Posts

ക്ലാസ്സ്‌ 4 ലിസാൻ പാഠം 1 അർത്ഥസഹിതം -Class 4 Lisan Chapter 1 Guide -By Madrasa Guide

Madrasa Guide
Madrasa Guide

 عَجَائِبُ خَلْقِ اللَّهِ تَعَالَى

അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ അത്ഭുതങ്ങൾ

اِنْتَهَى الْاِمْتِحَانُ السَّنَوِيُّ

 വാർഷിക പരീക്ഷ അവസാനിച്ചു.

ذَهَبَ فَاضِلٌ مَعَ وَالِدِهِ لِزِيَارَةِ حَدِيقَةِ الْحَيَوَانَاتِ

ഫാളിൽ തന്റെ പിതാവിന്റെ കൂടെ മൃഗശാല കാണാൻ വേണ്ടി പോയി.


فَرَأَى الْأَسَدَ وَالزَّرَافَةَ وَالظَّبْيَ وَالْبَبْرَ وَالثَّعْلَبَ فِي الْأَقْفَاصِ

 അപ്പോൾ അവൻ സിംഹം,ജിറാഫ് മാൻ, കടുവ,കുറുക്കൻ, എന്നിവയെ കൂട്ടിൽ കണ്ടു. 

ثُمَّ مَشَى قَلِيلاً

 പിന്നെ അവൻ അല്പം നടന്നു.

 فَرَأَى الْبَبْغَاءَ وَالصَّقْرَ وَالْحَمَامَةَ وَالْعَنْدَلِيبَ عَلَى الْأَشْجَارِ.

 അപ്പോൾ അവൻ തത്ത പരുന്ത് കുയിൽ എന്നിവയെ മരത്തിന്മേൽ കണ്ടു.

 شَرَحَ الْوَالِدُ لِابْنِهِ 

 പിതാവ് എന്റെ മകനോട് വിശദീകരിച്ചു കൊടുത്തു.

عَنِ الْحَيَوَانَاتِ وَالطُّيُورِ

 മൃഗങ്ങളെയും പക്ഷികളെയും കുറിച്ച്.

فَقَالَ فَاضِلٌ

 അപ്പോൾ ഫാളിൽ പറഞ്ഞു :

 يَا وَالِدِي الثَّعْلَبُ كَالْكَلْبِ 

 എന്റെ ഉപ്പാ, കുറുക്കൻ നായയെ പോലെയാണ്.

وَالظَّبْيُ كَالْغَنَمِ

 മാൻ ആടിനെ പോലെയാണ്

 أَلَيْسَ كَذَلِكَ؟

 അങ്ങനെയല്ലേ

فَقَالَ الْوَالِدُ : بَلَى يَا بُنَيَّ

 അപ്പോൾ ഉപ്പ പറഞ്ഞു : അതെ മോനെ 

وَقَدْ فَهِمْتَ عَنِ الْحَيَوَانَاتِ وَعَنِ الطُّيُورِ جَيِّدًا

 നീ മൃഗങ്ങളെക്കുറിച്ചും പക്ഷികളെ കുറിച്ചും നന്നായി മനസ്സിലാക്കി.

 وَهِيَ مِنْ عَجَائِبِ خَلْقِ اللَّهِ تَعَالَى

 ഇത് അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ  അത്ഭുതങ്ങളാണ്.

ذَهَبَ سِنَانٌ لِزِيَارَةِ الْحَدِيقَةِ

തോട്ടം സന്ദർശിക്കാൻ വേണ്ടി സിനാൻ പോയി  

الثَّعْلَبُ كَالْكَلْبِ

 കുറുക്കൻ നായയെ പോലെയാണ്.

كُلُّهَا مِنْ عَجَائِبِ خَلْقِ اللّٰه

 ഇതെല്ലാം അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ അത്ഭുതങ്ങളിൽ പെട്ടതാണ്. 

فَهِمْتَ عَنِ الْحَيَوَانَاتِ

 നീ മൃഗങ്ങളെ കുറിച്ച് മനസ്സിലാക്കി.

الْأَسَدُ فِي الْحَدِيقَةِ

 സിംഹം തോട്ടത്തിലാണ്.

الطُّيُورُ عَلَى الْأَشْجَارِ

 പക്ഷികൾ മരത്തിന്മേലാണ്. 

بَيَّنَ الْوَالِدُ لِابْنِهِ

 പിതാവ് തന്റെ മകന് വിവരിച്ചുകൊടുത്തു.

الظَّبْيُ كَالْغَنَمِ

 മാൻ ആടിനെ പോലെയാണ്.

يَتَوَضَّأُ بَاسِمٌ مِنَ الْحَوْضِ

 ബാസിം ഹൗളിൽ നിന്ന് വുളു ചെയ്യുന്നു.

بَيَّنَ الْوَالِدُ عَنِ الْحَيَوَانَاتِ

 പിതാവ് മൃഗങ്ങളെക്കുറിച്ച് വിവരിച്ചു കൊടുത്തു.

الثَّعْلَبُ فِي الْقَفَصِ

 കുറുക്കൻ കൂട്ടിലാണ് 

عَلَى الشَّجَرَةِ بَبْغَاءُ

 മരത്തിന്മേൽ തത്തയുണ്ട്

Post a Comment

Join the conversation