barath nomb niyyat / ബറാഅത്ത് നോമ്പിന്റെ നിയ്യത്ത് ഈ രൂപത്തിൽ വച്ചാൽ നാലു നോമ്പിന്റെ പ്രതിഫലം By Madrasa Guide
Madrasa Guide
barath nomb niyyat / ബറാഅത്ത് നോമ്പിന്റെ നിയ്യത്ത് ഈ രൂപത്തിൽ വച്ചാൽ നാലു നോമ്പിന്റെ പ്രതിഫലം By Madrasa Guide നാളെത്തെ ഒരു നോമ്പ് കൊണ്ട് നാലു നോമ്പിൻ്റെ പ്രതിഫലം നാളെയാണല്ലോ (ശനി) ബറാഅത്ത് നോമ്പ് ,നാളെ ബറാഅത്ത് നോമ്പ് പിടിക്കാൻ വേണ്ടി നിയ്യത്ത് കരുതുമ്പോൾ മറ്റു സുന്നത്തുകളും കൂട്ടത്തിൽ കരുതിയാൽ നാളെത്തെ ഒറ്റ ദിവസത്തെ നോമ്പ് കൊണ്ട് തന്നെ വിവിധ നോമ്പിൻ്റെ പ്രതിഫലം ലഭിക്കും ബറാഅത്ത് നോമ്പ് ബറാഅത്ത് ദിനം നോമ്പ് നോൽക്കൽ സുന്നത്താണല്ലോ (ഫതാവാ റംലി: 2/79) ( ശർവാനി& ഇബ്നു ഖാസിം :3/458) 2 - ശഅ്ബാൻ മാസത്തിലെ നോമ്പ് ( ശഅ്ബാൻമാ സം മുഴുവനായി നോമ്പ് നോൽക്കൽ സുന്നത്തുണ്ടല്ലോ ) (ഫതാവൽ കുബ്റാ) 3 - അയ്യാമുൽ ബീളിൽ പെട്ട ദിവസം എന്ന നിലക്കുള്ള നോമ്പ്. ( എല്ലാ മാസവും 15 അയ്യാമുൽ ബീളിൽ പെട്ടതാണ് ) (തുഹ്ഫ .3/456) 4. - കഴിഞ്ഞു പോയ ഏതെങ്കിലും റമളാൻ മാസങ്ങളിൽ ആർത്തവം, ഗർഭം,പ്രസവം ,രോഗം...... പോലെയുള്ള എന്തെങ്കിലും കാരണത്താൽ നോമ്പ് നഷ്ടപ്പെട്ടവരുണ്ടങ്കിൽ അവർക്ക് അതും കരുതിയാൽ അതും ലഭിക്കും. ചുരുക്കത്തിൽ ഫർളായ നോമ്പ് നഷ്ടപ്പെട്ടവർക്ക് നാളെ നോമ്പ് എടുക്കുമ്പോൾ അതും കൂടെ കരുതിയാൽ ഒറ്റ ദിവസത്തെ നോമ്പ് കൊണ്ട് അഞ്ച് നോമ്പിൻ്റെ പ്രതിഫലം ലഭിക്കും. നാളത്തെ നോമ്പുകളുടെ നിയ്യത്തുകൾ നാളെ നോമ്പെടുക്കുമ്പോൾ നാലു നോമ്പുകളുടേയും നിയ്യത്…