
Class 7 Thareekh Chapter 6
Please fill the above data!
Point : 0
Name : Burhan
Roll No : 12
Total Questions:
Correct: | Wrong:
Attempt: | Percentage:
നബി തങ്ങളുടെ അമ്മായിയായ സഫിയ ബീവിയുടെ മകനാണ് സുബൈർ ബ്നു അവ്വാം (റ) നബി തങ്ങളുടെ ബന്ധുവാണ്. അതിനുപുറമേ മഹാനായ അബൂബക്കർ (റ) വിന്റെ മകളെ വിവാഹം ചെയ്തിട്ടുണ്ട്. സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട പത്തു പേരിൽ ഒരാളാണ്. സുബൈർ ബ്നു അവ്വാം (റ). ആദ്യകാലത്ത് തന്നെ ഇസ്ലാം മതം സ്വീകരിച്ചു. പ്രവാചകരിൽ ആദ്യമായി വിശ്വസിച്ച ഏഴ് പേരിൽ ഒരാളായിരുന്നു സുബൈർ ബ്നു അവ്വാം (റ).
ഒരിക്കൽ അദ്ദേഹം നബി തങ്ങൾ കൊല്ലപ്പെട്ടു എന്നൊരു വാർത്ത കേൾക്കാനിടയായി കേട്ട ഉടനെ അദ്ദേഹം ഊരിയെടുത്ത വാളുമായി പുറത്തേക്ക് ഇറങ്ങി കഅബയുടെ അടുത്തേക്ക് നടന്നു നീങ്ങുമ്പോഴാണ് അവിടെ നബി തങ്ങളെ കണ്ടുമുട്ടിയത്. നബിയോട് ഇക്കാര്യം പറയുകയും ചെയ്തു. ഇത് കേട്ടപ്പോൾ നബി തങ്ങൾ വളരെയധികം സന്തോഷിക്കുകയും നന്മക്ക് വേണ്ടി ദുആ ചെയ്യുകയും ചെയ്തു. അല്ലാഹുവിന്റെ മാർഗത്തിൽ വാളൂരിയ ആദ്യ വ്യക്തിയാണ് സുബൈർ ബ്നു അവ്വാം (റ).
മിക്ക യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട് മാത്രമല്ല നബിയോടൊപ്പം ഹിജറ പോകാനും അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്.
വലിയ ധർമ്മിഷ്ഠൻ ആയിരുന്നു സഹജീവികളെ സ്നേഹിക്കുമായിരുന്നു. മാത്രമല്ല കച്ചവടം ചെയ്ത് കിട്ടുന്ന ലാഭം അല്ലാഹുവിന്റെ മാർഗത്തിന് വേണ്ടി ചെലവഴിക്കുന്നവരും ആയിരുന്നു.
ധാരാളം അടിമകളായ ജോലിക്കാർ ഉണ്ടായിരുന്നു അദ്ദേഹത്തിന്. എന്നാൽ വീട്ടിലേക്ക് എത്തുമ്പോഴേക്കും അതെല്ലാം ധർമ്മം ചെയ്തു വീട്ടിലെത്തുമ്പോൾ കയ്യിൽ ഒന്നും ഉണ്ടാവില്ല. എല്ലാം മറ്റുള്ളവർക്ക് ധർമ്മം ചെയ്യാനും സഹായിക്കാനുമാണ് ഉപയോഗിച്ചിരുന്നത്.
ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ ധാരാളം കഠിന ശിക്ഷകൾക്ക് വിധേയനായിട്ടുണ്ട്. പക്ഷേ ഈമാനിന്റെ മുമ്പിൽ അതൊന്നും ഏറ്റില്ല.