
അഞ്ചാം ക്ലാസിലെ അഖ്ലാഖിലെ ആയത്തുകളും, ഹദീസുകളും അതിന്റെ അർത്ഥവും
اَللَّهُمَّ حَسَّنْتَ خَلْقِي فَأَحْسِنْ خُلُقِي
അല്ലാഹുവേ.. എന്റെ സൃഷ്ടിപ്പ് നന്നാക്കിയതു പോലെ എന്റെ സ്വഭാവത്തെയും നന്നാക്കേണമേ...خَالِقِ النَّاسَ بِخُلُقٍ حَسَنٍ
മനുഷ്യരോട് നീ സൽസ്വഭാവത്തിൽ പെരുമാറുക.أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ
നീ അല്ലാഹുവിനെ കാണും പോലെ അവന് ഇബാദത്ത് ചെയ്യുക - അവനെ നീ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നു.وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ
നിഷ്കളങ്കരായി അല്ലാഹുവിന്ന് ഇബാദത്ത് ചെയ്യാനെല്ലാതെ മനുഷ്യർ കൽപ്പിക്കപ്പെട്ടിട്ടില്ല..قَدْ أَفْلَحَ مَنْ زَكَّاهَا * وَقَدْ خَابَ مَنْ دَسَّاهَا
നിശ്ചയം ഖൽബിനെ ശുദ്ധിയാക്കിയവൻ വിജയിച്ചു. അതിനെ ദോഷം കൊണ്ട് മൂടിയവൻ പരാജയപ്പെട്ടു.مَنْ يَضْمَنْ لِي مَا بيْنَ لَحْيَيْهِ وَمَا بيْنَ رِجْلَيْهِ أضْمنْ لهُ الجَنَّة
രണ്ട് താടിയെല്ലിന്റെ ഇടയിലുള്ളതിനും (നാവ് ) രണ്ട് കാലിനിടയിലുള്ളതിനും (ഗുഹ്യഭാഗം) ആരെങ്കിലും എനിക്ക് ജാമ്യം നിന്നാൽ ഞാനവനിക്ക് സ്വർഗം കൊണ്ട് ജാമ്യം നിൽക്കും.إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُمْ بِغَيْرِ حِسَابٍ
ക്ഷമിക്കുന്നവർക്ക് അല്ലാഹു കണക്കില്ലാത്ത പ്രതിഫലം നൽകുന്നതാണ്.الصَّبْرُ نِصْفُ الاِيمَانْ
ക്ഷമ ഈമാനിന്റെ പകുതിയാണ്..لَا اِيمَانَ لِمَنْ لَا حَيَاءَ لَهُ
ലജ്ജ ഇല്ലാത്തവന് ഈമാനും ഉണ്ടാകില്ല.اَلْحَيَاءُ لَا يَأْتِي اِلَّا بِخَيْرٍ
ലജ്ജ നന്മ അല്ലാതെ ഒന്നും കൊണ്ടു വരികയില്ല (ലജ്ജ കാരണം നന്മ മാത്രമേ ഉണ്ടാകൂ..)لاَ يَزْنِي الزَّانِي حِينَ يَزْنِي وَهْوَ مُؤْمِنٌ
لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الرَّجُلَ يَلْبَسُ لِبْسَةَ الْمَرْأَةِ
وَالْمَرْأَةَ تَلْبَسُ لِبْسَةَ الرَّجُلِ
لَا يَنْظُرُ اللَّهُ يَومَ القِيَامَةِ إلى مَن جَرَّ إِزَارَهُ بَطَرًا
أَفَلَا اَكُونَ عَبْدًا شَكُورًا
ഞാനൊരു നന്ദിയുള്ള അടിമ ആകേണ്ടതില്ലയോ.?
مَثَلُ الْجلِيسِ الصَّالِحِ وَجَلِيسِ السُّوء: كَحَامِلِ المِسْكِ، وَنَافِخِ الْكِيرِ، فَحامِلُ المِسْكِ إِمَّا أَنْ يُحْذِيَكَ، وَإِمَّا أَنْ تَبْتَاعَ مِنْهُ، وَإِمَّا أَنْ تَجِدَ مِنْهُ ريحًا طيِّبةً، ونَافِخُ الكِيرِ إِمَّا أَن يَحْرِقَ ثِيابَكَ، وإمَّا أَنْ تَجِدَ مِنْهُ رِيحًا خَبِيثَةً
مَثَلُ الْجلِيسِ الصَّالِحِ وَجَلِيسِ السُّوءِ
നല്ല സഹവാസിയുടെയും ചീത്ത സഹവാസിയുടെയും ഉപമ
കസ്തൂരി വാഹകനപ്പോലെയും ഉലയിൽ ഊതുന്നവനപ്പോലയുമാണ്.
كَحَامِلِ المِسْكِ، وَنَافِخِ الْكِيرِ
فَحامِلُ المِسْكِ إِمَّا أَنْ يُحْذِيَكَ
കസ്തൂരി വഹിക്കുന്നവൻ ചിലപ്പോൾ നിനക്ക് വെറുതെ തന്നേക്കും.
وَإِمَّا أَنْ تَبْتَاعَ مِنْهُ
അല്ലെങ്കിൽ അവനിൽ നിന്ന് നീ വാങ്ങിയേക്കും.وَإِمَّا أَنْ تَجِدَ مِنْهُ ريحًا طيِّبةً
ونَافِخُ الكِيرِ إِمَّا أَن يَحْرِقَ ثِيابَكَ
وإمَّا أَنْ تَجِدَ مِنْهُ رِيحًا خَبِيثَةً
അല്ലെങ്കിൽ അവനിൽ നിന്ന് നീ ദുർഗന്ധം അനുഭവിക്കും
إنَّ الَّلهَ عزَّ وَجَلَّ يَقْبَلُ تَوْبَةَ العَبْدِ مَا لَمْ
يُغَرْغِرْ
റൂഹ് തൊണ്ട കുഴിയിൽ എത്താത്ത കാലത്തോളം നിശ്ചയമായും അടിമയുടെ തൗബ അല്ലാഹു സ്വീകരിക്കുന്നതാണ്.