Fiqh Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
നായയുടെ നജസ് കൈയ്യിൽ ആയാൽ
നായയുടെ നജസ് കൈയ്യിൽ ആയാൽ ശുദ്ധിയാക്കാൻ കഴുകുമ്പോൾ മണ്ണെടുത്ത് ഒഴുക്കില്ലാത്ത രണ്ട് ഖുല്ലത്തിൽ അധികമുള്ള വെളളത്തിൽ കുറച്ച്‍ സമയം മുക്കി വെച്ചാൽ മതിയോ (ഇങ്ങനെ പറ്റില്ല എന്ന ഒരു വെബ്സൈറ്റിൽ വായിച്ചു). അത് പറ്റില്ലെങ്കിൽ കൈ വെള്ളത്തിൽ വെച്ച് കൊണ്ട് തന്നെ (പുറത്തെടുക്കാതെ) ചെറുതായി നീങ്ങിയാൽ മതിയോ അത് പോലെ പൈപ്പിന് ചുവട്ടിൽ നിന്നോ നേരത്തെ പറഞ്ഞ പോലെ വെള്ളത്തിൽ മുക്കി കഴുകുമ്പോളോ മൂന്നാമത്തെയോ നാലാമത്തെയോ കഴുകലിൽ കഴുകിയ വെള്ളം ശരീരത്തിന്‍റെ മറ്റ് ഭാഗത്തേക്ക് തെറിച്ചാൽ എന്ത് ചെയ്യണം ഇനി പൈപ്പിലെ വെള്ളത്തിലാണ് കഴുകുന്നതെങ്കിൽ ഓരോ കഴുകലിന് ശേഷവും പൈപ്പിന് ചുവട്ടിൽ നിന്ന് കൈ എടുത്ത് കൊണ്ട് കഴുകണോ
✅നായ, പന്നി എന്നിവ കൊണ്ട് നജസായാല്‍ നജസിന്‍റെ തടി നീക്കിയ ശേഷം ഏഴു പ്രാവശ്യം ശുദ്ധിയുള്ള വെള്ളം കൊണ്ട് കഴുകുകയും ഏഴിലൊരു കഴുകല്‍ മണ്ണ് കലര്‍ത്തിയ വെള്ളം കൊണ്ടായിരിക്കുകയുമാണ് വേണ്ടത്
*📜(ഫത്ഹുല്‍മുഈന്‍).*
☘️ഏഴു കഴുകല്‍ പൂര്‍ത്തിയാവാന്‍ രണ്ട് ഖുല്ലത്തുള്ള വെള്ളത്തില്‍ കുറച്ച് സമയം മുക്കിവെച്ചാല്‍ മാത്രം മതിയാകില്ല. വെള്ളത്തില്‍ മുക്കി അങ്ങോട്ടുമിങ്ങോട്ടും നീക്കിയാല്‍ ഓരോ നീക്കലും ഒരു കഴുകലായി പരിഗണിക്കപ്പെടും
*📜(ഫത്ഹുല്‍മുഈന്‍).*
✅പൈപ്പ്, അരുവി പോലെയുള്ള ഒഴുകുന്ന വെള്ളത്തില്‍ നിന്നാണ് കഴുകുന്നതെങ്കില്‍ 7 പ്രാവശ്യം വെള്ളം ഒഴുകിപ്പോകുന്ന രൂപത്തില്‍ ആ ഒഴുക്കില്‍ വെച്ചാല്‍ മാത്രം മതി
*📜(ഫത്ഹുല്‍മുഈന്‍)*
☘️ഒഴുക്കുള്ള വെള്ളത്തില്‍ നിന്ന് കഴുകുമ്പോഴും രണ്ട് ഖുല്ലതില്‍ കൂടുതലുള്ള വെള്ളത്തില്‍ മുക്കിക്കഴുകുമ്പോഴും മേല്‍പറഞ്ഞ രൂപത്തില്‍ മതിയെങ്കിലും അവിടെയും ഒരു പ്രാവശ്യം മണ്ണ് കലക്കിയ വെള്ളം കൊണ്ടാവണമെന്നത് നിബന്ധനയുണ്ട്
*📜(ഇആനതുത്ത്വാലിബീന്‍1/170).*
✅നജസായ വസ്തു കഴുകുമ്പോള്‍ നജസ് നീങ്ങിയ ശേഷം ആ വസ്തുവില്‍ നിന്നു വീഴുന്ന വെള്ളത്തിന് പകര്‍ച്ചയില്ലാതിരിക്കുകയും കഴുകപ്പെട്ട വസ്തുവില്‍ പിടിച്ചുനില്‍ക്കുന്ന വെള്ളത്തിന്‍റെ അളവും വെള്ളത്തില്‍ ചേര്‍ന്ന ചളിയുടെ അളവും പരിഗണിച്ച ശേഷം വെള്ളത്തിന് ഭാരം അധികരിക്കാതിരിക്കുകയും ചെയ്താല്‍ ആ വെള്ളവും ശുദ്ധിയുള്ളതാണ്
*📜(ഫതുഹുല്‍ മുഈന്‍).*
☘️നായയെ തൊട്ട കൈ കഴുകുമ്പോള്‍ നാലാമത്തേയോ അഞ്ചാമത്തെയോ കഴുകലില്‍ വെള്ളം തെറിച്ചാല്‍ അവിടെ നജസായ വസ്തു ശുദ്ധിയാകുന്നതിന് മുമ്പാണല്ലോ വെള്ളം തെറിച്ചത്. ആയതിനാല്‍ ആ തെറിച്ച വെള്ളവും അശുദ്ധമാണ്.
✅നായ, പന്നി എന്നിവയുടെ നജസാണ് കഴുകുന്നതെങ്കില്‍ 7 കഴുകല്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തെറിച്ചുവരുന്ന വെള്ളവും കഴുകിക്കളയണം
📜(കിതാബുല്‍ ഉബാബില്‍ മുഹീത്വ് 1/22).