Pothu pareeksha Class 5 Akhlaq Chapter 3 By Madrasa Guide Quiz Burhan
Madrasa Guide
AKHLAQ Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
പൊതു പരീക്ഷ ക്ലാസ് 5 വിദ്യാർത്ഥികൾക്കു അഖ്ലാഖ് പാഠം മൂന്നിൽ നിന്നുമുള്ള തിരഞ്ഞെടുപ്പ് ചോദ്യോത്തരങ്ങളാണ് ഇതിൽ ഉള്ളത്. പാഠഭാഗത്ത് കൂടുതലായി പറയുന്നത് ഹൃദയത്തെ കുറിച്ചാണ്. നമ്മുടെ ശരീരത്തിന് അസുഖം ബാധിച്ചാൽ നാം ഡോക്ടറെ കാണാൻ പോകും അല്ലേ ഡോക്ടർ തരുന്ന മരുന്നുകൾ കഴിക്കും എന്നാൽ ശരീരം മാത്രമാണോ നമുക്കുള്ളത് അല്ല മനസ്സും കൂടിയുണ്ട് മനസ്സിനും അസുഖം വരാറുണ്ട് അസൂയ അഹങ്കാരം അത്യാഗ്രഹം കോപം ദുശ്ചിന്ത ലോകമാന്യം പൊങ്ങച്ചം തുടങ്ങിയവയാണ് മനസ്സിന്റെ രോഗങ്ങൾ മനസ്സിന്റെ നിർദ്ദേശം അനുസരിച്ചാണ് മറ്റു അവയവങ്ങൾ പ്രവർത്തിക്കുന്നത് നബി തങ്ങൾ പറഞ്ഞു ശരീരത്തിൽ ഒരു മാംസക്കഷണം ഉണ്ട് അത് നന്നായാൽ ശരീരം മുഴുവൻ നന്നായി അത് ദുഷിച്ചാൽ ശരീരം മുഴുവൻ ദുഷിച്ചു അറിയുക അതാണ് ഖൽബ്. അതിനാൽ ഖൽബിനെ രോഗം ബാധിക്കാതെ സംരക്ഷിക്കണം ദുഷിച്ച വിശ്വാസം വിചാരം വികാരം എന്നിവയിൽ നിന്ന് കൽബിനെ ശുദ്ധിയാക്കലാണ് " തസ്കിയത്തുൽ ഖുലൂബ്. "
ഒരിക്കൽ നബി തങ്ങൾ തന്റെ നെഞ്ചിലേക്ക് ആംഗ്യം കാണിച്ചു പറഞ്ഞു " ഇവിടെയാണ് തഖ്‌വ " ഇൽമ് പഠിക്കുക,നല്ലവരുമായി കൂട്ടുകൂടുക,ആരാധനാകർമങ്ങൾ ആത്മധതയോടെ ചെയ്യുക ദിക്റുകൾ വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഖൽബിന്റെ രോഗങ്ങൾക്കുള്ള മരുന്ന്. ഖൽബിനെ രോഗം വരാതെ സൂക്ഷിച്ചാൽ നമുക്ക് വിജയിക്കാൻ കഴിയും കാരണം അല്ലാഹു പറയുന്നു: നിശ്ചയം ഖൽബിനെ ശുദ്ധിയാക്കിയവൻ വിജയിച്ചു അതിനെ ദോഷം കൊണ്ട് മൂടിയവൻ പരാജയപ്പെട്ടു.
Post a Comment
We use cookies to understand preferences and optimize your experience using our site, this includes advertising affiliated with Google.