
Class 5 Fiqh Chapter 1
Please fill the above data!
Name : Burhan
Roll No : 12
Total Questions:
Correct: | Wrong:
Attempt: | Percentage:
Class 5 Fiqh Chapter1 ൽ നമ്മൾ പരിശുദ്ധ ഇസ്ലാമിന്റെ വിധികളാണ് പഠിക്കുന്നത്. നാമെല്ലാവരും മുസ്ലിമീങ്ങളാണ്. നമ്മുടെ ദീൻ പരിശുദ്ധ ഇസ്ലാം മാത്രമാണ്. മുസ്ലിമീങ്ങളായ നാം പരിശുദ്ധ ഇസ്ലാമിന്റെ നിയമങ്ങൾ അനുസരിച്ചാണ് ഇവിടെ ജീവിക്കേണ്ടതും ഭക്ഷിക്കേണ്ടതും.
ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം എല്ലാം അവനൊക്കെ ഹലാൽ അല്ല. എന്നാൽ എല്ലാം അവർക്ക് ഹറാമും അല്ല. അത് കൃത്യമായി ഒരു വിഷയത്തിലും പരിശുദ്ധ ഇസ്ലാം നമുക്ക് പഠിപ്പിച്ചു തരുന്നുണ്ട് നബിതങ്ങളാണ് ഈ ഉമ്മത്തിന്റെ നേതാവ്. അവിടുന്ന് പറഞ്ഞു തന്ന കാര്യങ്ങളാണ് നാം ജീവിതത്തിൽ പകർത്തിയതും.
പരിശുദ്ധ ഖുർആനിൽ നിസ്കാരത്തെക്കുറിച്ച് പറയുന്നുണ്ട് പക്ഷേ എങ്ങനെയാണ് നിർവഹിക്കേണ്ടത് എന്നും എന്താണ് ചൊല്ലേണ്ടതെന്നും എങ്ങനെയാണ് അതിന്റെ രൂപം എന്നും ഖുർആനിൽ പറഞ്ഞിട്ടില്ല. അത് വിശദീകരിച്ചതും പറഞ്ഞുതന്നതും മുത്ത് നബി തങ്ങളാണ്.
നിസ്കാരത്തിന്റെ വിഷയത്തിൽ മാത്രമല്ല നോമ്പിന് വിഷയത്തിലും മറ്റു കാര്യങ്ങളിലും എല്ലാം വിശദീകരണം തന്നത് നബി തങ്ങളാണ്. നബി തങ്ങളുടെ വാക്ക് പ്രവർത്തി അവിടുത്തെ മൗനാനുവാദം എന്നിവയാണല്ലോ സുന്നത്ത്. അവിടുത്തെ ജീവിതത്തിൽ കാണിച്ചുതന്നത് നാം പകർത്തിയെടുക്കുക. അങ്ങനെ പരിശുദ്ധ ഇസ്ലാമിൽ ഒരുപാട് കാര്യങ്ങൾ നബി തങ്ങൾ പറഞ്ഞു തന്നിട്ടുണ്ട്.
പരിശുദ്ധ ഇസ്ലാമിന്റെ 5 വിധികളിൽ ഓരോന്നും നമുക്ക് വിശദമായി പഠിക്കാം.
1. വാജിബ്
വാജിബ് എന്ന വാക്കിന്റെ അർത്ഥം നിർബന്ധം എന്നുള്ളതാണ്. പരിശുദ്ധ ഇസ്ലാമിന് നിർബന്ധമായ കാര്യങ്ങളാണ് നിസ്കാരവും നോമ്പും ഹജ്ജും സക്കാത്തും ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഇതൊന്നും ഒഴിച്ചുകൂടാൻ കഴിയാത്തതാണ്. അവൻ നിർബന്ധമായും ചെയ്തിരിക്കേണ്ട ഒന്നാണ് വാജിബ്. അല്ലാത്തപക്ഷം അവൻ കുറ്റക്കാരൻ ആകും. അവന് ശിക്ഷ ലഭിക്കുകയും ചെയ്യും. എന്നാൽ ഹജ്ജ് പോലത്തതിൽ തടിയാലും വഴിയാലും മുതലാലും കഴിവുള്ളവർക്ക് മാത്രമേ ഹജ്ജ് നിർബന്ധമുള്ളൂ..
2. ഹറാം
പരിശുദ്ധ ഖുർആനിലൂടെ തന്നെ പലതവണ ആവർത്തിച്ചു എന്നതാണ് നായയും പന്നിയും ഹറാമാണ് കള്ളുകുടിക്കൽ ഹറാമാണ് വ്യഭിചരിക്കൽ ഹറാമാണ്. പലിശ ഹറാമാണ്. ഹറാമായ ഒരുപാട് കാര്യങ്ങളുണ്ട് ഉദാഹരണത്തിന് ഭക്ഷണം തന്നെ എടുക്കാം. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം നായ പന്നി എന്നിവയെ ഭക്ഷിക്കൽ ഹറാമാണ്. കാരണം ഇസ്ലാമിൽ നായയും പന്നിയും അവയിൽ നിന്ന് ജന്മം കൊണ്ടതും നഴ്സായാൽ ഏഴ് തവണ കഴുകുകയും അതിലൊരു തവണ മണ്ണ് കലക്കിയ വെള്ളം കൊണ്ട് കഴുകുകയും ചെയ്യണം. അത് വളരെ ഗൗരവമേറിയ നജസ് ആണ്.
2. കറാഹത്ത്
ചെയ്താൽ ശിക്ഷയില്ലാത്തതും ഒഴിവാക്കിയാൽ കൂലിയുള്ളതുമാണ് കറാഹത്ത്. ഉദാഹരണം നിസ്കാരത്തിൽ തല തുറന്നിടുക. നിസ്കാരത്തിൽ തല മറക്കുക എന്നത് സുന്നത്താണ് അത് ഒഴിവാക്കൽ കറാഹത്തുമാണ്. നിസ്കാരത്തിൽ ചേർത്തുവെക്കലും കറാഹത്താണ് കാലുകൾ ആവശ്യത്തിൽ കൂടുതൽ വിടർത്തി വെക്കലും കറാഹത്താണ്. ഇപ്രകാരം ഭക്ഷണം കഴിക്കുന്നതിനും കുടിക്കുന്നതിലും എല്ലാം കറാത്തുകൾ മുത്ത് നബി തങ്ങൾ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. നോമ്പുകാരൻ ഉച്ചയ്ക്കുശേഷം മിസ്‌വാക്ക് ചെയ്യൽ കറാഹത്താണ്.
4. സുന്നത്ത്
ചെയ്താൽ കൂലിയുള്ളതും ഒഴിവാക്കിയാൽ ശിക്ഷ ഇല്ലാത്തതും അതാണ് സുന്നത്ത്. സുന്നത്തുകൾ ആണ് കൂടുതൽ നമ്മൾ ചെയ്ത ശീലിക്കേണ്ടത്. ഫറവാക്കപ്പെട്ട നിസ്കാരങ്ങളിൽ വല്ല ന്യൂനതകളും സംഭവിച്ചാൽ അത് നമ്മുടെ സുന്നത്ത് കൊണ്ടാണ് പരിഹരിക്കപ്പെടുന്നത്. ഇപ്രകാരം പരലോകത്ത് നമ്മൾ ചെയ്ത ഫർള് നിസ്കാരത്തിലെ പരിപൂർണ്ണതക്ക് അല്ലാഹു ചോദിക്കുന്നത് സുന്നത്താണ്. അത്രയും പ്രധാനപ്പെട്ട ഒന്നാണ് സുന്നത്ത്. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം അവന്റെ വലതു കയ്യിലെ ചെറുവിരലിൽ വെള്ളി മോതിരം സുന്നത്താണ്. സ്വർണ്ണവും വെള്ളിയും പുരുഷനും പൊതുവേ ഹറാമാണെങ്കിലും പുരുഷന് ഒരു ചെറിയ വെള്ളി മോതിരം വലതു കയ്യിന്റെ ചെറുവിരൽ ധരിക്കൽ സുന്നത്താണ്. സലാം പറയുക എന്നതും സുന്നത്താണ്. തൊപ്പി ധരിക്കൽ സുന്നത്താണ്. ചെരുപ്പ് ധരിക്കുമ്പോൾ വലതുകാൽ ആദ്യം മുന്തിക്കൽ സുന്നത്താണ് ഊരുമ്പോൾ ഇടതുകാൽ മുന്തിരി സുന്നത്താണ്. ഇങ്ങനെ ജീവിതത്തിലെ എല്ലാ ഭാഗങ്ങളിലും സുന്നത്ത് ഇല്ലാത്ത ഒരു ഭാഗവും കഴിഞ്ഞു പോയിട്ടില്ല. നമ്മുടെ ജീവിതം സുന്നത്തിലായി ആഫിയത്തുള്ള ദീർഘായുസ്സ് കൂടെ ജീവിക്കണം നാഥൻ തൗഫീഖ് നൽകട്ടെ..ആമീൻ
5. ഹലാൽ
ചെയ്താലും ഇല്ലെങ്കിലും ശിക്ഷയും കൂലിയും ഇല്ലാത്തത്. നല്ലത് ചെരുപ്പ് ധരിക്കുക അതിൽ പെട്ടതാണ്. അതുകൊണ്ട് പ്രത്യേകമായി കൂലിയോ ഒന്നും തന്നെ ലഭിക്കുകയില്ല. കോഴി മാംസം ഭക്ഷിക്കുക, അതുകൊണ്ട് പ്രത്യേകമായി കൂലി ഒന്നും ലഭിക്കുന്നതല്ല.