പാട്ടിനൊപ്പം വരികൾ ▸ ഇഷ്ട നബിയെ ഇഷ്‌ഖിൻ്റോളി നൂറേ
ഇഷ്ട നബിയെ ഇഷ്‌ഖിൻ്റോളി നൂറേ..
ഇമ്പമേറും എൻ മെഹബൂബേ.... അൽ
അമീനെ അന്ത്യ റസൂലേ.... (2)
ആരും കാണാൻ കൊതിച്ചീടുമാപൊൻ വദനം
ആറ്റൽ റസൂലോരെ ചാരതൊന്നു വരണം
ആശ തീരുവോളം അതടിൽ മുത്തം തരണം
ആ ശിഖായി എന്നെ ഒന്ന് വിളിച്ചീടണം... (2)
ആ മൊഞ്ചേറും സുധിനവും കാത്തു
ഞാനിന്നും കഴിയും ഇതിലും കനിയൂ നൂറേ..(2)
(ഇഷ്ട)
പൂ മദീനത്തെ ഒളിവേ...
പരി പൂർണ്ണ ചന്ദ്ര നിലാവേ... പാൽ നിലാതോൽക്കുമഴകേ പരി പാലകൻ തന്ന നിധിയെ... (2)
പാടുന്നു ഞാപദാനം
കേഴുന്നു തിരുവരദാനം (2)
എന്നാറ്റലായ തങ്ങളോ രിൽ ചൊല്ലാം അസ്സലാം....
ഈ ആലമാകെ വാഴ്ത്തിടും റസൂലേ വസ്സലാം.. (2)
കാലം വാഴ്ത്തിടും നിധിയെ എൻ കാമിലരായ നബിയേ...
കാണുവാൻ എന്നിൽ കൊതിയെ...
എന്നും കാത്തിരിപ്പിലാ ണെൻ കനിയേ.. (2)
ഇരു ലോകത്തും
ലോകർക്കും നബി റഹ്മത്ത് ഇഹലോകത്തെ ഒളി നിഹ്മത് (2)
ചൊങ്കിലായി ലങ്കിടുന്ന...
ത്വാഹാ സയ്യിദി....
എൻ നെഞ്ചിലായി തിങ്കൾ ശോഭ ഖാത്തി മുന്നബീ... (2)
(ഇഷ്ട നബിയേ)
Vocal : Firdhous Kaliyaroad
Channel ID : @mizmarrecords1