സബ് ജൂനിയർ വിഭാഗം കഥ പറയൽ | nabidina programs
പാട്ടിനൊപ്പം വരികൾ ▸ സംസാരിക്കുന്ന സിഹം ബഹുമാനപ്പെട്ട ഉസ്‌താദുമാരെ മാതാപിതാക്കളെ വിദ്യാർത്ഥികളെ സുഹൃത്തുക്കളെ അസ്സലാമു അലൈക്കും. നബിതങ്ങളുടെ ജന്മദിനം ആഘോഷിക്കുന്ന ഈ സന്ദർഭത്തിൽ ഒരു കഥ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മഹിതമായ സഫീനത്ത് (റ) നബിതങ്ങളുടെ ഒരു പൂർവ്വ അടിമയാണ്. ഒരിക്കൽ സൈന്യത്തോടൊപ്പം സഞ്ചരിക്കവേ റോമിൽ വെച്ച് സഫീനത്ത് ബീവി കൂട്ടം തെറ്റി അവർ വഴിയറിയാതെ വലഞ്ഞു. പെട്ടെന്നൊരു സിംഹം സഫീന (റ)യുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു അവർ സിംഹത്തിനോട് സംസാരിക്കുവാൻ തുടങ്ങി. ഞാൻ നബി (സ)യുടെ പൂർവ അടിമയാണ്. എന്നു തുടങ്ങി തൻ്റെ അവസ്ഥ വിവരിച്ചു. എല്ലാം കേട്ടശേഷം സിംഹം വാലാട്ടിക്കൊണ്ട് മുമ്പിൽ നടന്നു. സഫീനത്ത് (റ)വിന് വഴികാട്ടിയായി സിംഹം രക്ഷകനായി കുറേ നടന്നപ്പോൾ തൻ്റെ സൈന്യത്തെ കണ്ടുമുട്ടിയ ശേഷം സിംഹം തിരിച്ചുപോകുകയും ചെയ്‌തു. ഇത്രയും പറഞ്ഞ് എന്റെ ചെറു കഥ ഞാൻ അവസാനിക്കുന്നു. അസ്സലാമു അലൈക്കും Vocal : Anas Zuhri Channel ID : @madrasaguidemalayalam