മുഹറം 10 (ആശൂറാഅ്) ന്റെ നിയ്യത്ത് 4 നോമ്പിന്റെ കൂടി ലഭിക്കും | muharram 10 nombu niyat malayalam
Madrasa Guide
മുഹറം 10 (ആശൂറാഅ്) ന്റെ നിയ്യത്ത് 4 നോമ്പിന്റെ കൂടി ലഭിക്കും | muharram 10 nombu niyat malayalam മുഹറം 10 നോമ്പുകളുടെ നിയ്യത്തുകൾ നാളെ മുഹറം 10 സുന്നത്ത് നോമ്പിന്റെ നിയ്യത്ത് എങ്ങനെ ചെയ്യാം...? മുഹറം 10 സുന്നത്താക്കപ്പെട്ട നോമ്പ് മുത്ത് നബി തങ്ങൾ പഠിപ്പിച്ചതുപോലെ ഒരു വർഷത്തെ പാപം അല്ലാഹു പുറത്തു തരുന്നതാണ്. അഥവാ നിയ്യത്ത് വെക്കാൻ മറന്നാൽ ഉച്ചക്ക് മുമ്പായി ഓർമ്മ വന്നാൽ ആ സമയത്ത് നിയ്യത്ത് ചെയ്താലും ശരിയാകും. എന്നാൽ ഈ ഒരു ഇളവ് ഫർള് നോമ്പിൽ ചെയ്യാൻ പറ്റില്ല. ഫർളാക്കപ്പെട്ട നോമ്പിന്റെ നിയ്യത്ത് സുബഹിക്ക് മുമ്പായി തന്നെ നിയ്യത്ത് ചെയ്തിരിക്കണം. മുഹറം പത്തിന് നോമ്പ് എടുക്കുമ്പോൾ നാല് തരത്തിൽ നിയ്യത്ത് ചെയ്യാം. ഓരോ നിയ്യത്തും എങ്ങനെയാണെന്ന് താഴെ പറയാം. മുഹറം പത്തിന്റെ ആശൂറാഅ് നോമ്പിന്റെ നിയ്യത്ത് ഇങ്ങനെ ചെയ്യാം. " ഈ കൊല്ലത്തെ അദാആയ സുന്നത്താക്കപ്പെട്ട മുഹറം പത്തിലെ നാളത്തെ നോമ്പിനെ അല്ലാഹു തആലാക്ക് വേണ്ടി നോറ്റുവീട്ടുവാൻ ഞാൻ കരുതി" പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പ് സുന്നത്ത് ആണല്ലോ..! അങ്ങനെ നോക്കുകയാണെങ്കിൽ നാളെ തിങ്കളാഴ്ചയാണ്. അത്പ്രകാരം തിങ്കളാഴ്ച ദിവസം നോമ്പ് എടുക്കുന്നതിന്റെ നിയ്യത്ത് എങ്ങനെ ചെയ്യാം...? തിങ്കളാഴ്ച നോമ്പിന്റെ നിയ്യത്ത് …