Pothu Pareeksha Class 7 Thareeq Chapter 10 Quiz By Quiz Burhan

Madrasa Guide
Class 7 thareeq Quiz burhan

താരീഖ് Quiz

Please fill the above data!
Points :  0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:




ഏഴാം ക്ലാസിലെ താരീസിലെ പത്താമത്തെ പാഠത്തിൽ ഇസ്ലാമിന്റെ ഖിലാഫത്തിനെ കുറിച്ചാണ് പഠിക്കുന്നത്. ഇസ്ലാമിക ഖിലാഫത്തിനെ പ്രധാനമായും നാല് ഘട്ടമായി തിരുക്കാം.

 ഒന്ന് : ഖുലഫാഉ റാഷിദ് 

 രണ്ട് : അമവിയ്യ ഖിലാഫത്ത്

 മൂന്ന് : അബ്ബാസിയ ഖിലാഫത്ത് 

 നാല് : ഉസ്മാനിയ ഖിലാഫത്ത്

 ഇസ്ലാമിന്റെ ആദ്യകാലത്ത് നബി തങ്ങൾ തന്നെയായിരുന്നു ഈ ഉമ്മത്തിന്റെ ഭരണാധികാരി നബിയുടെ വഫാത്തിന് ശേഷം മുസ്ലിങ്ങൾ ഒന്നിച്ചു ചേർന്ന് അവർക്ക് വേണ്ട ഭരണാധികാരികളെ തിരഞ്ഞെടുക്കുവാൻ തുടങ്ങി ഇങ്ങനെ തിരഞ്ഞെടുക്കുന്ന ഭരണാധികാരികൾ ഖലീഫമാർ എന്ന പേരിൽ അറിയപ്പെട്ടു. ഖലീഫ എന്നാൽ പ്രതിനിധി എന്നാണ് അർത്ഥം നബിയുടെ പ്രതിനിധി എന്ന നിലയിൽ ഇവർ ഭരണം നടത്തുന്നത്. അതുകൊണ്ട് അവരെ ഖലീഫമാർ എന്ന് അവരുടെ ഭരണത്തെ ഖിലാഫത്ത് എന്നും പറയുന്നു. 


ഒന്ന് : ഖുലഫാഉ റാഷിദ്

ഹിജ്റ 11 മുതൽ 40 വരെയാണ് ഇവരുടെ കാലം. അബൂബക്കർ, ഉമർ, ഉസ്മാൻ, അലി റളിയള്ളാഹു അന്ഹും എന്നിവരാണ് ഈ ഘട്ടത്തിൽ ഭരണാധികാരി ഇവരുടെ ഭരണ തലസ്ഥാനം മദീന ആയിരുന്നു എന്നാൽ ഹിജ്റ 36 നടന്ന ജമൽ യുദ്ധത്തിനുശേഷം അലി റളിയള്ളാഹു അന്ഹു തലസ്ഥാനം കൂപ്പയിലേക്ക് മാറ്റുകയുണ്ടായി.


രണ്ട് : അമവിയ്യ ഖിലാഫത്ത്


 ഹിജ്റ 41 മുതൽ 132 വരെയായിരുന്നു ഇവരുടെ ഭരണകാലം ഈ ഘട്ടത്തിലെ ഭരണാധികാരികൾ എല്ലാം ബനു ഉമയ്യ് കുടുംബങ്ങൾ ആയിരുന്നു. അതുകൊണ്ടുതന്നെ ഇവർ അമവികൾ എന്ന പേരിൽ അറിയപ്പെടുന്നത്. മൊത്തം 14 ഖലീഫമാർ ഈ ഖിലാഫത്ത് കാലത്ത് ഭരണം നടത്തിയിട്ടുണ്ട്. നമസ്കസായിരുന്നു അവരുടെ തലസ്ഥാനം.


മൂന്ന് : അബ്ബാസിയ ഖിലാഫത്ത് 

 ഹിജ്റ 132 മുതൽ 656 വരെയാണ് ഇവരുടെ കാലം എന്നാൽ ഈജിപ്തിൽ അവരുടെ അധികാരം പിന്നെയും തുടർന്നു. നബി തങ്ങളുടെ പിതൃവ്യൻ അബ്ബാസിബിന് അബ്ദുൽ മുത്തലിബ് വിന്റെ പരമ്പരയിൽ ഉള്ളവരാണ് അബ്ബാസി ഖലീഫമാർ.

 നാല് : ഉസ്മാനിയ ഖിലാഫത്ത്

 ഹിജ്റ 699 മുതൽ 1342 വരെയാണ് ഉസ്മാനിയ ഖിലാഫത്തിന്റെ കാലം തുർക്കി വംശക്കാരായ ഖലീഫമാർ ആയിരുന്നു ഇവർ.

Post a Comment