AQEEDA Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
"വലിയ്യ്" എന്ന പദത്തിന്റെ ബഹുവചനമാണ് "ഔലിയാഅ്". മഹാത്മാക്കൾക്ക് ഔലിയാഅ് എന്ന് പറയുന്നു. അല്ലാഹുവിനെ സാധ്യമാകും വിധം മനസ്സിലാക്കുകയും സൽകർമ്മങ്ങളിൽ മുഴുകുകയും തെറ്റുകളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നവരാണ് ഔലിയാഅ്. അല്ലാഹുവിന്റെ ഇഷ്ടവും സംതൃപ്തിയും ലഭിച്ചവരാണ് അവർ. യാതൊരുവിധ ഭയവും ദുഃഖവും അവർക്ക് ഉണ്ടാകില്ല. ഔലിയാക്കളിലൂടെ പ്രകടമാകുന്ന അസാധാരണ സംഭവങ്ങൾക്ക് കറാമത്ത് എന്ന് പറയുന്നു. ഔലിയാക്കളെ നാം സ്നേഹിക്കുകയും ആദരിക്കുകയും വേണം. അവരെ അവമതിക്കുന്ന വാക്കുകളോ പ്രവർത്തികളോ നമ്മിൽ നിന്ന് ഉണ്ടായിക്കൂടാ.അല്ലാഹു പറഞ്ഞതായിനബി തങ്ങൾ ഉദ്ധരിക്കുന്നു:- എന്റെ വലിയിനോട് ആരെങ്കിലും ശത്രുത കാണിച്ചാൽ അവനോട് ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഉമ്മർ ഈജിപ്ത് കീഴടക്കിന് അംറ് ബ്നു ആസിനെ അവിടെ ഗവർണറായി നിയമിച്ചു. ഭരണം മംഗളമായി മുന്നോട്ടു പോകുന്നു. അതിനിടെ അവിടത്തെ ജനങ്ങൾ അംറ് ബ്നു ആസ്(റ ) വിനോട് ഇപ്രകാരം പറഞ്ഞു. നെൽ നദിക്ക് ഒരു പതിവുണ്ട് ഓരോ വർഷവും സുന്ദരിയായ ഒരു പെൺകുട്ടിയെ അണിയിച്ചൊരുക്കി നേരിൽ ഇടണം എങ്കിൽ മാത്രമേ അത് ഒഴുകു ഇപ്പോൾ അതിന്റെ സമയമാണ്.അംറ് ബ്നു ആസ്(റ ) പറഞ്ഞു പരിശുദ്ധ ഇസ്ലാം അത് അനുവദിക്കുന്നില്ല. പതിവുപോലെ അത് ലഭിക്കാത്തതിനാൽ നെയിൽ നദിയുടെ ഒഴുക്ക് നിന്നു. ജനങ്ങൾ ഭയപ്പെട്ടു ഗവർണർ ഖലീഫ ഉമർ റളിയള്ളാഹു അന്ഹുവിന് കത്തെഴുതി. ഉടനെ ഉമർ റളിയള്ളാഹു അന്ഹു ഒരു കത്ത് കൊടുത്തയക്കുകയും അത് മെയിൽ നദിയിൽ ഇടാൻ നിർദ്ദേശിക്കുകയും ചെയ്തു. ആ കത്ത് നെയിൽ നദിയിൽ ഇട്ട ഉടനെ നെയിൽ ഒഴുകാൻ തുടങ്ങി പിന്നീട് അതിന്റെ ഒഴുക്ക് ഒരിക്കലും നിലച്ചിട്ടില്ല ഉമർ റളിയള്ളാഹുവിന്റെ കത്തിലെ വാചകം ഇപ്രകാരമായിരുന്നു. നെയിൽ നദി നീ നിന്റെ ഇഷ്ടത്തിന് അനുസരിച്ചാണ് ഒഴുകുന്നതെങ്കിൽ നീ ഒഴുകാതെ നിൽക്കുക അതല്ല നിന്നെ ഒഴുകുന്നത് അല്ലാഹുവാണെങ്കിൽ വാഹിദ് ഖഹാറുമായ അല്ലാഹുവിനോട് നിന്നെ ഒഴുകാൻ ഞാൻ ആവശ്യപ്പെടുന്നു. ഈ സംഭവം കറാമത്ത് ആയിരുന്നു. ജീവിതകാലത്ത് എന്നെപ്പോലെ മഹാത്മാക്കൾക്ക് മരണാനന്തരവും കറാമത്തുകൾ ഉണ്ടാകുന്നതാണ്.