المشاركات

അഞ്ചാം ക്ലാസിലെ താരീഖിലെ ആയത്തുകളുടെയും, ഹദീസുകളുടെയും അർത്ഥം /Class 5 Thareekh Ayat hadees meanings

Madrasa Guide
Madrasa Guide

താരീഖിൽ വന്ന ആയത്ത്, ഹദീസ് അതിന്റെ അർത്ഥവും


، أُذِنَ لِلَّذِينَ يُقَاتَلُونَ بِأَنَّهُمْ ظُلِمُوا ۚ وَإِنَّ اللَّهَ عَلَىٰ نَصْرِهِمْ لَقَدِيرٌ

യുദ്ധത്തെ നേരിടേണ്ടി വരുന്നവർക്ക് അവർ അക്രമിക്കപ്പെട്ടു എന്നതിനാൽ  യുദ്ധം അനുവദിച്ചിരിക്കുന്നു നിശ്ചയം അല്ലാഹു അവരെ സഹായിക്കാൻ കഴിവുള്ളനാണ്..

مَنْ دَخَلَ دَارَ  أبي سُفْيَانَ فَهُوَ آمِنٌ

അബൂ സുഫിയാന്റെ (റ) വീട്ടിൽ പ്രവേശിച്ചവർ സുരക്ഷിതരാണ്.

وَمَنْ دَخَلَ الْمَسْجِدَ فَهُوَ آمِنٌ

മസ്ജിദുൽ ഹറാമിൽ പ്രവേശിച്ചവരും സുരക്ഷിതരാണ്.

وَمَنْ أَغْلَقَ عَلَيْهِ دَارَهُ فَهُوَ آمِنٌ

സ്വന്തം വീട്ടിൽ വാതിലടച്ചിരുന്നവരും സുരക്ഷിതരാണ്.

جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا

സത്യം വന്നു അസത്യം നശിച്ചു നിശ്ചയം അസത്യം നശിക്കുന്നതാണ്.

يَا مَعَاشِرَ المُهَاجِرِينَ والأَنْصَارْهَلُمُّوا اِلَی رَسُولِاللَّه

അൻസ്വാരികളും മുഹാജിരികളുമായ സമൂഹമേ.. നിങ്ങൾ അല്ലാഹുവിന്റെ റസൂലിലേക്ക് തിരിച്ചു വരുവീൻ.

ٱَلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ وَأَتۡمَمۡتُ عَلَيۡكُمۡ نِعۡمَتِى وَرَضِيتُ لَكُمُ ٱلۡإِسۡلَٰمَ دِينًاۚ

ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക്‌ തൃപ്തിപ്പെട്ട്‌ തന്നിരിക്കുന്നു.

لَعَلِّي لَا أَلْقَاكُمْ بَعْدَ عَامِي هَذَا
 
എന്റെ ഈ വർഷത്തിന് ശേഷം ഞാൻ നിങ്ങളെ കണ്ടില്ലെന്നു വന്നേക്കാം

وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ ٱلرُّسُلُ

മുഹമ്മദ് (സ) ഒരു പ്രവാചകൻ മാത്രമാണ് നബിയുടെ മുമ്പ് പല പ്രവാചകന്മാരും കഴിഞ്ഞു പോയിട്ടുണ്ട്

مَنْ كَانَ يَعْبُدُ مُحَمَّدًا صَلَّى اللهُ عَلَيْهِ وَسَلَّمَ فَإِنَّ مُحَمَّدًا قَدْ مَاتَ

ആരെങ്കിലും മുഹമ്മദ് നബിയെ ആരാധിച്ചിരുന്നുവെങ്കിൽ മുഹമ്മദ് നബി വഫാത്തായിരിക്കുന്നു

وَمَنْ كَانَ يَعْبُدُ اللَّهَ فَإِنَّ اللَّهَ حَيٌّ لاَ يَمُوتُ

ആരെങ്കിലും അല്ലാഹുവിനെ ആരാധിക്കുന്നുവെങ്കിൽ നിശ്ചയം അല്ലാഹു മരിക്കാതെ എന്നെന്നും ജീവിക്കുന്നവനാകുന്നു.

إرسال تعليق

الانضمام إلى المحادثة