പാട്ടിനൊപ്പം വരികൾ ▸ അമ്പരമിൽ അമ്പര ചിന്തും അമ്പിളി തോൽക്കും പ്രഭാ ഒളിവേ
അമ്പരമിൽ അമ്പര ചിന്തും
അമ്പിളി തോൽക്കും പ്രഭാ ഒളിവേ (2)
ആനന്ദം പുളകം തീർക്കും
ഖൽബിൽ പെയ്തൊരു തൂമഴയെ..(2)
ആ മോദം ഹൃത്തിൽ പടർത്തി
കുളിരണിയിച്ചൊരു സൗഭഗമേ...(2)
ആരമ്പ ത്വാഹാ റസൂലെ
അഹദവനേകിയ പൊൻനിധിയേ.....(2)
അമ്പരമിൽ
ആാാ.. ആാാ... ആാാ...ആാാ
അമ്പരമിൽ അമ്പര ചിന്തും
അമ്പിളി തോൽക്കും പ്രഭാ ഒളിവേ...(2)
ആനന്ദം പുളകം തീർക്കും
ഖൽബിൽ പെയ്തൊരു തൂമഴയെ..(2)
ആ നൂർ കൊണ്ടിത റബ്ബ്
വ്യധനം ഭുവനം ഒക്കെ പടച്ച്!
ആ തിരുവെട്ടം കൊണ്ടാൽ
ഏറും ഈമാൻ ഉള്ളിൽ നിറച്ച്
ആ ചെറുപ്രായം തൊട്ടേ..
ധർമ്മം മാത്രം കൂട്ടൊരുമിച്ച്..
ആ ചെറുപ്രായം തൊട്ടേ..
ധർമ്മം മാത്രം കൂട്ടൊരുമിച്ച്..
അൽ അമീനായോരെന്ന്
ഉലകമിലകിലം കീർത്തി ലഭിച്ച്!
ആ കരം തൊട്ടവരന്ന്
സ്വർഗ്ഗമിലെന്ന് മുന്നിൽ കൊതിച്ച!
ആ സ്വരം കേട്ടതിനാലെ
ഖൽബിൽ ഹുബ്ബിൻ വിത്ത് മുളച്ച് (2)
അമ്പരമിൽ അമ്പര ചിന്തും
അമ്പിളി തോൽക്കും പ്രഭാ ഒളിവേ (2)
ആനന്ദം പുളകം തീർക്കും
ഖൽബിൽ പെയ്തൊരു തൂമഴയെ..(2)
തൗഹീദിൻ കിരണവുമായി ഇരുളിൽ നേരിൽ തിരി തെളിയിച്ച്
തൗബ തൻ വാക്യം കൊണ്ടാൽ സ്വർഗ്ഗം പുൽകാം എന്നു മുറച്ച്!
തൗഫീഖുടയോൻ റബ്ബിൻ
മൊഴികളതൊക്കെ മൊഴുക്കെ പൊഴിച്ച്!
ത്വാഹയും വെൺ മേഘം പോൽ
ജഹലിൻ അജ്ഞത നീക്കി ഗമിച്ച്!
സ്വൈര്യമാം ജീവിതമില്ല
ഇന്നീ ദുനിയാവെന്നറിയിച്ച്!
സ്വാബിറായ് തീർന്നാൽ അണയാം.
ഫിർദൗസെന്നും സിദ്‌ഖറിയിച്ച് (2)
സ്വാബിറായ് തീർന്നാൽ അണയാം.
ഫിർദൗസെന്നും സിദ്ഖറിയിച്ച് (2)
അമ്പരമിൽ
ആാാ.. ആാാ... ആാാ...ആാാ
അമ്പരമിൽ അമ്പര ചിന്തും
അമ്പിളി തോൽക്കും പ്രഭാ ഒളിവേ...(2)
ആനന്ദം പുളകം തീർക്കും
ഖൽബിൽ പെയ്തൊരു തൂമഴയെ..(2)
ആ മോദം ഹൃത്തിൽ പടർത്തി
കുളിരണിയിച്ചൊരു സൗഭഗമേ...(2)
ആരമ്പ ത്വാഹാ റസൂലെ
അഹദവനേകിയ പൊൻനിധിയേ.....(2)
Vocal : Master Yaseen Pariyaram - Kannur
Channel ID : @lubaskitchen