Class 3 Thareekh Chapter 3 By Madrasa Guide

Madrasa Guide

Class 3 Thareekh Chapter 3

Please fill the above data!
Point : 0

Name : Burhan

Roll No : 12

Total Questions:

Correct: | Wrong:

Attempt: | Percentage:

  

മൂന്നാം ക്ലാസ് താരീഖ് വിഷയത്തിലെ പാഠം മൂന്നിൽ നമ്മൾ പഠിക്കുന്നത് നബി തങ്ങളുടെ ജനത്തെക്കുറിച്ചാണ്. മക്കാ നിവാസികൾ നബി തങ്ങൾ ജനിക്കുന്നതിന് മുമ്പ് ബിംബങ്ങളെ ആരാധിച്ചിരുന്നവരായിരുന്നു. അവരോടാണ് മക്കക്കാർ സഹായം ചോദിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നത്. എന്നാൽ എല്ലാം മുശ്രിക്കുകൾ യും ബിംബങ്ങൾ ഒരു ദിവസം തലകുത്തി വീഴുകയുണ്ടായി. മാത്രമല്ല, സമാവാത് താഴ് വരയിൽ സമുദ്ര സമാനമായ ജലപ്രവാഹം ഉണ്ടാവുകയും ചെയ്തു. മനുഷ്യ ചക്രവർത്തിയുടെ സിംഹാസനം പൊളിഞ്ഞു തരിപ്പണമാവുകയും ചെയ്തു. പേർഷ്യക്കാർ അന്ന് ആരാധിച്ചിരുന്നത് തീയ്യിനെ യായിരുന്നു. പേർഷ്യക്കാർ ആരാധിച്ചിരുന്ന ആ തീ കുണ്ഠാരം അണഞ്ഞു പോവുകയുണ്ടായി. ഇതെല്ലാം സംഭവിച്ചത് എങ്ങനെയാണ്...?

 മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ മക്കയിൽ ജനനം കൊണ്ടു. ആ ജനനം മൂലം ലോകത്തെ അത്ഭുതങ്ങളാണ് നിങ്ങൾ മുകളിൽ വായിച്ചത്. ലോകത്തിലെ സകലമാന ബിംബങ്ങളും തലകുത്തി വീണ നിമിഷമായിരുന്നു അത്. മുഹമ്മദ് നബി (സ) ഒരു സാധാരണ മനുഷ്യരല്ലാത്ത തെളിയിക്കാൻ ഇത് മാത്രം മതി.

 നബി തങ്ങളുടെ ജനനം അബ്ദുൽ മുത്തലിബ് അഥവാ നബി തങ്ങളുടെ വല്ലിപ്പ വളരെയധികം സന്തോഷിക്കുകയും കുട്ടിയെ കഅബയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

 ജനിച്ച ഏഴാം ദിവസമായപ്പോൾ അബ്ദുൽ മുത്തലിബ് കുട്ടിക്ക് മുഹമ്മദ് എന്ന പേര് നൽകുകയും ഖുറൈശികളെ വിളിച്ച് സദ്യ നൽകുകയും ചെയ്തു. 

 പ്രസവസമയത്ത് ചുറ്റുമുണ്ടായിരുന്ന സ്ത്രീകൾ വളരെ അത്ഭുതപ്പെട്ടുപോയി. കാരണം. ജനിച്ച കുട്ടിയുടെ കണ്ണിൽ സുറുമ എഴുതിയിരിക്കുന്നു. മാത്രമല്ല കുട്ടിയുടെ ശരീരത്തിൽ എണ്ണ പുരട്ടിയിട്ടുണ്ട്. അവരെല്ലാവരും ചിന്തിച്ചു പോയി എന്തൊരു അത്ഭുതം.

 തീരുന്നില്ല നബി തങ്ങൾ മൂന്നാം മാസത്തിലാണ് എഴുന്നേറ്റു നിന്നത്. അതുപോലെ അഞ്ചാം മാസത്തിലാണ് പിച്ചവെച്ച് നടന്നത്. പൈസ ഒമ്പത് ആയപ്പോഴേക്കും കുട്ടി സംസാരിക്കാൻ തുടങ്ങി എല്ലാം അത്ഭുതം തന്നെ.

 മറ്റൊരു അത്ഭുതം കുട്ടി വിശന്ന് കരയുകയില്ല ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് കഴിക്കും. അതിനുപുറമേ കുട്ടി വാശി കാണിക്കുന്നില്ല. മറ്റുള്ളവരോട് വഴക്കിടുകയും ചെയ്യുന്നില്ല. 

Post a Comment

Join the conversation