
Class 6 Thareekh Chapter 4
Please fill the above data!
Name : Burhan
Roll No : 12
Total Questions:
Correct: | Wrong:
Attempt: | Percentage:
പ്രവാചകൻ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു ഇനി ആരാകണം പുതിയ ഖലീഫ എന്ന തീരുമാനത്തിലാണ് ബനൂ സഈദ് ഗോത്രക്കാരുടെ പന്തലിൽ വെച്ചുകൊണ്ട് പ്രമുഖ സ്വഹാബികൾ തീരുമാനമെടുക്കുന്നത് അതില് ഒരാളുടെ തീരുമാനമായിരുന്നു. നബി തങ്ങൾ ജീവിച്ചിരിക്കെ നിസ്കാരത്തിൽ ഇമാമായി നിർത്തിയിരുന്നത് അബൂബക്കർ (റ) വാണ്. അത് നിങ്ങൾക്കറിയില്ലേ.. ഈ ചോദ്യം ചോദിച്ച സഹാബി മറ്റാരുമല്ല ഉമർ (റ) വാണ്.എല്ലാവരും അത് സമ്മതിക്കുകയും ചെയ്തു.
ജീവിതകാലത്തിന്റെ അധിക സമയങ്ങളും നബിയുമായി ബന്ധപ്പെട്ടതായിരുന്നു. ഇസ്ലാമിനെ പടുത്തുയർത്താനും സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട 10 സ്വഹാബികളിൽ പെട്ടവരുമാണ് അബൂബക്കർ (റ).
ആദ്യമായി പുരുഷന്മാരിൽ നിന്ന് ഇസ്ലാം സ്വീകരിച്ചതും അബൂബക്കർ (റ) വാണ്. തിരുനബി എന്തുപറയുന്നു അത് അങ്ങനെ വിശ്വസിക്കും. അതിൽ യാതൊരു സന്ദേഹവും അബൂബക്കർ (റ) വിന് ഇല്ല. അതുകൊണ്ടാണ് നബി തങ്ങളുടെ ഇസ്റാഅ് മിഅ്റാജ് രാത്രിയിൽ അബൂബക്കർ (റ) വിശ്വസിച്ചത്. അവിശ്വസിച്ചത് കൊണ്ടാണ് നബി തങ്ങൾ സിദ്ദീഖ് എന്ന പേര് നൽകിയത്.
ആറാം ക്ലാസ് താരീഖ് നാലാം പാഠത്തിൽ സക്കാത്ത് നിഷേധികളെക്കുറിച്ച് പറയുന്നുണ്ട്. ആ ചരിത്ര ഭാഗം ഇങ്ങനെയാണ്.
നബി തങ്ങൾ വഫാത്തായതോടു കൂടെ പുതുതായി ഇസ്ലാം മതം സ്വീകരിച്ച പലരും മുർതദ്ദായി.
അതിന്റെ കാരണം അവരുടെ ഹൃദയങ്ങളിൽ ഈമാനിന്റെ യഥാർത്ഥ വെളിച്ചം വീശിയിട്ടില്ല. മറ്റുചിലർ സക്കാത്ത് കൊടുക്കാൻ തന്നെ മടിച്ചു. കാരണം സക്കാത്ത് നബി തങ്ങളുടെ കൈകളിൽ കൊടുക്കണം എന്നാണ് അല്ലാഹു പറഞ്ഞത്. നബിയുടെ അഭാവത്തിൽ അത് മറ്റാർക്കും കൊടുക്കേണ്ടതില്ല. എന്നാണ് അവരുടെ വിചാരം.
അതിനുപുറമേ കുറെ വ്യാജ പ്രവാചകന്മാരുടെ അവസരം നോക്കിയുള്ള പ്രചരണവും.
അവർക്കെതിരെയും അബൂബക്കർ (റ) യുദ്ധം ചെയ്യുകയുണ്ടായി കള്ള പ്രവാചകനിൽ ചിലർ കൊല്ലപ്പെടുകയും ചിലർ ഓടിപ്പോവുകയും ചെയ്തു.
നബി തങ്ങൾ ഉസാമത്ത് ബ്നു സൈദ് (റ) നേതൃത്വത്തിൽ ഒരു സൈന്യത്തെ ശ്യാമിന്റെ ചില ഭാഗങ്ങളിൽ യുദ്ധം ചെയ്യുവാനായി ഒരുക്കിനിർത്തിയിരുന്നു. അപ്പോഴാണ് അവിടുത്തെ വഫാത്തും അബൂബക്കർ (റ) ഒന്നാം ഖലീഫയായി ബൈഅത്ത് ചെയ്തതും.
ശാം, ഇറാക്ക് തുടങ്ങിയ രാഷ്ട്രങ്ങളോട് യുദ്ധം ചെയ്ത് അവയിലെല്ലാം വിജയിച്ചു. ഖാലിദ് ബിനു വലീദ് (റ) വിന്റെ നേതൃത്വത്തിലുള്ള സൈന്യത്തെ ഇറാഖിലേക്ക് അയച്ചത്. ആയുധത്തിൽ അദ്ദേഹം വിജയംവരിക്കുകയും ഇറാഖിന്റെ പല ഭാഗങ്ങളും കീഴടക്കുകയും ചെയ്തു.
റോമക്കാരുടെ അധീനതയിൽ ഉണ്ടായിരുന്ന ശ്യാം കീഴടക്കാനായി അബൂ ഉബൈദ (റ) പോലെയുള്ള പ്രമുഖരായ നാല് സ്വഹാബിമാരുടെ നേതൃത്വത്തിൽ നാലു ഭാഗത്തേക്ക് അബൂബക്കർ (റ) സൈന്യത്തെ അയച്ചു. ആ യുദ്ധത്തിലും മുസ്ലിങ്ങൾ വിജയം വരിക്കുകയും ചെയ്തു.
പ്രവാചകൻ എന്ന് വാദിച്ച മുസൈലിമതുൽ കദ്ദാബുമായി നടന്ന പോരാട്ടത്തിൽ മുസ്ലീങ്ങളിൽ കുറച്ചുപേർ ഷഹീദായി അവരിൽ അധികപേരും ഖുർആൻ മനപ്പാഠമുള്ള സ്വഹാബികൾ ആയിരുന്നു. അക്കാര്യം അബൂബക്കർ (റ) പറഞ്ഞു ഈ കണക്കിന് പോയാൽ ഇനിയും മുസ്ലിമീങ്ങൾക്ക് യുദ്ധം ചെയ്യേണ്ടിവരും അങ്ങനെ ഖുർആൻ മനപ്പാഠമുള്ള ആളുകൾ ഷഹീദായാൽ. ഖുർആൻ തന്നെ ഇല്ലാതാകും എന്ന് മനസ്സിലാക്കി ഖുർആൻ എഴുതി വെക്കാൻ തീരുമാനിച്ചു.