
അഞ്ചാം ക്ലാസ് താരീഖ് വിഷയത്തിലെ ആദ്യത്തെ നാല് പാഠങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങളും ഉത്തരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ഇംപോർട്ടൻസ് താഴെക്കൊടുക്കുന്നു. മുൻ കഴിഞ്ഞ പരീക്ഷകളിൽ വന്നതായ ക്വസ്റ്റ്യനകളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതുപോലെ പൂരിപ്പിക്കുന്ന വരികളും. നിങ്ങൾക്ക് ഇതിന്റെ ക്വിസാണ് ആവശ്യമെങ്കിൽ Quiz Burhan സന്ദർശിച്ചാൽ മതി.
1. ഹിജ്റ രണ്ടാം വർഷം റമദാനിൽ മുസ്ലിമീങ്ങളും മുശ്രിക്കുകളും തമ്മിൽ ബദ്റിൽ വെച്ച് ഒരു യുദ്ധം നടന്നു. ഏതായിരുന്നു ഈ യുദ്ധം..?
➤ ബദ്ർ യുദ്ധം
2. നബി തങ്ങൾക്കും സ്വഹാബികൾക്കും മദീനയിലും ദ്രോഹങ്ങൾ അനുഭവിക്കേണ്ടിവന്നു ആരു മുഖേന....?
➤ മദീനയിലെ യഹൂദികളെയും മറ്റും ഉപയോഗപ്പെടുത്തി മുസ്ലീമിങ്ങളെ ദ്രോഹിച്ചുകൊണ്ടിരുന്നു.
3. ബദ്ർ യുദ്ധം നടന്നത് ഏതു വർഷം ഏതു മാസത്തിൽ...?
➤ ഹിജ്റ രണ്ടാം വർഷം റമദാനിൽ
4. പ്രതിരോധത്തിനുള്ള അനുവാദം ലഭിച്ചത് ഏതു വർഷം ഏതു മാസം....?
➤ ഹിജ്റ രണ്ടാം വർഷം സ്വഫർ മാസത്തിൽ
5. അബൂ സൂഫിയാന്റെ നേതൃത്വത്തിൽ പതിനായിരം പേരടങ്ങുന്ന ഒരു സൈന്യവും അത്വ്ഫാനിൽ നിന്നുള്ള സൈന്യവും മദീനയെ ലക്ഷ്യമാക്കി പുറപ്പെട്ടു. ഈ വിവരം അറിഞ്ഞപ്പോൾ നബി തങ്ങൾ എന്ത് ചെയ്തു...?
➤ ഈ വിവരം അറിഞ്ഞപ്പോൾ നബി തങ്ങൾ സ്വഹാബികളുമായി ആലോചന നടത്തി മദീനയിലേക്കുള്ള പ്രവേശന അതിർത്തിയിൽ ഒരു വലിയ കിടങ്ങ് കീറി ഉപരോധിക്കാൻ തീരുമാനിച്ചു.
6. ഉഹദ് യുദ്ധത്തിൽ ശത്രുപക്ഷത്തിന് എത്രപേർ കൊല്ലപ്പെട്ടു...?
➤ 23 പേരാണ് കൊല്ലപ്പെട്ടത്.
7. ഖന്തഖ് യുദ്ധത്തിൽ വിശപ്പ് കാരണം എന്താണ് ചെയ്തത്....?
➤ വിശപ്പു കാരണം കല്ല് വെച്ച് കെട്ടി കൊണ്ടായിരുന്നു സ്വഹാബികൾ കിടന്നു കീറിയിരുന്നത്.
8. ഖന്തഖ് യുദ്ധം ഹിജ്റ ഏത് വർഷത്തിൽ ഏതു മാസത്തിലായിരുന്നു....?
➤ ഹിജ്റ അഞ്ചാം വർഷം ശവ്വാലിൽ
9. കിടങ്ങ് കണ്ട ശത്രുക്കൾ അന്താളിച്ചു നിന്നു പിന്നീട് അവർ എങ്ങനെയാണ് യുദ്ധം ചെയ്തത്...?
➤ ഇരു സൈനയും തമ്മിൽ അമ്പെയ്ത്ത് യുദ്ധം നടന്നു.
10. നബി തങ്ങളുടെ ശിരസ്സിനു മുറിവേൽക്കുകയും മുൻപല്ല് പൊട്ടുകയും ചെയ്തു ഏത് യുദ്ധത്തിൽ വച്ചായിരുന്നു ഇങ്ങനെ സംഭവിച്ചത്...?
➤ ഉഹ്ദ് യുദ്ധത്തിൽ
11. "ജബലുറുമാത്ത്" എന്ന് പറയുന്ന പർവ്വതത്തിന്റെ മുകളിൽ നിർത്തിയിരുന്ന സ്വഹാബികൾ ആ രായിരുന്നു....?
➤ അമ്പെയ്ത്തിൽ വിദഗ്ധരായവരായിരുന്നു
12. മദീനയിലെ ജൂത ഗോത്രങ്ങൾ ഏതൊക്കെ...?
➤ بَنُو قَيْنُقَاع ، بَنُو قُرَيْظَة ، بَنُو النَّضِير
13. ബദ്ർ യുദ്ധത്തിൽ സ്വഹാബികളുടെ അവലംബം എന്തായിരുന്നു...?
➤ അല്ലാഹുവിലുള്ള അടിയുറച്ച് വിശ്വാസമായിരുന്നു അവരുടെ അവലംബം.
14. നബി തങ്ങൾ സംബന്ധിച്ച യുദ്ധങ്ങൾക്ക് പറയുന്ന പേരെന്ത്....?
➤ غَزْوَة
15. വിശദീകരിക്കാം( سَرِيَّةً ) എന്നുപറഞ്ഞാൽ എന്താണ്...?
➤ നബി തങ്ങൾ സംബന്ധിക്കാത്ത യുദ്ധങ്ങൾക്കാണ് (سَرِيَّةً) എന്ന് പറയുന്നത്.
16. ബദ്റിൽ കൊല്ലപ്പെട്ട പ്രമുഖ ശത്രു ആരാണ്...?
➤ അബൂജഹ്ൽ
17. ഖന്തഖ് യുദ്ധത്തിൽ ശത്രുക്കൾ മുസ്ലിമീങ്ങളെ എത്ര ദിവസം മദീനയെ വളഞ്ഞു...?
➤ പതിനഞ്ച് ദിവസം
18. ഇസ്ലാമിന്റെ അടിസ്ഥാന ലക്ഷ്യം എന്താണ്...?
➤ സമാധാന സ്ഥാപിക്കുക എന്നതാണ് ഇസ്ലാമിന്റെ അടിസ്ഥാന ലക്ഷ്യം.
19. ഇസ്ലാമിലെ യുദ്ധങ്ങളുടെ ഉദ്ദേശം എന്താകുന്നു...?
➤ അക്രമമല്ല ആത്മരക്ഷയാണ് ഇസ്ലാമിക യുദ്ധങ്ങളുടെ ഉദ്ദേശം
20. മക്കയിൽ ശത്രുക്കളുടെ ക്രൂരത സഹിക്കാൻ കഴിയാതെ മുസ്ലിമീങ്ങൾ എന്ത് ചെയ്തു..?
➤ എല്ലാം ഉപേക്ഷിച്ചു മുസ്ലിമീങ്ങൾ മദീനയിലേക്ക് ഹിജ്റ പോയി.
21. ഏതു സന്ദർഭങ്ങളിലാണ് ഇസ്ലാം യുദ്ധം അനുവദിച്ചത്..?
➤ മറ്റുള്ളവരെ അടിച്ചമർത്തുകയും നാട്ടിൽ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരെ പ്രതിരോധിക്കാതിരുന്നാൽ അത് കൂടുതൽ കുഴപ്പത്തിന് കാരണമാകും ഇത്തരം സന്ദർഭങ്ങളിലാണ് ഇസ്ലാമിക് യുദ്ധം അനുവദിച്ചത്.
പൂരിപ്പിക്കാം
1. മുസ്ലിം പക്ഷത്ത് ആളുകളും ആയുധങ്ങളും.....
➤ കുറവായിരുന്നു......
2. നബി തങ്ങളുടെ പിതൃവ്യൻ ഹംസ (റ) ഉൾപ്പെടെ എഴുപത് സഹാബികൾ.....
➤ ഉഹ്ദിൽ ശഹീദായി
3. അർപ്പണ ബോധത്തോടെ നബി തങ്ങളും 313 സ്വഹാബികളും.......
➤ സമരസന്നദ്ധരായി