സബ് ജൂനിയർ പ്രസംഗം " കുട്ടികളെ സ്നേഹിച്ച പ്രവാചകൻ "

Madrasa Guide
സബ് ജൂനിയർ പ്രസംഗം " കുട്ടികളെ സ്നേഹിച്ച പ്രവാചകൻ "
പ്രസംഗത്തോടൊപ്പം വരിയും ▸ കുട്ടികളെ സ്നേഹിച്ച പ്രവാചകൻ (സ) ബഹുമാനപ്പെട്ട അധ്യക്ഷരെ ഉസ്‌താദുമാരെ വിദ്യാർത്ഥികളെ മാതാപിതാക്കളെ അസ്സലാമു അലൈക്കും. ബഹുമാന്യരെ ഒരിക്കൽ നബി(സ)യും സഹാബത്തും സുബ്ഹ് നിസ്‌കരിക്കുകയായിരുന്നു. ഒന്നാം റക്‌അത്തിൽ പതിവുപോലെ ദീർഘമായി ' ഖുർആൻ പാരായണം ചെയ്തു. തുടർന്നു രണ്ടാം റക്‌അത്തിൽ പതിവിന് വിപരീതമായി വളരെ ചെറിയ സൂറത്താണ് പാരായണം ചെയ്‌തത്. കാര്യം മനസ്സിലാവാത്ത സ്വഹാബികൾ പലവിധ സംശയത്തിലുമായി. അവർ പ്രവാചകൻ (സ)യോട് തന്നെ കാര്യം അന്വേഷിച്ചു. അപ്പോൾ അവിടുന്ന് ഇപ്രകാരം മറുപടി പറഞ്ഞു. രണ്ടാം റക്അത്തിൽ ഒരു കൊച്ചുകുട്ടിയുടെ കരച്ചിൽ കേൾക്കാനിടയായി. അതാണ് നിസ്ക്കാരം ലഘുവാക്കിയത്. ഇത്തരത്തിൽപോലും കുട്ടികളോട് കരുണ കാണിച്ച പ്രവാചകൻ (സ). ഇത്രയും പറഞ്ഞു ഞാൻ അവസാനിപ്പിക്കുന്നു. അസ്സലാമു അലൈക്കും. Vocal : Anas Zuhri Channel ID : @madrasaguidemalayalam

Post a Comment