കഥ പറയൽ | ജൂനിയർ വിഭാഗം | അതിഥിയോട് കാണിച്ച നീതി

Madrasa Guide
കഥ പറയൽ | ജൂനിയർ വിഭാഗം | അതിഥിയോട് കാണിച്ച നീതി
കഥ പറയലിനോടൊപ്പം വരിയും ▸ അതിഥിയോട് കാണിച്ച നീതി പ്രിയപ്പെട്ട ഉസ്താദുമാരെ രക്ഷിതാക്കളെ വിദ്യാർത്ഥികളെ അസ്സലാമു അലൈക്കും. നബി തങ്ങളുടെ ജന്മദിനം ആഘോഷിക്കുന്ന ഈ അവസര ത്തിൽ ഒരു ചെറുകഥ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഉത്തമ സ്വഭാവത്തിൻ്റെ ഉടമാണ് നബി തങ്ങൾ. തങ്ങളുടെ സ്വഭാവത്തെ പറ്റി ചോദിച്ചപ്പോൾ ആഇശാബീവി: പരിശുദ്ധ ഖുർആനാണ് നബിയുടെ സ്വഭാവം എന്ന് പറയുകയുണ്ടായി.ഒരു നാൾ നബി (സ)യുടെ വീട്ടിൽ ഒരു അതിഥിയെത്തി ആ രാത്രി അയാൾ നബിതങ്ങളുടെ വീട്ടിലാണ് അന്തിയുറങ്ങുന്നത്. അതിഥിയെ തങ്ങൾ നന്നായി സൽകരിച്ചു. പിറ്റേന്ന് ആരോടും ഒന്നും പറയാതെ അതിഥി സ്ഥലം വിട്ടു. അത് രാവിലെ തന്നെയായിരുന്നു അത്. നബി (സ) വന്നു നോക്കുമ്പോൾ മുറിയിൽ അയാളില്ല. അപ്പോഴാണ് ഒരു കാര്യം നബി (സ) ശ്രദ്ധിക്കുന്നത്. അയാൾ കിടന്നിരുന്ന വിരിപ്പിൽ അറിഞ്ഞാ അറിയാതെയോ ആ മനുഷ്യൻ കാഷ്‌ടിച്ചിരിക്കുന്നു. ആ വൃത്തികേട് കണ്ടിട്ടും നബി (സ) ക്ഷോഭിച്ചില്ല. എല്ലാം നബി (സ) തന്നെ വൃത്തിയാക്കി. കുറേ കഴിഞ്ഞപ്പോൾ ആ അതിഥി ഓടിക്കിതച്ച് നബി തങ്ങളുടെ വീട്ടിലെത്തി. തിടുക്കത്തിൽ യാത്രപോയപ്പോൾ അയാൾ തൻ്റെ വാളെടുക്കാൻ മറന്നുപോയി അത് അന്വേഷിച്ച് തിരിച്ചു വന്നിരിക്കുകയാണ്. നബി (സ) പുഞ്ചി…

Post a Comment