അറിയുക ശരീരത്തിൽ ഒരു മാംസക്കഷണം ഉണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് ദുഷിച്ചാൽ ശരീരം മുഴുവനും ദുഷിച്ചു. അറിയുക അതാണ് ഹൃദയം.
ഖൽബിനെ നന്നാക്കാനുള്ള വഴികൾ...?
നല്ല കാര്യങ്ങൾ ശീലമാക്കുക,തെറ്റായ ശീലങ്ങൾ ഒഴിവാക്കുക, സംഭവിച്ച തെറ്റുകൾക്ക് അല്ലാഹുവിനോട് പൊറുക്കലിനെ തേടുക, നല്ലവരോട് സഹവസിക്കുക, ദിക്റുകൾ സ്വലാത്തുകളും ശീലമാക്കുക.
എന്താണ് ബുഖ്ല് (بُخْلْ)....?
സമ്പത്ത് ആവശ്യത്തിന് ചെലവഴിക്കാതെ പിടിച്ചു വെക്കലാണ്.
എന്താണ് കിബ്ർ(كِبْرْ)....?
സത്യം നിഷേധിക്കലും ജനങ്ങളെ നിസ്സാരമാക്കലുമാണ്.
എന്താണ് രിയാഅ്(رِيَاءْ)....?
മറ്റുള്ളവർ കാണാൻ വേണ്ടി ആരാധന ചെയ്യലാണ്.
ശിർക്ക് എന്നാൽ എന്ത്...?
അല്ലാഹുവിനെപ്പോലെ മറ്റൊരാൾ ഉണ്ടെന്നോ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റൊന്നുണ്ടെന്നോ ഉള്ള വിശ്വാസമാണ്.
ഖൽബിനെ നാം കാത്തുസൂക്ഷിക്കണം എന്തിനെ തൊട്ടല്ലാം ....?
شِرْكَ ، رِيَاءْ ، كِبْرْ، بُخْلْ
അല്ലാഹു നമ്മുടെ ഖൽബിനെ....
നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു
ദുഷിച്ച ഖൽബ് ഉള്ളവൻ.....
ചീത്ത മനുഷ്യൻ
ശുദ്ധമായ ഖൽബ് ഉള്ളവൻ....
നല്ല മനുഷ്യൻ
ഒരാളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു പ്രധാന അവയവമാണ്.....
ഖൽബ്
اللَّهُمَّ حَسَّنْتَ خَلْقِي فَأَحْسِنْ خُلُقِي
അല്ലാഹുവേ എന്റെ സൃഷ്ടിപ്പ് നന്നാക്കിയത് പോലെ എന്റെ സ്വഭാവവും നന്നാക്കണമേ..
....... اللَّهُمَّ حَسَّنْتَ خَلْقِي فَأَحْسِنْ
خُلُقِي
സൽസ്വഭാവം ഉണ്ടാവാനുള്ള വഴികൾ മൂന്നെണ്ണം...?
നബിയുടെ ചര്യ പഠിച്ചു പിൻപറ്റുക, സ്വാഭാവികളുമായി കൂട്ടുകൂടുക, സൽസ്വഭാവം ഉണ്ടാവാൻ ദുആ ചെയ്യുക.
സൽസ്വഭാവത്തിന്റെ ലക്ഷണങ്ങളിൽ നിന്ന് മൂന്നെണ്ണം പറയുക..?
പുഞ്ചിരിക്കുന്ന മുഖം, ആരും ഇഷ്ടപ്പെടുന്ന സംസാരം, അർഹിക്കുന്നവർക്ക് നൽകുന്ന ആദരവ്
എന്താണ് സൽസ്വഭാവം എന്നാൽ..?
നല്ല വാക്കുകൾക്കും പ്രവർത്തികൾക്കും പ്രേരകമാക്കുന്ന മാനസികമായ അവസ്ഥയാണ്.
സൃഷ്ടികളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവർ.......
നബി തങ്ങളാണ്
അല്ലാഹുവിന് ഇബാദത്ത് ചെയ്ത് ജീവിക്കാൻ ആവശ്യമാണ് എന്ത്...?
ആരോഗ്യമുള്ള ശരീരം
ശരീരത്തിന്റെ ആരോഗ്യത്തിന് നാം കഴിക്കണം...?
നല്ല ഭക്ഷണം
ഭക്ഷണപാനീയങ്ങൾ കഴിക്കുന്നതിന് ചില മര്യാദകൾ......
നാം പാലിക്കേണ്ടതുണ്ട്
കഴിക്കുന്ന ഭക്ഷണം ഹലാലും ത്വയ്യിബും........
ആയിരിക്കുക.
ഭക്ഷണം കഴിക്കുമ്പോൾ നാം എന്താണ് കരുതേണ്ടത്....?
കഴിക്കുന്നത് ഇബാദത്ത് ചെയ്യാനുള്ള കഴിവുണ്ടാകാനാണ്.
ഭക്ഷണം കഴിക്കേണ്ടത് ഏതു കൈ കൊണ്ടാണ്....?
വലതു കൈ
ഭക്ഷണം കഴിക്കുന്നതിന്റെ തുടക്കത്തിൽ നാം ചൊല്ലണം എന്ത്...?
ബിസ്മി
തുടക്കത്തിൽ ബിസ്മി ചൊല്ലാൻ മറന്നാൽ നാം എന്താണ് ചൊല്ലേണ്ടത്....?
بِسْمِ اللهِ أَوَّلَهُ وَآخِرَهُ
ഭക്ഷണം കഴിക്കുമ്പോൾ ഏത് ഭാഗത്തു നിന്നാണ് തുടങ്ങേണ്ടത്...?
തന്റെ അടുത്ത ഭാഗത്തു നിന്ന്
ഭക്ഷണത്തിലേക്കും പാനീയത്തിലേക്ക് ശ്വാസം.......
വിടാതിരിക്കുക
ഭക്ഷണം കഴിച്ചശേഷം വിരലുകൾ.......
ഊമ്പുക
ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ എന്താണ് ദുആ ചെയ്യേണ്ടത്...?