പാട്ടിനൊപ്പം വരികൾ ▸ മാഷപ്പ് സോങ്
അലങ്കാര സുവനത്തിൻ അതൃപ്പം ചൊല്ലാം
ആറ്റലാം നബിയാരെ കല്ലിയാണമേ...
ആസിയാ മറിയം ബീവീകളന്നേ
അഹ്മദ് നബിയാരിൽ ഇണയാകുന്നേ...
നേശവും ആവേശങ്ങൾ കൊടി പാറുന്നു...
ഹൂറികൾ നൃത്തം വെച്ചും രാഗം പാടുന്നു...
ഒത്തണി മലക്കുകൾ തുതിയൂരന്നേ...
ഒക്കെയും അമ്പിയാക്കൾ സുഖം നേരുന്നേ...
ബീവി ഖദീജ ചമഞ്ഞല്ലോ... ഇന്ന്
ബീവിടെ കല്യാണമാണല്ലോ...
ആട്ടവും പാട്ടും തുടങ്ങേണം ഇന്ന്
ആറ്റൽ റസൂലിന്ന് കല്യാണം...
ജന്നത്തിൻ വാതിൽ തുറക്കുന്നു
ഹൂറിപ്പെണ്ണുങ്ങൾ നോക്കി ചിരിക്കുന്നു...(2)
വാനർ മലക്കിനിറങ്ങുന്നു, നിറ
വാനൊളി തിങ്കളുതിക്കുന്നു...
ആമിനാബി പെറ്റെ അഹ്മദ് യാ റസൂലെ
അഖില ജഗത്തിൻ വിത്തേ മുഹമ്മദ് യാ റസൂലെ...
ഭൂമി നടുവാം മക്കാ ഭൂജാതരായേ... ഭൂപതി
മുസ്തഫാവെ പുണ്യ പൂർണ്ണ നിലാവേ...
കാമിലുൽ ഇൻസാനാ ഖാതിം നബീ റസൂലെ
അഖില ജഗത്തിൻ വിത്തേ മുഹമ്മദ് യാ റസൂലെ...
ചെഞ്ചുണ്ടിൽ പുഞ്ചിരിയായ്
മൊഞ്ചേറും വെൺ ചിരിയായ്
വഞ്ചിപ്പൂ അഴകാലെ മഞ്ജുള ബീവീ - നല്ല
പഞ്ചവർണ്ണക്കിളിയഴകുള്ള ഖദീജ ബീവീ....
പൂന്തിങ്കൾ കല പോലേ
തനി തങ്ക നിറമാലേ
മലർമങ്ക അതിചൊങ്കിൽ
ഇരിക്കുന്നുണ്ടേ - ലെങ്കും പുകൾ പൊങ്കും
ഖദീജാബി ഒരുങ്ങുന്നുണ്ടേ... ഒരുങ്ങുന്നുണ്ടേ......
ആമ്പൽപ്പൂ ചൂടി തിങ്കൾ കല പോലെ തിളങ്ങുന്നേ
ആരംഭ ഖദീജാബി ഒളി തൂകുന്നെ - നല്ല
മലരമ്പൻ മിഴിക്കുള്ളിൽ കിനാ പൂക്കുന്നെ
മുല്ല മണമുള്ള മണവാട്ടി ചമഞ്ഞിടുന്നേ, ചമഞ്ഞിടുന്നേ...
ഒളിവായ് ലെങ്കിടും മതി നൂറേ...
അഷ്‌റഫുൽ ബഷറോരെ അഹ്മദ് നബിയോരെ
ഉലകെങ്ങും ഒളിവായ് പിറന്തുള്ള നിധിയോരെ
ചിത്തമിലുത്തമ സത്യ നിലാവുമഹത്വമെഴും നൂറെ
നിത്യമുരത്തുഹിതം ദൂരെ - ത്വയ്ബ
പതിക്കുമൊളിവായ് ജ്വലിക്കും ബദ്റായ്
ഒളി വീശും ഉഷസ്സായോരെ...
ഒളി വീശും ഉഷസ്സായോരെ...
----------------------------------------------------
Channel ID : @nasifcalicutofficial2711