Posts

ഏഴാം ക്ലാസിലെ ഫിഖ്ഹിലെ ആയത്തുകളുടെയും, ഹദീസുകളുടെയും അർത്ഥം /Class 5 Fiqh Ayat hadees meanings

Madrasa Guide
Madrasa Guide

 إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ

 തീർച്ചയായും സക്കാത്തിന്റെ അവകാശികൾ ഫഖീർ,മിസ്കീൻ,സക്കാത്ത് ജോലിക്കാർ,നവ മുസ്ലിംങ്ങൾ, അടിമത്ത മോചനം എഴുതപ്പെട്ട അടിമകൾ,കടക്കാർ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവർ, യാത്രക്കാർ,എന്നിവരാകുന്നു. 

إِنِّي امْرَأَةٌ اُسْتَحَاضُ فَلَا أَطْهُرُ ، أَفَأَدَعُ الصَّلَاةَ؟ قَالَ: لَا ، إِنَّمَا ذَلِكِ عِرْقٌ وَلَيْسَ بِحَيْضٍ ، فَإِذَا أَقْبَلَتْ حَيْضَتُكِ فَدَعِي الصَّلَاةَ، وَإِذَا أَدْبَرَتْ فَاغْسِلِي عَنْكِ الدَّمَ ثُمَّ صَلِّي.

 ഞാൻ ഇസ്തിഹാത്ത് കാരിയാണ് അതുകൊണ്ട് ഞാൻ ശുദ്ധി അല്ല. അതിനാൽ ഞാൻ നിസ്കാരം ഉപേക്ഷിക്കട്ടെ. നബി (സ) തങ്ങൾ പറഞ്ഞു പറ്റില്ല അത് ഹൈള് അല്ല അതൊരു രോഗമാണ്. നിന്റെ ഹൈളിന്റെ സമയത്ത് നീ നിസ്കാരം ഉപേക്ഷിക്കുകയും അതു മുറിഞ്ഞാൽ നിന്റെ രക്തം കഴുകി ശുദ്ധിയാക്കി നീ നിസ്കാരം നിർവഹിക്കുകയും ചെയ്യുക. 

فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ

 നിങ്ങളിൽ ആരെങ്കിലും മാസപ്പിറവി കണ്ടാൽ നോമ്പ് അനുഷ്ടിച്ചു കൊള്ളട്ടെ.

قَالَﷺ فِي الْمُعْتَكِفِ : هُوَ يَعْكِفُ الذُّنُوبَ وَيُجْزَى لَهُ كَعَامِل الْحَسَنَاتِ كُلِّهَا.

 ഇഅ്തികാഫ് ഇരിക്കുന്നവരെ സംബന്ധിച്ച് നബി (സ)  തങ്ങൾ പറഞ്ഞു : അവൻ പാപങ്ങളെ തടുക്കുന്നവനാകുന്നു. എല്ലാ നന്മകളും ചെയ്തവനെപ്പോലെ അവന് പ്രതിഫലം നൽകപ്പെടുകയും ചെയ്യും.

وَلِلّٰهِ عَلَى النَّاسِ حِجُّ الۡبَيۡتِ مَنِ اسۡتَطَاعَ إِلَيۡهِ سَبِيلًا

പോകാൻ സാധിക്കുന്നവർ ഹജ്ജ് ചെയ്യാൻ പോകൽ മനുഷ്യർക്ക് അല്ലാഹുവിനോടുള്ള കടമയാണ്.

لَيۡسَ عَلَی النِّسَاءِ حَلۡقٌ إِنَّمَا عَلَى النِّسَاءِ التَّقۡصِيرُ

സ്ത്രീകൾക്ക് മുടി മുഴുവൻ കളയൽ ഇല്ല; മുറിക്കലാണുള്ളത്.

مَنۡ حَجَّ وَلَمۡ يَزُرۡنِي فَقَدۡ جَفَانِي

ആരെങ്കിലും ഹജ്ജ് ചെയ്യുകയും എന്നെ സന്ദർശിക്കാതിരിക്കുകയും ചെയ്താൽ അവൻ എന്നോട് പിണങ്ങിയിരിക്കുന്നു.

الْحَجُّ عَرَفَة

ഹജ്ജ് എന്നാൽ അറഫയാകുന്നു.

وَالْيَطَّوَّفُوا بِالْبَيْتِ الْعَتِيقِ

കഅ്ബയെ അവർ ത്വവാഫ് ചെയ്യട്ടെ.

يَا أَيُّهَا النَّاسُ، اِسۡعَوۡا فَإِنَّ السَّعۡيَ قَدۡ كُتِبَ عَلَيۡكُمۡ

ഓ ജനങ്ങളേ... നിങ്ങൾ സഅ്‌യ് ചെയ്യുക. തീർച്ചയായും സഅ്‌യ് നിങ്ങളുടെ മേൽ നിർബന്ധമാക്കപ്പെട്ടിരിക്കുന്നു.

مَنِ اعۡتَكَفَ يَوۡمًا إِبۡتِغَاءَ وَجۡهِ اللّٰهِ تَعَالَی جَعَلَ اللّٰهُ بَيۡنَهُ وَبَيۡنَ النَّارِ ثَلَاثَ خَنَادِقَ أَبۡعَدَ مِمَّا بَيۡنَ الۡخَافِقَيۡنِ۔

ആരെങ്കിലും അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് ഇഅ്‌തികാഫ് ഇരുന്നാൽ അവന്റെയും നരകത്തിന്റെയും ഇടയിൽ ഉദയാസ്തമന സ്ഥാനങ്ങളേക്കാൾ ദൂരമുള്ള 3 കിടങ്ങുകൾ ഉണ്ടാക്കുന്നതാണ്.

أَحَبُّ عِبَادِي إِلَيَّ أَعۡجَلُهُمۡ فِطۡرًا

എന്റെ അടിമകളിൽ എനിക്കേറ്റവും ഇഷ്ടം അസ്തമയം ആയാൽ ഉടനെ നോമ്പ് മുറിക്കുന്നവരെയാണ്.

مَنۡ لَمۡ يَدَعۡ قَوۡلَ الزُّورِ وَالۡعَمَلَ بِهِ فَلَيۡسَ لِلّٰهِ حَاجَةٌ فِي أَنۡ يَدَعَ طَعَامَهُ وَشَرَابَهُ

ഒരാൾ കള്ള വാക്കുകളും അത്തരത്തിലുള്ള പ്രവർത്തനങ്ങളും ഉപേക്ഷിക്കുന്നില്ലെങ്കിൽ, അവൻ അന്നപാനീയങ്ങൾ ഉപേക്ഷിക്കുന്നത് കൊണ്ട് അള്ളാഹുവിന് ഒരു ആവശ്യവുമില്ല.

وَجُعِلَتْ لَنَا الْأَرْضُ كُلْتُهَا مَسْجِدًا وَجُعِلَتْ تُرْبَتُهَا لَنَا طَهُورًا إِذَا لَمْ نَجِدِ الْمَاءَ

ഭൂമി മുഴുവൻ നമുക്ക് പള്ളിയാക്കപ്പെട്ടു. നമുക്ക് വെള്ളം എത്തിച്ചിട്ടില്ലെങ്കിൽ അതിലെ മണ്ണ് നമുക്ക് ശുദ്ധിയുള്ളതാക്കപ്പെട്ടു.

صُومُوا لِرُؤۡيَتِهِ وَأَفۡطِرُوا لِرُؤۡيَتِهِ؛ فَإِنۡ غُمَّ عَلَيۡكُمۡ  أَكۡمِلُوا عِدَّةَ شَعۡبَانَ ثَلَاثِينَ

മാസപ്പിറവി കണ്ടാൽ നിങ്ങൾ നോമ്പെടുക്കുകയും നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക. നിങ്ങളുടെ മേൽ കാർമേഘം മൂടപ്പെട്ടാൽ നിങ്ങൾ ശഅ്ബാൻ മുപ്പത് പൂർത്തിയാക്കുക.

كُلُّ عَمَلِ ابۡنِ آدَمَ لَهُ إِلَّا الصِّيَامَ فَإِنّهُ لِي وَأَنَا أَجۡزِي بِهِ۔

ആദം സന്തതികളുടെ എല്ലാ അമലുകളും അവന് വേണ്ടിയുള്ളതാകുന്നു. നോമ്പ് ഒഴികെ. അത് എനിക്കുള്ളതാണ്, അതിന്റെ പ്രതിഫലം ഞാൻ (കണക്കില്ലാതെ) നൽകും.

فِي الۡمُعۡتَكِفِ : هُوَ يَعۡكِفُ الذُّنُوبَ ، وَيُجۡزَى لَهُ مِنَ الۡحَسَنَاتِ كَعَامِلِ الۡحَسَنَات كُلِّهَا.

ഇഅ്‌തികാഫ് ഇരിക്കുന്നവനെ കുറിച്ച് : അവൻ പാപങ്ങളെ തടയുന്നവനാണ്. എല്ലാ നന്മകളും ചെയ്തവനെ പോലെ അവന് പ്രതിഫലം നൽകപ്പെടുകയും ചെയ്യും.

Post a Comment

Join the conversation