Class 4 Akhlaq Chapter 2 By Madrasa Guide Quiz Burhan

Madrasa Guide
madrasa class 4 akhlaq Quiz Burhan

AKHLAQ Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:




സമസ്ത മദ്രസ നാലാം ക്ലാസ്  അഖ്ലാഖ് പാഠം രണ്ടിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങളാണ് ഇതിലുള്ളത്. അഭിവാദ്യത്തെ കുറിച്ചാണ് നമ്മൾ ഈ പാഠത്തിലൂടെ പഠിക്കുന്നത്.
അതിനായി പാടത്തിലൂടെ ഒരു സംഭാഷണം നൽകിയിട്ടുണ്ട്.അതിങ്ങനെയാണ്.

 ഹബീബ്:  അൻവർ നീ എങ്ങോട്ടാണ്?

 അൻവർ : അസലാമു അലൈക്കും- കണ്ടാൽ സലാം അല്ലേ സുഹൃത്തേ ആദ്യം പറയേണ്ടത് 
 ഹബീബ് വ അലൈക്കുമുസ്സലാം വറഹ്മത്തുള്ള - സലാം പറയൽ നിർബന്ധം ഒന്നും ഇല്ലല്ലോ 

 അൻവർ ഇല്ല സലാം പറയൽ സുന്നത്തും മടക്കിൽ നിർബന്ധവും ആണ് പക്ഷേ മടക്കിയവനേക്കാൾ സലാം പറഞ്ഞവനാണ് കൂടുതൽ പ്രതിഫലം 

ഹബീബ്: രണ്ടാൾ കാണുമ്പോൾ ആരാണ് ആദ്യം സലാം പറയേണ്ടത്

 അൻവർ : അവരിൽ ചെറിയവർ

 ഹബീബ് : എങ്കിൽ ഉസ്താദ് ക്ലാസിലേക്ക് വരുമ്പോൾ ഉസ്താദ് ആണല്ലോ ആദ്യം സലാം പറയുന്നത്.

 അൻവർ :-വരുന്നവർ സദസ്സിൽ ഉള്ളവർക്കും നടക്കുന്നവർ നിൽക്കുന്നവർക്കും നിൽക്കുന്നവർ ഇരിക്കുന്നവർക്കും ചെറുസംഘം വലിയ സംഘത്തിനെയും സലാം പറയണം എന്നാണ് നിയമം.

 ഹബീബ് :-നീ എന്താണ് സലാം പറയുമ്പോൾ കൈ പിടിച്ചത് 

 അൻവർ അതാണ് മുസാഫഹത്ത് സലാം പറയുമ്പോൾ അതും സുന്നത്താണ്.

 ഹബീബ്:- പലതും പഠിച്ചു ജസാക്കല്ലാഹ് ഖൈറൻ  പിരിയാം അസ്സലാമു അലൈക്കും.

 അൻവർ വഅലൈകുമുസ്സലാം വറഹ്മത്തുള്ള

Post a Comment