കഥ പറയലിനോടൊപ്പം വരികളും ▸ തള്ളപക്ഷിയും കുഞ്ഞുങ്ങളും
ബഹുമാനപ്പെട്ട അധ്യക്ഷൻ അവർകളെ ഉസ്‌താദുമാരെ വിദ്യാർത്ഥികളെ രക്ഷിതാക്കളെ അസ്സലാമു അലൈക്കും.
നബി തങ്ങളുടെ ജന്മദിനം ആഘോഷിക്കുന്ന ഈ സുദിനത്തിൽ ഒരു ചെറുകഥപറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു കമ്പിളി പുതപ്പിൽ എന്തോ പൊതിഞ്ഞ് പിടിച്ച് ഒരാൾ നബി (സ)യുടെ മുന്നിൽ വന്നു ഒരു തള്ള പക്ഷിയും അതിൻ്റെ കുഞ്ഞുങ്ങളുമാണിതിലുണ്ടായിരുന്നത്. വന്നയാൾ തൻ്റെ പക്ഷിപിടുത്തത്തെ കുറിച്ച് നബി (സ) തങ്ങളോട് വിശദീകരിച്ചു. ആഗതന്റെ വർത്തമാനം നബി തങ്ങളെ ദേഷ്യമുണ്ടാക്കി. അന്യായമായി പറവയെ പിടികൂടിയത് റസൂൽ (സ)ക്ക് സമ്മതമായില്ല. അയാൾ തള്ള പക്ഷിയെ പുറത്തേക്ക് വിട്ടെങ്കിലും അത് അവിടം വിട്ട്പോകാതെ തൻ്റെ കുഞ്ഞുങ്ങളുടെ കൂടി രക്ഷിക്കാനായി അവിടെതന്നെ വട്ടമിട്ടു പറന്നു. സ്വഹാബികൾ സഹാനുഭൂതിയോടെ രംഗം നോക്കിനിന്നു. നബി തങ്ങൾ പറഞ്ഞു. ഈ തള്ളപ്പക്ഷിക്ക് അതിൻ്റെ കുഞ്ഞുങ്ങ ളോടുള്ള സ്നേഹം നിങ്ങളെ ആശ്ചര്യപ്പെടുത്തുവോ? എങ്കിൽ അല്ലാഹുവിന് അവൻ്റെ അടിമകളോടുള്ള സ്നേഹം ഇതിന്റെ എത്രയോ ഇരട്ടിയാണ്. അതിനാൽ പക്ഷികളെ അതിന്റെ യഥാസ്ഥാനത്ത് തന്നെ കൊണ്ടുവിടുക. ഇത്രയും പറഞ്ഞ് എന്റെ ചെറുകഥ ഞാൻ അവസാനിപ്പിക്കുന്നു.
അസ്സലാമു അലൈക്കും.
Channel ID : @madrasaguidemalayalam