം വെള്ളം, കറി എന്നിവയെ നജസാക്കില്ല ഇതുമൂലം കറി പകർച്ചയായിട്ടുണ്ടെങ്കിൽ നജസാകും (ശർഹുൽ ബാഫള്ൽ: 1/29) 


❓. *രക്തക്കറയുള്ള നോട്ട് കീശയിലിട്ട് നിസ്കരിക്കാമോ?*


🅰️: രക്തം സാധാരണയിൽ കൂടുതലുണ്ടെങ്കിൽ നിസ്കാരം സാധുവാകില്ല അന്യരക്തമായതിനാൽ കുറഞ്ഞതിനു മാത്രമേ  വിടുതിയുള്ളൂ (ഫത്ഹുൽ മുഈൻ, പേജ്: 40) വളരെ ശ്രദ്ധിക്കേണ്ട കാര്യമാണിത് 


❓. *മുലപ്പാൽ കുടിക്കുന്ന കുട്ടിയുടെ ഛർദ്ദി നജസാണോ?*


🅰️: ഛർദ്ദിച്ചത് നജസ് തന്നെ അതു മുലപ്പാലാണെങ്കിലും അല്ലെങ്കിലും നജസാണ് തുടരെ ഛർദ്ദിച്ചുകൊണ്ടിരിക്കുന്നതുമൂലം നിരന്തരം ശുദ്ധിയാക്കൽ വിഷമമുള്ളപ്പോൾ ആ കുട്ടിയുടെ മാതാവിന്റെ മുലയിൽ നിന്നു കുട്ടിയുടെ വായയിൽ പ്രവേശിക്കുന്ന ഭാഗത്തിൽ വിടുതിയുണ്ട് കഴുകാതെ നിസ്കരിക്കാം (ഫത്ഹുൽ മുഈൻ) 


❓. *സ്പ്രേയിൽ സ്പിരിറ്റുണ്ടെന്നും അതു നജസാണെന്നും പറയപ്പെടുന്നു വസ്തുതയെന്ത്?*


🅰️: സ്പിരിറ്റ് നജസാണെങ്കിൽ തന്നെ സ്പ്രേയിൽ അതു ചേർക്കുന്നുണ്ടെന്ന പ്രചാരം മാത്രം അവലംബമാക്കി അതു നജസാണെന്നു വിധിക്കാവുന്നതല്ല സാധാരണ നജസുകൊണ്ട് നിർമിക്കുന്നതായി പ്രചാരണം നേടിയ വസ്തുക്കൾ ശുദ്ധിയുള്ളതാണെന്ന അടിസ്ഥാനവശം സ്വീകരിച്ച് ഉപയോഗിക്കാം (ഫത്ഹുൽ മുഈൻ, പേജ്: 41) 


❓. *മൂത്രക്കല്ല് നജസാണോ? അതു ഡോക്ടറെ കാണിക്കാനായി കഴുകി കീശയിലിട്ട് നിസ്കാരസമയം വന്നപ്പോൾ അങ്ങനെ നിസ്കരിച്ചു എന്നാൽ നിസ്കാരം സ്വഹീഹാകുമോ?*


🅰️: മൂത്രക്കല്ല് നജസാണ് കഴുകിയാൽ ശുദ്ധിയാവുന്ന മുതനജ്ജിസല്ല വൃക്കയിൽ  നിന്നോ മൂത്രാശയത്തിൽ നിന്നോ ഉണ്ടാവുന്ന കല്ലുകൾ നജസാണ് (തുഹ്ഫ: 1/296) അതു ചുമന്നു നിസ്കരിക്കൽ സാധുവല്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ 


❓. *ഒരാളുടെ ശരീരത്തിൽ നജസുണ്ട് ശുദ്ധിയാക്കാൻ കഴിഞ്ഞില്ല എന്തു ചെയ്യും?*


🅰️: സമയത്തിന്റെ ബഹുമാനം മാനിച്ച് നജസോടെ നിസ്കരിക്കണം പിന്നീട് സൗകര്യപ്പെട്ടാൽ മടക്കണം (തുഹ്ഫ: 1/377) 


❓. *കിണറ്റിൽ നായ വീണാൽ എങ്ങനെ ശുദ്ധിയാക്കും?*


🅰️: രണ്ടു ഖുല്ലതോ അതിലധികമോ വെള്ളമുള്ള കിണറ്റിൽ നായ വീണാൽ വെള്ളം പകർച്ചയായിട്ടില്ലെങ്കിൽ ആ വീണതു കൊണ്ട് മാത്രം വെള്ളം നജസാകില്ല (തുഹ്ഫ: 1/83) പക്ഷേ, ബക്കറ്റ് പോലെയുള്ളതുകൊണ്ട് കോരിയെടുക്കുന്ന വെള്ളത്തിൽ നായയുടെ രോമമുണ്ടെങ്കിൽ ആ വെള്ളം നജസാകും (ഫത്ഹുൽ മുഈൻ, പേജ്: 39) 

 

❓. *നഖം മുടി എന്നിവ നജസിലിടൽ നിഷിദ്ധമാണോ?*


🅰️: നിഷിദ്ധമല്ല കുഴിച്ചുമൂടലാണുത്തമം (ശർവാനി: 2/476) 


❓. *മാംസം കഴുകുമ്പോൾ അതു ദ്വാരമില്ലാത്ത പാത്രത്തിലിട്ടു കഴുകിയാൽ ശുദ്ധിയാകുമോ?*


🅰️: ഇല്ല മാംസത്തിന്മേലുള്ള രക്തം നജസാണ് അതിനാൽ മാംസം കഴുകി അതിനു മീതെ ഒഴുക്കുവെള്ളം ഒഴിക്കേണ്ടതുണ്ട് (തുഹ്ഫ: 1/320)


❓. *ചേലാകർമം ചെയ്യപ്പെടാത്ത കുട്ടി നിസ്കാരത്തിൽ നമ്മെ പിടിച്ചാൽ നമ്മുടെ നിസ്കാരം ബാത്വിലാകുമോ?*


🅰️: അതേ, ബാത്വിലാകും ശരീരത്തിൽ നജസുള്ള ആരു പിടിച്ചാലും നിസ്കാരം ബാത്വിലാകും (ശർവാനി: 2/129) കേവലം സ്പർശനംകൊണ്ട് മാത്രം ബാത്വിലാവില്ല 


❓. *മൂത്രത്തിനു ട്യൂബിട്ടാൽ നിസ്കാരം?*


🅰️: ഇവർക്ക് മൂത്രവാർച്ചക്കാരന്റെ വിധിയാണുള്ളത് സമയം പ്രവേശിച്ച ശേഷം കഴിയുന്ന വിധത്തിൽ ട്യൂബ് കഴുകി വേഗം വുളൂഅ് ചെയ്തു ഉടനെ നിസ്കരിക്കണം (തുഹ്ഫ: 1/393 നോക്കുക) സുഖപ്പെട്ടാൽ നിസ്കാരം മടക്കണമെന്നു പറയുന്നവരുമുണ്ട് 


❓. *മുസ്ഹഫിലേക്ക് നജസ് വീണാൽ കഴുകാമോ?*


🅰️: മുസ്ഹാഫിൽ നിന്നു ഖുർആൻ എഴുതിയ ഭാഗത്ത് നജസ് സംഭവിച്ചാൽ വേഗത്തിൽ കഴുകൽ നിർബന്ധമാണ് മുസ്ഹഫ്  നാശമാകുമെന്നുകണ്ടാലും കഴുകി ശുദ്ധിയാക്കണം (തുഹ്ഫ: 1/323) 


❓. *നജസ് രുചിച്ചുനോക്കുന്നതിന്റെ വിധിയെന്ത്?*


🅰️: നിഷിദ്ധമാണ് എന്നാൽ തന്റെ കഴുകൽ കാരണമായി നജസ് നീങ്ങിപ്പോയിട്ടുണ്ടാവുമെന്ന മികച്ച ധാരണയുണ്ടായാൽ നജസായിരുന്ന വസ്തുവിനെ രുചിച്ചുനോക്കുന്നതിനു വിരോധമില്ല (തുഹ്ഫ- ശർവാനി: 1/318) 


❓. *നിസ്കാരം കഴിഞ്ഞപ്പോൾ കീശയിൽ ചത്ത ഈച്ചയെ കണ്ടു അതു നിസ്കാരത്തിന്റെ സ്വീകാര്യതയെ ബാധിക്കുമോ?*


🅰️: ബാധിക്കും ശവം നജസാണല്ലോ അതിനാൽ അതു കീശയിലുള്ള നിലയിൽ നിർവഹിച്ച നിസ്കാരം സാധുവാകില്ല അതേ സമയം ഈച്ച ശല്യം കൂടുതലുള്ള സ്ഥലത്ത് വിടുതിയുണ്ട് (ഫത്ഹുൽ മുഈൻ, പേജ്: 35) 


❓. *ചേലാകർമം ചെയ്യപ്പെടാത്ത ആൺകുട്ടിയുടെ ഹജ്ജും ഉംറയും സ്വഹീഹാകുമോ?*


🅰️: ഇല്ല ആ കുട്ടിയുടെ ഖുൽഫയുടെ ഭാഗത്ത് നജസുണ്ടാകുമല്ലോ അവന്റെ നിസ്കാരവും സാധുവല്ല (അൽഹാവിൽ കബീർ) 


❓. *മലമൂത്ര വിസർജന സമയത്ത് ഇടതു ഭാഗത്തേക്ക് ചാരിയിരിക്കണമെന്ന കൽപനയിലെ യുക്തിയെന്ത്?*


🅰️: അതു വിസർജ്ജം എളുപ്പമാക്കുന്നു മനുഷ്യന്റെ ആമാശയവും മൂത്രസഞ്ചിയും അൽപം ഇടത്തായിട്ടാണു സ്ഥിതിചെയ്യുന്നത് ഇടതു ഭാഗത്തേക്ക് ചാരണം കൊണ്ടിരുന്നാൽ മാത്രവും കാഷ്ടവും പുറപ്പെടാൻ എളുപ്പമാകും (തുഹ്ഫ-ശർവാനി: 1/161) യൂറോപ്യൻ ക്ലോസറ്റ് ഈ സുന്നത്തിനെ നഷ്ടപ്പെടുത്തിയിട്ടുണ്ട്  


❓. *മലമൂത്ര വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ചൊല്ലേണ്ട ദിക്ർ മറന്നാലോ?*


🅰️: മറന്നോ ബോധപൂർവമോ പ്രസ്തുത ദിക്ർ ഉപേക്ഷിച്ചാൽ മനസ്സിൽ ദിക്ർ കൊണ്ടുവരണം (തുഹ്ഫ- ശർവാനി: 1/173) 


❓. *ശൗച്യം ചെയ്യുമ്പോൾ ലിംഗത്തിൽ നിന്നും പിൻഭാഗത്തിൽ നിന്നും കാൽ മടമ്പിലേക്കും ഞെരിയാണിയിലേക്കും വെള്ളം ഒലിച്ചാൽ കാ* നജസാകുമോ?(


🅰️: ശുചീകരിക്കപ്പെടുന്ന സ്ഥലത്തെ നജസിന്റെ തടിയും ഗുണങ്ങളും നീങ്ങുംമുമ്പാണു കാലിലേക്ക് തെറിച്ചതെങ്കിൽ കാൽ നജസായി കാൽ കഴുകൽ നിർബന്ധമാണ് ശുചീകരിക്കപ്പെടുന്ന സ്ഥലം ശുദ്ധമായതിനു ശേഷം തെറിക്കുന്നത് ശുദ്ധവെള്ളമായിരിക്കുമല്ലോ അങ്ങനെ തെറിച്ചതാണെങ്കിൽ അതിന പ്രശ്നമില്ല കാൽ കഴുകണമെന്നില്ല (തുഹ്ഫ: 1/321 നോക്കുക) 


❓. *മൂത്രമൊഴിച്ച ശേഷം 'ഇസ്തിബ്റാഅ് ' സുന്നത്താണല്ലോ എങ്ങനെയാണത്?*


🅰️: മൂത്രമൊഴിച്ച ഉടനെ, മൂത്രദ്വാരത്തിൽ ഒന്നും ബാക്കിയില്ലെന്നു ഉറുപ്പുവരുത്താൻ വേണ്ടി ചെയ്യുന്ന കാര്യങ്ങൾക്കാണ് 'ഇസ്തിബ്റാഅ് ' എന്നു പറയുക ലിംഗം തടവുക, ശബ്ദം അനക്കുക, നടക്കുക, അൽപസമയം എഴുന്നേറ്റുനിൽക്കുക തുടങ്ങിയ കാര്യങ്ങൾകൊണ്ടെല്ലാം 'ഇസ്തിബ്റാഅ് 'ഉണ്ടാകുന്നതാണ് (ശർഹുൽ മുഹദ്ദബ്: 2/99)


❓. *സ്ത്രീകൾക്ക് 'ഇസ്തിബ്റാഅ് ' ഉണ്ടോ?*


🅰️: ഉണ്ട് ലിംഗം തടവുകയെന്നതു ഒഴിച്ചുള്ള മുറകളെല്ലാം സ്ത്രീകൾക്കും ചെയ്യാമല്ലോ (തുഹ്ഫ- ശർവാനി: 1/171)


❓. *മൂത്രത്തിൽ തുപ്പിയാലുള്ള അപകടം?*


🅰️: മൂത്രത്തിലോ കാഷ്ടത്തിലോ തുപ്പിയാൽ പല്ല് മഞ്ഞ നിറമാകും (ബുജൈരിമി: 1/175) 


❓. *നിന്നു മൂത്രമൊഴിക്കുന്നതിന്റെ വിധി?*

 

🅰️: കാരണമില്ലെങ്കിൽ കറാഹത്ത് 


❓. *ക്ലീനിംഗിനു വേണ്ടിയോ വല്ല വസ്തുക്കളും എടുക്കാൻ വേണ്ടിയോ മൂത്രപ്പുര, കക്കൂസ് എന്നിവിടങ്ങളിൽ പ്രവേശിക്കുന്നവനു ദിക്ർ ചൊല്ലുക, ഇടതു കാൽ മുന്തിക്കുക പോലെയുള്ള മര്യാദകൾ പാലിക്കണോ?*


🅰️: അതേ, പാലിക്കണം (തുഹ്ഫ- ശർവാനി: 1/157) എന്നാൽ വിസർജനശേഷമുള്ള 'ഗുഫ്റാനക...' എന്ന പ്രാർത്ഥന മലമൂത്ര വിസർജനം നടത്തിയവർക്കു മാത്രമേ സുന്നത്തുള്ളൂ (ശർവാനി: 1/173)


അലി അഷ്ക്കർ





*❓ചോദ്യം*


*❓മൂത്രം കിടക്കയിലായാല്‍ എങ്ങനെ ശുദ്ധിയാക്കണം?*


_മറുപടി_


🅰 മൂത്രത്തിന്റെ വാസനയുണ്ടെങ്കില്‍ അത് ഇല്ലാതാവുന്നത് വരെ കഴുകി ശുദ്ധിയാക്കണം. വാസനയോ നിറമോ ഇല്ലെങ്കില്‍ അതിനു മുകളില്‍ വെള്ളമൊഴിക്കുകയും വേണം. കിടക്കയുടെ അകത്തേക്ക് നജസ് പ്രവേശിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ അകത്ത് നജസ് എത്തിയ സ്ഥലങ്ങളിലൊക്കെ വെള്ളമെത്തിക്കേണ്ടതാണ്. ശുദ്ധിയാക്കാന്‍ പ്രയാസം തോന്നിയാല്‍ അതിന്മേല്‍ നിസ്കരിക്കുന്നത് ഒഴിവാക്കുക. അതില്‍ നിന്ന് ശരീരത്തിലേക്ക് നജസാവുന്നത് ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്.









 *❓ചോദ്യം*


*❓നിന്ന് മൂത്രം ഒഴിക്കുന്നതിന്‍റെ വിധി എന്താണ്? ഗള്‍ഫ്‌ പോലോത്ത രാജ്യങ്ങളില്‍ ഓഫീസുകളില്‍ ഇരുന്നു മൂത്രം ഒഴിക്കാന്‍ സൌകര്യം ഇല്ലെങ്കില്‍ എന്ത് ചെയ്യും?*


_മറുപടി_


🅰മലമൂത്രവിസര്‍ജ്ജനസമയത്ത് ഇടത്തേകാലില്‍ ശരീരഭാരം വരുന്നവിധം ഇരിക്കലാണ് സുന്നത്. എന്നാല്‍ *അത്യാവശ്യ ഘട്ടത്തിൽ* ശരീരത്തിലോ വസ്ത്രത്തിലോ നജസ് ആവില്ലെന്ന് ഉറപ്പ് വരുത്താനായാല്‍, നിന്ന് കൊണ്ടും മൂത്രമൊഴിക്കാവുന്നതാണ്..







*ചോദ്യം:*

 നജസായ വസ്ത്രം വാഷിംഗ് മെഷീൻ  ഉപയോഗിച്ച് അലക്കിയാൽ ശുദ്ധിയാകുമോ....?


_മറുപടി:_

കുറഞ്ഞ വെള്ളമാണ് (2 ഖുല്ലത്തിന് താഴെ) ശുദ്ധീകരണത്തിനുള്ളതെങ്കിൽ നജസായ വസ്തുവിന്മേൽ വെള്ളം ഒഴിച്ചു കഴുകൽ നിർബന്ധമാണ്.

രണ്ട് ഖുല്ലത്തിൽ താഴെ വെള്ളമുള്ള ബക്കറ്റ്, ചെറിയ വാഷിംഗ് മെഷീൻ മുതലായവയിൽ  നജസായ വസ്ത്രം ഇട്ടാൽ ആ വെള്ളവും ബക്കറ്റും  നജസാവുമെന്നല്ലാതെ വസ്ത്രം ശുദ്ധിയാവില്ല.


രണ്ട് ഖുല്ലത്ത് ഏകദേശം 216 ലിറ്റർ.








*❓ശരീരത്തില്‍ നജസുണ്ടായിരിക്കെ ഖുര്‍ആന്‍ സ്പര്‍ശിക്കാമോ..?*


🅰️ ശരീരത്തില്‍ നജസുണ്ടായിരിക്കെ ശുദ്ധിയുള്ള അവയവം കൊണ്ട് ഖുര്‍ആന്‍ തൊടല്‍ കറാഹതാണ്. കൈപത്തി മുഴുവന്‍ നജസായി, അതില്‍ ഒരു വിരല്‍ മാത്രം ശുദ്ധിയുള്ളതുണ്ടെങ്കില്‍ ആ വിരല്‍ കൊണ്ട് ഖുര്‍ആന്‍ സ്പര്‍ശിക്കല്‍ അനുവദനീയമെങ്കിലും കറാഹതാണ്.


*❓നജസായ വായ കൊണ്ട് വിശുദ്ധ പദങ്ങള്‍ ഉച്ചരിക്കാമോ? നജസായ ഹെഡ്ഫോണിലൂടെ ഖുര്‍ആന്‍ കേള്‍ക്കമോ..?*


🅰️ നജസായ വായ കൊണ്ട് ഖുര്‍ആന്‍ ഓതുന്നതും വിശുദ്ധ പദങ്ങള്‍ ഉച്ചരിക്കുന്നതും കറാഹതാണ്. നജസ് കൊണ്ട് ഖുര്‍ആന്‍ തൊടുന്നത് പോലെയായത് കൊണ്ടാണ് പണ്ഡിതര്‍ ഇതിനെ ഇങ്ങനെ വിധിച്ചത്. ചില പണ്ഡിതര്‍ അത് ഹറാമാണെന്നും പറഞ്ഞിട്ടുണ്ട്. നജസായ ഹെഡ് ഫോണിലൂടെ ഖുര്‍ആന്‍ കേള്‍ക്കുന്നത് ഇതു പോലെയല്ലെന്ന് വ്യക്തമാണല്ലോ. എന്നാല്‍ ബാത്റൂം പോലോത്ത സ്ഥലങ്ങളിലും വഴികളിലും ഖുര്‍ആന്‍ ഒാതല്‍ കറാഹതാണെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ അഭിപ്രായമനുസരിച്ച് നജസായ ഉപകരണങ്ങളിലൂടെ ഖുര്‍ആന്‍ കേള്‍ക്കുന്നത് കറാഹതാണ്.


*❓മുസ്‍ലിമിനു പട്ടിയെ വളര്‍ത്തല്‍ അനുവദനീയം ആണോ..?*


🅰️ നായയെ വളര്‍ത്തലും അതിനോട് ഇടപഴകലും മുസ്‍ലിം സംസ്കാരമല്ല. അത് മറ്റ് അനിസ്‍ലാമിക സംസ്കാരങ്ങളില്‍ നിന്ന് മുസ്‍ലിംകള്‍ കടം കൊണ്ടതാണ്. നബിﷺ തങ്ങള്‍ ഏറെ നിരുത്സാഹപ്പെടുത്തിയ കാര്യമാണത്...


 കൃഷിക്കോ കന്നുകാലികള്‍ക്കോ കാവല്‍, വേട്ട തുടങ്ങിയ ആവശ്യങ്ങള്‍ക്കോ അല്ലാതെ നായയെ വളര്‍ത്തുന്നവന്റെ പ്രതിഫലം ദിനേന കുറയുമെന്ന് നബിﷺപറഞ്ഞിട്ടുണ്ട്. നായയുള്ള വീട്ടിലേക്ക് മലക്കുകള്‍ പ്രവേശിക്കുകയില്ലെന്നും ഹദീസില്‍ കാണാം...


 കൃഷിക്കോ കന്നുകാലികള്‍ക്കോ കാവല്‍ , വേട്ട തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നായയെ വളര്‍ത്തുന്നതില്‍ നബിﷺതങ്ങള്‍ ഇളവ് അനുവദിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. ഈ മൂന്ന് ആവശ്യങ്ങളല്ലാത്ത മറ്റു ആവശ്യങ്ങള്‍ക്ക് നായയെ വളര്‍ത്തല്‍ നിഷിദ്ധമാണെന്നാണ് ഒരു വിഭാഗം പണ്ഡിതരുടെ അഭിപ്രായം. ഈ മൂന്ന് ആവശ്യങ്ങളും ഇതു പോലോത്ത വീടിനോ മറ്റോ കാവലിനായും നായയെ വളര്‍ത്തല്‍ അനുവദനീയമാണെന്നാണ് പ്രബലാമായ പക്ഷം.


 ഇത്തരം ആവശ്യങ്ങളില്ലാതെ രൂപഭംഗി കണ്ടോ മറ്റോ നായയെ വളര്‍ത്തല്‍ ഹറാമാണെന്നതില്‍ രണ്ട് പക്ഷമില്ല.


*❓വസ്ത്രത്തിന്റെ ഒരു സ്ഥലത്ത് നജസ് ആയി അവിടെ വെള്ളമൊഴിച്ച് വൃത്തിയാക്കുന്നതിനിടയില്‍ വസ്ത്രത്തിന്റെ മറ്റു ഭാഗത്തേക്കും ആ വെള്ളം ഒലിച്ചിറങ്ങി എങ്കില്‍ ഒലിച്ചിറങ്ങിയ ഭാഗവും നജസ് ആകുമോ..?*


🅰️ നജസ് കലര്‍ന്ന് പകര്‍ച്ചയായ വെള്ളമോ, വെള്ളത്തോടൊപ്പം നജസിന്‍റെ അംശമോ വന്നിട്ടുണ്ടെങ്കില്‍ അവിടം നജസാണ്. അല്ലെങ്കില്‍ നജസ് കഴുകി ശുദ്ധിയാക്കിയ വെള്ളം ശുദ്ധമാണ്.





*❓ശുദ്ധിയാവാന്‍ പറ്റാത്ത അവസ്ഥയില്‍ ഖുര്‍ആനില്‍ നജസായാല്‍ എന്ത് ചെയ്യണം..?*


🅰️ ശുദ്ധിയാവാന്‍ സാധ്യമാവാത്ത അവസരത്തില്‍ ഖുര്‍ആനില്‍ നജസായാല്‍ ശുദ്ധിയുള്ള മുസ്‍ലിമിനെ അത് ശുദ്ധമാക്കാന്‍ ഏല്‍പിക്കണം. യോജിച്ച ആളെ ലഭിച്ചില്ലെങ്കില്‍ സ്വയം തന്നെ ശുദ്ധിയാക്കേണ്ടതാണ്.


*❓വസ്ത്രത്തില്‍ നജസ് ഉണ്ടെന്ന് സംശയിച്ചു, പക്ഷെ ഉറപ്പില്ല. അത് പോലെ മനിയ്യു പുറപ്പെട്ടു എന്ന് സംശയിച്ചു, പക്ഷെ ഉറപ്പില്ല. ഇങ്ങിനെ വരുമ്പോള്‍ ഉറപ്പില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ അതില്‍ നിന്നു വൃത്തിയാകാതെ നിസ്കരിച്ചാല്‍ നിസ്കാരം സ്വഹീഹാകുമോ..?*


🅰️ വസ്തുക്കള്‍ പൊതുവേ അടിസ്ഥാന പരമായി ശുദ്ധിയുള്ളതാണ്. അതിനാല്‍ അത് അശുദ്ധമായി എന്നുറപ്പില്ലാത്ത കാലത്തോളം ശുദ്ധിയുള്ളതായി കണക്കാക്കണം. വസ്ത്രത്തില്‍ നജസായോ എന്നു സംശയിച്ചാല്‍ ആ സംശയത്തിനു പ്രസക്തിയില്ല. എന്നാല്‍ വസ്ത്രത്തില്‍ നജസായി എന്നുറപ്പുണ്ടായിരുന്നു. ആ നജസ് വൃത്തിയായോ എന്നു സംശയിച്ചാല്‍ അത് നജസുള്ളതായി തന്നെ കണക്കാക്കണം.


 സ്വപ്നത്തിലോ മറ്റോ സ്ഖലനമുണ്ടായതായി സംശയിക്കുകയും മനിയ്യു കാണാതിരിക്കുകയും ചെയ്താല്‍ സ്ഖലനമുണ്ടായിട്ടില്ലെന്നു ഗണിക്കണം. വസ്ത്രത്തിലോ വിരിപ്പിലോ മനിയ്യു കാണുകയും അതു മറ്റാരുടേതാവാന്‍ സാധ്യതയുമില്ലെങ്കില്‍ സ്ഖലനമുണ്ടായതായി കരുതണം. സ്ഖലനമുണ്ടായതായി അനുഭവപ്പെട്ടില്ലെങ്കിലും ശരി. മറ്റാരുടേതോ ആവാന്‍ സാധ്യതയുണ്ടെങ്കില്‍ സ്ഖലനമുള്ളതായി കരുതേണ്ടതില്ല. സ്ഖലനമുണ്ടായതായി കരുതിന്നിടത്തെല്ലാം കുളിക്കല്‍ നിര്‍ബന്ധമാണ്.


*❓വുളൂഅ് എടുത്ത ശേഷം നജസുള്ള വസ്ത്രമോ മറ്റോ തൊട്ടാല്‍ വുളൂഅ്‌ മുറിയുമോ? നിസ്കാരത്തിൽ ഒരു അമുസ്‌ലിം വസ്ത്രത്തിലോ ശരീരത്തിലോ തൊട്ടാൽ നിസ്കാരം ബാതിലാകുമോ..?*


🅰️ നജസ് സ്പര്‍ശിച്ചത് കൊണ്ടോ, അവിശ്വാസിയായ മനുഷ്യനെ തൊട്ടത് കൊണ്ടോ വുളൂഅ്‌ മുറിയുകയില്ല. നിസ്കരിക്കുന്നതിനിടെ അമുസ്‌ലിം സ്പര്‍ശിച്ചത് കൊണ്ട് മാത്രം നിസ്കാരം ബാതിലാവുകയില്ല. എന്നാല്‍, ശരീരത്തിലോ വസ്ത്രത്തിലോ ഒക്കെ നജസ് ഉള്ളവര്‍ നിസ്കരിക്കുന്നവനെ പിടിക്കുകയോ നിസ്കരിക്കുന്നവന്‍ അത്തരക്കാരെ പിടിക്കുകയോ ചെയ്താല്‍ നിസ്കാരം ബാതിലാവുന്നതാണ്. പിടിക്കുന്നതിലൂടെ നജസുമായി ബന്ധപ്പെട്ടതിനെ ചുമക്കുക എന്ന വിധിയാണ് ബാധകമാവുക, കേവല സ്പര്‍ശനത്തില്‍ അത് ബാധകമല്ല താനും. ചേലാകര്‍മ്മം ചെയ്യാത്തവരുടെ ശരീരത്തില്‍ നജസ് ഉണ്ടാവാമെന്നതിനാല്‍ അവിശ്വാസിയും ആ ഗണത്തില്‍ പെടുന്നതാണ്.


*❓ചെറിയ കുട്ടികളെ എടുത്തു ത്വവാഫ് ചെയ്യുന്ന സമയത്ത് കുട്ടികള്‍ മൂത്രിക്കുകയോ കാഷ്ടിക്കുകയോ ചെയ്താല്‍ നജസ് ചുമന്നുകൊണ്ട് ത്വവാഫ് ചെയ്യുന്നത് പോലെയല്ലേ? അത് കൊണ്ട് ത്വവാഫ് ഫാസിദ് ആകുമോ..?*


🅰️ ത്വവാഫിലും നിസ്കാരത്തിലെ പോലെ തന്നെ, ശരീരവും വസ്ത്രവും സ്ഥലവും ശുദ്ധമായിരിക്കണമെന്നാണ് നിയമം. അത് കൊണ്ട് തന്നെ, നജസുള്ള ചെറിയ കുട്ടികളെ എടുത്ത് ത്വവാഫ് ചെയ്താല്‍ ആ ത്വവാഫ് ശരിയാവില്ലെന്നതാണ് പ്രബലമായ അഭിപ്രായം.





 *ചോദ്യം ❓*


*❓നിന്ന് മൂത്രം ഒഴിക്കൽ അനുവദനീയമാണോ?*

_✍മറുപടി_

 

🅰.കാരണം കൂടാതെ നിന്ന് കൊണ്ട് മൂത്രമൊഴിക്കൽ കറാഹത്താണ്. നിന്ന് മൂത്രമൊഴിക്കേണ്ടതായ വല്ല കാരണവുമുണ്ടെങ്കിൽ കറാഹത്തില്ല (ശറഹുൽ മുഹദ്ദബ്)


                 *ചോദ്യം ❓*


*❓മൂത്രവാര്‍ച്ചക്കാര്‍ ജമാഅതിനും ഇഅ്തികാഫിനും മറ്റു ആവശ്യങ്ങള്‍ക്കും പള്ളിയില്‍ പോകുന്നത് അനുവദനീയമാണോ?*


_✍മറുപടി_

 

 🅰 പള്ളിയില്‍ നജസ് ആവുമോ എന്ന ശങ്കയില്ലെങ്കില്‍ മൂത്രവാര്‍ച്ചക്കാരന് പള്ളിയില്‍ പോകാവുന്നതാണ്. അത്തരം പേടിയുള്ള പക്ഷം പള്ളിയില്‍ പോകലും പ്രവേശിക്കലുമെല്ലാം ഹറാം ആണ്.





ചോദ്യം ?


*🔰വീടിന്‍റെ തറയിൽ കുട്ടി മൂത്രം ഒഴിച്ചു അത് ഉണങ്ങിപ്പോയി അവിടെ പായ വിരിച്ച് നിസ്കരിക്കാൻ പറ്റുമോ?*



〽ശുദ്ധി എന്നത് ഇസ്‍ലാം പ്രോത്സാഹിച്ച ഇബാദതാണ്. മൂത്രം ഉണങ്ങിപ്പോയാലും അവിടെ ശുദ്ധിയുള്ള വെള്ളം കൊണ്ട് കഴുകിയാലേ ശുദ്ധിയാവൂ. കഴുകിയില്ലെങ്കില്‍ നനവോട് കൂടെ ആ സ്ഥലത്ത് കാലോ മുസ്വല്ല തുടങ്ങി മറ്റേതെങ്കിലും വസ്തുവോ സ്പര്‍ശിക്കുന്നതോടെ ആ വസ്തു നജസായിത്തീരും. അശ്രദ്ധ മൂലം ഈ നജസോടെ നാം നിസ്കാരിച്ചുവെന്ന് വരാം. നജസുള്ളത് അറിയാതെയാണ് നിസ്കരിച്ചത് എന്ന കാരണത്താല്‍ നിസ്കാരം ഉപേക്ഷിച്ചതിന്‍റെ ശിക്ഷ ലഭിച്ചില്ലെങ്കിലും നിസ്കാരത്തിനു പ്രതിഫലം ലഭിക്കില്ല.

നജസിനു മുകളില്‍ പായ മുസ്വല്ല എന്നിവ വിരിച്ച് നിസ്കരിച്ചാല്‍ നിസ്കാരം ശരിയാവും. പക്ഷെ അത് കറാഹതാണ്. നനവ് കാരണം പായയിലേക്ക് നജസ് പകരരുത്. മാത്രമല്ല നിസ്കാര സമയം നജസില്‍ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം.



............................................................



 *ചോദ്യം*


*❓നായ വീടിന്റെ അകത്തു പ്രവേശിച്ചാൽ അവിടെ നജസാകുമോ..? ആയാൽ എന്ത് ചെയ്യണം..?*


🅰️ നായ വീടിന്റെ അകത്തു കയറിയെന്നത് കൊണ്ട് നജസാവുകയില്ല. നനവുള്ള സ്ഥലത്ത് നായ സ്പർശിക്കുകയോ, നായയുടെ നനവുള്ള ഭാഗം ഏതെങ്കിലും ഭാഗത്ത് ആവുകയോ ചെയ്താൽ അവിടം നജസായി.


 അങ്ങനെ നജസായ ഭാഗം ഏഴു പ്രാവശ്യം കഴുകണമെന്നും ഏഴിലൊന്ന് ശുദ്ധമായ മണ്ണ് കലക്കിയ വെള്ളം കൊണ്ടാവണമെന്നും പ്രവാചകൻ ﷺ പഠിപ്പിച്ചിട്ടുണ്ട്. 

(അവലംബം: ഫതാവാ നെല്ലിക്കുത്ത് ഇസ്മായിൽ മുസ്ലിയാർ)


............................................................


      നജസും ചില മസ്'അലകളും


............................................................

🔸 ശരീരത്തില്‍ നജസുണ്ടായിരിക്കെ ഖുര്‍ആന്‍ സ്പര്‍ശിക്കാമോ?


ഉ: ശരീരത്തില്‍ നജസുണ്ടായിരിക്കെ ശുദ്ധിയുള്ള അവയവം കൊണ്ട് ഖുര്‍ആന്‍ തൊടല്‍ കറാഹതാണ്. കൈപത്തി മുഴുവന്‍ നജസായി, അതില്‍ ഒരു വിരല്‍ മാത്രം ശുദ്ധിയുള്ളതുണ്ടെങ്കില്‍ ആ വിരല്‍ കൊണ്ട് ഖുര്‍ആന്‍ സ്പര്‍ശിക്കല്‍ അനുവദനീയമെങ്കിലും കറാഹതാണ്.


🔸 നജസായ വായ കൊണ്ട് വിശുദ്ധ പദങ്ങള്‍ ഉച്ചരിക്കാമോ? നജസായ ഹെഡിഫോണിലൂടെ ഖുര്‍ആന്‍ കേള്‍ക്കമോ?


ഉ:നജസായ വായ കൊണ്ട് ഖുര്‍ആന്‍ ഓതുന്നതും വിശുദ്ധ പദങ്ങള്‍ ഉച്ചരിക്കുന്നതും കറാഹതാണ്. നജസ് കൊണ്ട് ഖുര്‍ആന്‍ തൊടുന്നത് പോലെയായത് കൊണ്ടാണ് പണ്ഡിതര്‍ ഇതിനെ ഇങ്ങനെ വിധിച്ചത്. ചില പണ്ഡിതര്‍ അത് ഹറാമാണെന്നും പറഞ്ഞിട്ടുണ്ട്. നജസായ ഹെഡ് ഫോണിലൂടെ ഖുര്‍ആന്‍ കേള്‍ക്കുന്നത് ഇതു പോലെയല്ലെന്ന് വ്യക്തമാണല്ലോ. എന്നാല്‍ ബാത്റൂം പോലോത്ത സ്ഥലങ്ങളിലും വഴികളിലും ഖുര്‍ആന്‍ ഒാതല്‍ കറാഹതാണെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ അഭിപ്രായമനുസരിച്ച് നജസായ ഉപകരണങ്ങളിലൂടെ ഖുര്‍ആന്‍ കേള്‍ക്കുന്നത് കറാഹതാണ്.


🔸 മുസ്‍ലിമിനു പട്ടിയെ വളര്‍ത്തല്‍ അനുവദനീയം ആണോ ?


ഉ: നായയെ വളര്‍ത്തലും അതിനോട് ഇടപഴകലും മുസ്‍ലിം സംസ്കാരമല്ല. അത് മറ്റ് അനിസ്‍ലാമിക സംസ്കാരങ്ങളില്‍ നിന്ന് മുസ്‍ലിംകള്‍ കടം കൊണ്ടതാണ്. നബി തങ്ങള്‍ ഏറെ നിരുത്സാഹപ്പെടുത്തിയ കാര്യമാണത്. കൃഷിക്കോ കന്നുകാലികള്‍ക്കോ കാവല്‍ , വേട്ട തുടങ്ങിയ ആവശ്യങ്ങള്‍ക്കോ അല്ലാതെ നായയെ വളര്‍ത്തുന്നവന്റെ പ്രതിഫലം ദിനേന കുറയുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. നായയുള്ള വീട്ടിലേക്ക് മലക്കുകള്‍ പ്രവേശിക്കുകയില്ലെന്നും ഹദീസില്‍ കാണാം.


കൃഷിക്കോ കന്നുകാലികള്‍ക്കോ കാവല്‍ , വേട്ട തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നായയെ വളര്‍ത്തുന്നതില്‍ നബി (സ) തങ്ങള്‍ ഇളവ് അനുവദിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. ഈ മൂന്ന് ആവശ്യങ്ങളല്ലാത്ത മറ്റു ആവശ്യങ്ങള്‍ക്ക് നായയെ വളര്‍ത്തല്‍ നിഷിദ്ധമാണെന്നാണ് ഒരു വിഭാഗം പണ്ഡിതരുടെ അഭിപ്രായം. ഈ മൂന്ന് ആവശ്യങ്ങളും ഇതു പോലോത്ത വീടിനോ മറ്റോ കാവലിനായും നായയെ വളര്‍ത്തല്‍ അനുവദനീയമാണെന്നാണ് പ്രബലാമായ പക്ഷം.


ഇത്തരം ആവശ്യങ്ങളില്ലാതെ രൂപ ഭംഗികണ്ടോ മറ്റോ നായയെ വളര്‍ത്തല്‍ ഹറാമാണെന്നതില്‍ രണ്ട് പക്ഷമില്ല.


🔸വസ്ത്രത്തിന്റെ ഒരു സ്ഥലത്ത് നജസ് ആയി അവിടെ വെള്ളമൊഴിച്ച് വൃത്തിയാക്കുന്നതിനിടയില്‍ വസ്ത്രത്തിന്റെ മറ്റു ഭാഗത്തേക്കും ആ വെള്ളം ഒലിച്ചിറങ്ങി എങ്കില്‍ ഒലിച്ചിറങ്ങിയ ഭാഗവും നജസ് ആകുമോ ?


ഉ: നജസ് കലര്‍ന്ന് പകര്‍ച്ചയായ വെള്ളമോ, വെള്ളത്തോടൊപ്പം നജസിന്‍റെ അംശമോ വന്നിട്ടുണ്ടെങ്കില്‍ അവിടം നജസാണ്. അല്ലെങ്കില്‍ നജസ് കഴുകി ശുദ്ധിയാക്കിയ വെള്ളം ശുദ്ധമാണ്.


🔸 ശുദ്ധിയാവാന്‍ പറ്റാത്ത അവസ്ഥയില്‍ ഖുര്‍ആനില്‍ നജസായാല്‍ എന്ത് ചെയ്യണം?


ഉ: ശുദ്ധിയാവാന്‍ സാധ്യമാവാത്ത അവസരത്തില്‍ ഖുര്‍ആനില്‍ നജസായാല്‍ ശുദ്ധിയുള്ള മുസ്‍ലിമിനെ അത് ശുദ്ധമാക്കാന്‍ ഏല്‍പിക്കണം. യോജിച്ച ആളെ ലഭിച്ചില്ലെങ്കില്‍ സ്വയം തന്നെ ശുദ്ധിയാക്കേണ്ടതാണ്.


🔸 വസ്ത്രത്തില്‍ നജസ് ഉണ്ടെന് സംശയിച്ചു പക്ഷെ ഉറപ്പില്ല അത് പോലെ മനിയ്യു പുറപെട്ടു എന് സംശയിച്ചു പക്ഷെ ഉറപ്പില്ല ഇങ്ങിനെ വരുമ്പോള്‍ ഉറപില്ലതത്തിന്റെ അടിസ്ഥാനത്തില്‍ അതില്‍ നിന്നു വൃത്തിയാകാതെ നിസ്കരിച്ചാല്‍ നിസ്കാരം സഹീഹകുമോ ?


ഉ: വസ്തുക്കള്‍ പൊതുവേ അടിസ്ഥാന പരമായി ശുദ്ധിയുള്ളതാണ്. അതിനാല്‍ അത് അശുദ്ധമായി എന്നുറപ്പില്ലാത്ത കാലത്തോളം ശുദ്ധിയുള്ളതായി കണക്കാക്കണം. വസ്ത്രത്തില്‍ നജസായോ എന്നു സംശയിച്ചാല്‍ ആ സംശയത്തിനു പ്രസക്തിയില്ല. എന്നാല്‍ വസ്ത്രത്തില്‍ നജസായി എന്നുറപ്പുണ്ടായിരുന്നു. ആ നജസ് വൃത്തിയായോ എന്നു സംശയിച്ചാല്‍ അത് നജസുള്ളതായി തന്നെ കണക്കാക്കണം.


സ്വപ്നത്തിലോ മറ്റോ സ്ഖലനമുണ്ടായതായി സംശയിക്കുകയും മനിയ്യു കാണാതിരിക്കുകയും ചെയ്താല്‍ സ്ഖലനമുണ്ടായിട്ടില്ലെന്നു ഗണിക്കണം. വസ്ത്രത്തിലോ വിരിപ്പിലോ മനിയ്യു കാണുകയും അതു മറ്റാരുടേതാവാന്‍ സാധ്യതയുമില്ലെങ്കില്‍ സ്ഖലനമുണ്ടായതായി കരുതണം. സ്ഖലനമുണ്ടായതായി അനുഭവപ്പെട്ടില്ലെങ്കിലും ശരി. മറ്റാരുടേതോ ആവാന്‍ സാധ്യതയുണ്ടോങ്കില്‍ സ്ഖലനമുള്ളതായി കരുതേണ്ടതില്ല. സ്ഖലനമുണ്ടായതായി കരുതിന്നിടത്തെല്ലാം കുളിക്കല്‍ നിര്‍ബന്ധമാണ്.


🔸വുളുഅ് എടുത്ത ശേഷം നജസുള്ള വസ്ത്രമോ മറ്റോ തൊട്ടാല്‍ വുളൂ മുറിയുമോ? നിസ്കാരത്തിൽ ഒരു അമുസ്‌ലിം വസ്ത്രത്തിലോ ശരീരത്തിലോ തൊട്ടാൽ നിസ്കാരം ബാതിലാകുമോ?


ഉ: നജസ് സ്പര്‍ശിച്ചത് കൊണ്ടോ അവിശ്വാസിയായ മനുഷ്യനെ തൊട്ടത് കൊണ്ടോ വുളൂ മുറിയുകയില്ല. നിസ്കരിക്കുന്നതിനിടെ അമുസ്‌ലിം സ്പര്‍ശിച്ചത് കൊണ്ട് മാത്രം നിസ്കാരം ബാതിലാവുകയില്ല. എന്നാല്‍, ശരീരത്തിലോ വസ്ത്രത്തിലോ ഒക്കെ നജസ് ഉള്ളവര്‍ നിസ്കരിക്കുന്നവനെ പിടിക്കുകയോ നിസ്കരിക്കുന്നവന്‍ അത്തരക്കാരെ പിടിക്കുകയോ ചെയ്താല്‍ നിസ്കാരം ബാതിലാവുന്നതാണ്. പിടിക്കുന്നതിലൂടെ നജസുമായി ബന്ധപ്പെട്ടതിനെ ചുമക്കുക എന്ന വിധിയാണ് ബോധകമാവുക, കേവല സ്പര്‍ശനത്തില്‍ അത് ബാധകമല്ല താനും. ചേലാകര്‍മ്മം ചെയ്യാത്തവരുടെ ശരീരത്തില്‍ നജസ് ഉണ്ടാവാമെന്നതിനാല്‍ അവിശ്വാസിയും ആ ഗണത്തില്‍ പെടുന്നതാണ്.


🔸ചെറിയ കുട്ടികളെ എടുത്തു ത്വവാഫ് ചെയ്യുന്ന സമയത്ത് കുട്ടികള്‍ മൂത്രിക്കുകയോ കാഷ്ടിക്കുകയോ ചെയ്താല്‍ നജസ് ചുമന്നുകൊണ്ട് ത്വവാഫ് ചെയ്യുന്നത് പോലെയല്ലേ? അത് കൊണ്ട് ത്വവാഫ് ഫാസിദ് ആകുമോ?


ഉ: ത്വവാഫിലും നിസ്കാരത്തിലെ പോലെ തന്നെ, ശരീരവും വസ്ത്രവും സ്ഥലവും ശുദ്ധമായിരിക്കണമെന്നാണ് നിയമം. അത് കൊണ്ട് തന്നെ, നജസുള്ള ചെറിയ കുട്ടികളെ എടുത്ത് ത്വവാഫ് ചെയ്താല്‍ ആ ത്വവാഫ് ശരിയാവില്ലെന്നതാണ് പ്രബലാമായ അഭിപ്രായം.




? മൂത്രം ഒഴിച്ച് കഴിഞ്ഞാല്‍ കുറച്ച് ഉറ്റി പോകുന്നു. എത്ര സമയം ഇരുന്നാലും ഇത് തന്നെയാണ് അവസ്ഥ. എന്നിട്ട് നടക്കുകയും ഒക്കെ ചെയ്തു നോക്കി. എങ്ങനെയാണു ഞാന്‍ നിസ്കരിക്കേണ്ടത്....?*


_മറുപടി_


 🅰️ മൂത്രം ഒഴിച്ചുകഴിഞ്ഞാല്‍ പൂര്‍ണ്ണമായും അത് കഴിഞ്ഞു എന്ന് ഉറപ്പുവരുത്തുന്നതിനെയാണ് ഇസ്തിബ്റാഅ് എന്ന് വിളിക്കുന്നത്. അത് വളരെ പ്രധാനമാണ്. ഇബ്നുഅബ്ബാസ്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം,  പ്രവാചകര്‍ ഒരിക്കല്‍ രണ്ട് ഖബറുകള്‍ക്ക് അടുത്ത് കൂടി നടന്നുപോയി. അപ്പോള്‍ പറഞ്ഞു, ഈ ഖബ്റിലുള്ളവര്‍ ശിക്ഷിക്കപ്പെടുന്നതാണ്, അത്ര വലിയ ദോഷത്തിലൊന്നുമല്ല അവര്‍ ശിക്ഷിക്കപ്പെടുന്നത്, അവരില്‍ ഒരാള്‍ മൂത്രമൊഴിക്കുമ്പോള്‍ പൂര്‍ണ്ണമായും ശുദ്ധമാവാര്‍ (ഇസ്തിബ്റാഅ്) ഇല്ലായിരുന്നു (മറഞ്ഞിരിക്കാറില്ലായിരുന്നു എന്ന് മറ്റൊരു നിവേദനത്തില്‍ കാണാം) മറ്റൊരാള്‍ ഏഷണിക്കാരനായിരുന്നു. എന്നിട്ട് പ്രവാചകര്‍ ഒരു പച്ച മട്ടലെടുത്ത് രണ്ടായി കീറി ഖബ്റിന് സമീപം കുത്തിവെച്ചു. ഇത് കണ്ട സ്വഹാബികള്‍, എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചു, അവിടന്ന് പറഞ്ഞു, അവ രണ്ടും ഉണങ്ങാത്തിടത്തോളം അത് തസ്ബീഹ് ചൊല്ലും, ആ തസ്ബീഹ് കാരണമായി അവരുടെ ശിക്ഷക്ക് ഇളവ് ലഭിച്ചേക്കാം (ബുഖാരി, മുസ്‌ലിം). ഈ ഹദീസിന്‍റെ വിശദീകരണത്തില്‍ മൂത്രമൊഴിച്ചാല്‍ പൂര്‍ണ്ണമായും ശുദ്ധിയായെന്ന് ഉറപ്പ് വരുത്തേണ്ട ആവശ്യകതയെക്കുറിച്ച് പണ്ഡിതര്‍ വിശദീകരിക്കുന്നുണ്ട്. മൂത്രമൊഴിച്ച് അല്‍പം കഴിഞ്ഞ് ഏതാനും തുള്ളികള്‍ വീണ്ടും ഉറ്റിവീഴുന്നത് പതിവുള്ളതാണെങ്കില്‍ അത് വരെ കാത്തിരിക്കുകയോ നടക്കുകയോ മറ്റോ ചെയ്യണം, എന്നിട്ടേ ശുദ്ധിയാക്കാവൂ. ഇനി അങ്ങനെയെല്ലാം ചെയ്ത് ശുദ്ധിയാക്കിയ ശേഷം പിന്നീട് വല്ലതും ഉറ്റിയാല്‍ പോയി വീണ്ടും ശുദ്ധിയാക്കേണ്ടതും നജസ് വസ്ത്രത്തിലായെങ്കില്‍ അതും ശുദ്ധിയാക്കേണ്ടതുമാണ്. അതിന് ശേഷമേ നിസ്കരിക്കാവൂ. അതേ സമയം, വസവാസിന്‍റെ ഭാഗമായും ഇങ്ങനെ സംഭവിക്കാറുണ്ട്. മനസ്സില്‍ വെറുതെ സംശയം ജനിപ്പിക്കുകയും അതിലൂടെ കര്‍മ്മങ്ങള്‍ ബാതിലാക്കുകയും ചെയ്യുന്നത് പിശാചിന്‍റെ കുതന്ത്രങ്ങളില്‍ പെട്ടതാണ്. അത്തരം കേവല സംശയങ്ങള്‍ക്ക് മനസ്സ് കൊടുക്കുകയേ അരുത്, അത് പരമാവധി  ഒഴിവാക്കാനും മനസ്സുറപ്പോടെ നിസ്കരിക്കാനുമാണ് ശ്രമിക്കേണ്ടത്. സൂറതുന്നാസ് പതിവായി ഓതുന്നതിലൂടെ ഇത്തരം വസവാസുകള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. നിസ്കാരത്തില്‍ വുദു മുറിയുന്ന വല്ലതും പുറത്തുപോയോ എന്ന് ഇടക്കിടെ സംശയം തോന്നുന്ന ഒരാളെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രവാചകര്‍ ഇങ്ങനെ പറഞ്ഞതായി കാണാം, അത് കാര്യമാക്കേണ്ടതില്ല, ശബ്ദമോ വാസനയോ അനുഭവപ്പെടാത്തിടത്തോളം അവന്‍ നിസ്കാരം തുടരട്ടെ. വസവാസിന്‍റെ ഭാഗമായി വരുന്ന ഇത്തരം പൈശാചിക ചിന്തകള്‍ ചെവി കൊടുക്കരുതെന്ന പാഠമാണ് പ്രവാചകര്‍ ഇതിലൂടെ പറഞ്ഞുതരുന്നത്. ഇത്തരം വസവാസിന് സാധ്യതയുള്ളവര്‍ മൂത്രമൊഴിക്കുന്ന സമയത്ത് വീട്ടില്‍ ധരിക്കുന്ന സാധാരണ വസ്ത്രങ്ങള്‍ ധരിക്കുകയും നിസ്കാരത്തിന് വേറെ ധരിക്കുന്നതും നന്നായിരിക്കും. ദൈനം ദീന ജീവിതത്തില്‍ ഇസ്‌ലാമിക വിധിവിലക്കുകള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ പടച്ചവന്‍ തൗഫീഖ്‌ നല്‍കട്ടെ. പിശാചിന്‍റെ കുതന്ത്രങ്ങളില്‍നിന്ന് രക്ഷിക്കുമാറാവട്ടെ. ആമീന്‍





? മൂത്രം ഒഴിച്ച് കഴിഞ്ഞ് കഴുകാതെ ടിഷ്യു പേപ്പർ കൊണ്ട് ക്ലീൻ പെയ്യുന്നു. എന്നിട്ട് ചിലപ്പോൾ കുറച്ച് കഴിഞ്ഞ് ചെറിയ തുള്ളി വരാറുണ്ട് അത് കൊണ്ട് ഒരു പേപ്പർ അണ്ടർവെയറി ൽ വെക്കുന്നു.പിന്നീട് ഈ പേപ്പർ എടുത്ത് കളഞ്ഞാൽ വീണ്ടും കഴുകേണ്ടതുണ്ടോ? കല്ലുകൊണ്ട് വൃത്തിയാക്കുന്ന ഇനത്തിൽ ഇത് വരുമോ..?


_✍🏼മറുപടി_


🅰️ വെള്ളമല്ലാത്തതു കൊണ്ട് വൃത്തിയാക്കുമ്പോള്‍ ആ വസ്തു ശുദ്ധിയുള്ളതും ഉറച്ചതും നജസിനെ വലിച്ചെടുക്കുന്നതുമാകണമെന്നതും, അതുകൊണ്ട് മൂന്ന് പ്രാവശ്യം തടവണമെന്നും, ഓരോ തടവലും നജസുള്ള മുഴുവന്‍ സ്ഥലത്തുമെത്തണമെന്നും, നജസിന്‍റെ അവശിഷ്ടം നീങ്ങി വൃത്തിയാകണമെന്നതും നിബന്ധനയാണ്. പുറമെ, നജസ് ഉണങ്ങിപ്പോയതോ പുറപ്പെടുന്ന സമയത്ത് പുരളുന്ന സ്ഥലങ്ങളല്ലാത്ത ഭാഗങ്ങളിലേക്ക് പരക്കുകയോ ചെയ്താല്‍ വെള്ളം കൊണ്ടുതന്നെ ശുദ്ധിയാക്കല്‍ നിര്‍ബന്ധവുമാണ്...

  (ഫത്ഹുല്‍മുഈന്‍, ഇആനത് 1/128)


 ചോദ്യത്തിലുന്നയിക്കപ്പെട്ട രീതിയില്‍ മുകളില്‍ പറഞ്ഞ പല നിബന്ധനകളും നഷ്ടപ്പെടുന്നതിനാല്‍ പേപ്പര്‍ വെക്കുന്നത് കൊണ്ട് മാത്രം പിന്നീട് ഉറ്റിയ മൂത്രത്തില്‍ നിന്ന് ശുദ്ധിയാക്കല്‍ പൂര്‍ത്തിയാകുന്നതല്ല.


 മലമൂത്രവിസര്‍ജനം നടത്തി വൃത്തിയാക്കിയ ശേഷം പിന്നെയും വിസര്‍ജ്യം ഉറ്റിവീഴാതിരിക്കുന്നതിന് വേണ്ടി ശുദ്ധീകരണം നടത്തുന്നതിന് മുമ്പ്തന്നെ ശബ്ദമനക്കിയും ആവശ്യമെങ്കില്‍ കൈകൊണ്ട് തടവിയും മറ്റുമൊക്കെ ഗുഹ്യാവയവത്തിലെ മാലിന്യം പൂര്‍ണമായി പുറത്തുപോയെന്ന് ഉറപ്പുവരുത്തല്‍ സുന്നത്താണ്.




? ചികിത്സയ്ക്കു വേണ്ടി മൂത്രം, രക്തം മുതലായവ ഉപയോഗിക്കാമോ 


മറുപടി: ☑️ അതുകൊണ്ടു മാത്രമേ രോഗം സുഖപ്പെടൂ എന്നാണെങ്കിൽ അത്തരം ചികിത്സകൾ അനുവദനീയമാണ് (ശർവാനി 1/296)

Post a Comment