കഥ പറയൽ | നബിദിന പ്രോഗ്രാം | സബ് ജൂനിയർ വിഭാഗം
കഥക്കൊപ്പം വരിയും ▸ സമ്മാനം 100 ഒട്ടകങ്ങൾ പ്രിയപ്പെട്ട കൂട്ടുകാരെ, മുത്ത് നബിയുടെ പേരിൽ ഒരുമിച്ചു കൂടിയ പ്രൗഢമായ ഈ വേദിയിൽ നിങ്ങൾക്ക് ഒരു കഥ പറഞ്ഞുതന്നാലോ. ശ്രദ്ധിച്ചു കേൾക്കണേ...എന്നാൽ ഞാൻ തുടങ്ങട്ടെ പ്രശസ്‌തമായ കഅ്ബാ ശരീഫ് നിലകൊള്ളുന്ന നാടാണല്ലോ മക്ക.ഇന്ന് ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നും ആളുകൾ അങ്ങോട്ട് ഒഴുകുന്നുണ്ട്. പക്ഷേ ഒരുകാലത്ത് ബിംബങ്ങളുടെ ഒരു നീണ്ടനിരതന്നെ കഅ്ബാലയത്തിലുണ്ടായിരുന്നത്രെ. ആ കാലഘട്ടത്തിലേക്കാണ് മുത്ത് നബി(സ) നിയോഗിതനായത്. സ്വലാത്ത് ഉറക്കെ ചൊല്ലിൻ കൂട്ടരേ നബിയുടെ പേര് കേൾക്കുമ്പോൾ സ്വലാത്ത് ചൊല്ലാത്തവനാണ് ലോകത്തിലെ ഏറ്റവും വലിയ പിശുക്കനെന്ന് ഞാൻ കഴിഞ്ഞകൊല്ലം പറഞ്ഞത് നിങ്ങൾ മറന്നോ ...നിഷ്കളങ്ക മനസ്സിന് ഉടമയായിട്ടും നബിതങ്ങളെ മുശ് രിക്കീങ്ങൾ അക്രമിക്കുകയായിരുന്നു. സത്യദീനിലേക്ക് ആളുകളെ ക്ഷണിച്ചതിനാണ് നബി(സ) തങ്ങൾ ഈ ഒരുപാട് പീഡനങ്ങളൊക്കെ സഹിക്കേണ്ടി വന്നത്. ഒടുവിൽ പീഡനം സഹിക്കവയ്യാതെ നബിതങ്ങളും സ്നേഹിതൻ അബൂബക്കർ സിദ്ധീഖ് (റ) വും മദീനയിലേക്ക് യാത്ര തിരിച്ചു. ഇതറിഞ്ഞ മുശ് രിക്കീങ്ങൾങ്ങൾക്ക് ഹാലിളകി.നബി തങ്ങൾ രക്ഷപ്പെട്ട വിവരം അറിഞ്ഞ പാടെ വീരശൂരപരാക്രമിയായ അബൂജഹൽ ഉറക…