പാട്ടിനൊപ്പം വരികൾ ▸ ഇഷ്ഖിൻ ഈരടികൾ
1) തിരു നബിയെ കാണേണം
മനം കുളിരായ് തീരേണം
മതിയഴകേ കണ്ടൊന്നാ ഖൽബറിയേണം....
സ്വർഗ്ഗമിൽ തിരുസവിധം ചാരെ ഞാൻ മദ്ഹുരയേണം....
...................
അർഹതയാൽ ചെന്നെത്താൻ
നിർവാഹം ഇല്ലാത്തോൻ
ഇർഹം ആ നൂറോന്നെന്നെ പുണരേണം
ഖൽബകമിൽ തിരു നൂറാൽ വെള്ളി വെളിച്ചം വരേണം
===================
2)))ഒരു പാവം ഫഖിറാണേ
തിരുനൂറിൻ മൂഹിബ്ബാണെ ..
ഉരുകുന്ന ഹൃദയത്തിൻ വിളി കേൾക്കണേ....
നബിയെ ഇവൻ പാടും മദ്ഹൊന്ന്
ഖബൂലാക്കേണേ..
=====
ഇളം പ്രായം മുതൽക്കേ ഞാൻ പഠിച്ചുള്ള നബി തങ്ങൾ .
ചരിതങ്ങൾ ഓർതെന്നും മനം കൊതിക്കും
എന്റെ ഹബീബോരെ തിരുനൂറേ പുണർന്നുവെങ്കിൽ
====================
3))ആരും കൊതിക്കുന്ന ആമ്പൽപൂ ചെലല്ലേ
ആദികൾ നീങ്ങീടാൻ അങ്ങന്നും ഖൈറല്ലേ ..
ആരാലും വാഴ്തീടും ആലം അറിഞ്ഞീടും .
ആറ്റൽ റസൂലോരീ ഉമ്മത്തിൻ തണലല്ലേ ...
അൽ അമീനെന്നുള്ള അവരെ വിളിപ്പേരിൽ
അകിലം മക്ക ദിക്കിൽ അവരെന്നെ മാഷ്ഹൂറ്
ഇന്നും ലോകം വാഴ്ത്തും
എന്നും ഉലകം ഓർത്തും
പൊന്നും മീലാദെത്തും
ജന്നത്തായ് ഉമ്മത്തും
=====================
4))))മക്കത്തുദിത്തുള്ള മുത്തേ നബിയുല്ല
ഹക്കിൻ തീരം കാട്ടി തന്ന മലർ മുല്ല
മാലോകർക്കെല്ലാർക്കും
മാതൃക പൂങ്കാവേ
മഹനീയ ജീവിതം കാണിച്ച ജേതാവേ...2
=======
കണ്ണിൽ ഒരു ദിനം എന്റെ ഹബീബെ....
കാണാൻ അതി കൊതിയുണ്ടെൻ റബ്ബേ...2
അതിനായ് ഞാൻ തേടുന്നെ അഹദോനിൽ തോനെ
അകിലംപടച്ചോനെ അതിനായ് തുണ വേണേ...
===================
5)))ആദിയിൽ അള്ള പടയ്ത്തവരെ...
അഷ്റഫുൽ ഖൽഖ് റസൂലോരെ.....
അർള് സമാഇൻ സബബവരെ..
ആഖിറം രക്ഷ തരുന്നോരെ...2
ഇല്ല ഹബീബെ അങ്ങയെ പോൽ...
ഈ ലോകത്തൊരു ഖൽഖുo
വന്നതില്ല..
ഈമാനിൻ മാധുര്യമറിയണമേൽ...
ഇഷ്ഖിൽ അലിയാതെ രക്ഷയില്ല...
ദുനിയാവിൽ ഒന്നും വേണ്ടെനിക്ക്
മുത്ത് റസൂലൊരെ കാണേണം...
മുത്തഖിയായ് നബി കൈ പിടിച്ച്.
മുത്തുള്ള സ്വർഗത്തിൽ പോവേണം. ...
==================
==================
6)))പണ്ടൊരു നാളിൽ മക്കാ
വിട്ട് റസൂലും പോക്കാ..
ഹക്കായ ദീനിനിന്നായ് എത്ര
സഹിച്ചെത്തി ഹിജ്റ മദീനാ 2
...........
പുണ്യ മദീന വരും നാൾ
അന്നവർക്കെല്ലാം പെരുന്നാൾ 2
മുത്ത് റസൂലിന്റെ വരവാൽ..
ആ മുത്ത് നബിയോരെ പ്രഭയാൽ
Vocal : MASTER NASIF SHARJAH
Channel ID : #MasterNasifOfficial