THAJVEED Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
നാലാം ക്ലാസിലെ തജ് വീദ് പാഠഭാഗത്ത് നാം പഠിക്കുന്നത് സുകനുള്ള മീമിന് ശേഷം വരുന്ന നിയമങ്ങളെ കുറിച്ചാണ്. മൂന്നുതരം നിയമങ്ങളാണ് സുക്കൂനുള്ള മീമിന് ശേഷം വരുന്നത്. ഖുർആൻ പാരായണത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. സുക്കൂനുള്ള നൂനിനു ശേഷവും തൻവീനിന് ശേഷവും വരുന്ന നിയമങ്ങൾ അഞ്ചെണ്ണമാണ്. പലപ്പോഴും അത് അങ്ങോട്ടുമിങ്ങോട്ടും മാറാറുണ്ട്. ഇവിടെ സുക്കൂനുള്ള മീമിന് ശേഷമുള്ള വിധി
1. ഇള്ഹാർ
2. ഇഖ്ഫാഅ്
3. ഇദ്ആം
എന്നീ ഈ മൂന്ന് നിയമങ്ങളാണ്.
ഇതിൽ സുക്കൂനുള്ള മീമിന് ശേഷം ബാ, മീമ് എന്നീ രണ്ട് അക്ഷരങ്ങൾ ഒഴികെ ബാക്കിയുള്ള 26 അക്ഷരങ്ങൾ വന്നാൽ അവിടെ ഇള്ഹാർ ചെയ്യണം.
സുക്കൂനുള്ള മീമിന് ശേഷം ബാഅ് എന്ന അക്ഷരം വന്നാൽ അവിടെ ഇഖ്ഫാഅ് ചെയ്യണം.
സുക്കൂനുള്ള മീമിന് ശേഷം മീമ് വന്നാൽ സുകുനുള്ള മീമിനെ ഹറക്കത്തുള്ള മീമിലേക്ക് ഇദ്ആം ചെയ്യണം.