ആലം മുഴുവനൊരുങ്ങുന്നു | Sayyid Thwaha Thangal | Shahin Babu | Nasif Calicut

Madrasa Guide
പാട്ടിനൊപ്പം വരികൾ ▸ ആലം മുഴുവനൊരുങ്ങുന്നു

    ....... حمدا لله .... شكرا لله
    ..... بسم الله ...... دائما في ذكر الله
    ..... صلاة كل سلاما ... علی محمد نبي الله

    ഹംദൻ ലില്ലാ... ശുക് റൻ ലില്ലാ...
    ബിസ്മില്ലാ... ദാഇമൻ ഫീ ദിക് രില്ലാഹ്...
    സ്വല്ലി സ്വലാതൻ... കുല്ല സലാമൻ...
    അലാ മുഹമ്മദി നബിയില്ലാ....

    ഹസ്ബി റബ്ബി ജല്ലള്ളാഹ്
    മാഫി ഖൽബി ഗൈറുള്ളാഹ്
    നൂറ് മുഹമ്മദ് സ്വല്ലള്ളാഹ്
    ലാ ഇലാഹാ ഇല്ലള്ളാഹ്

    ആലം മുഴുവനൊരുങ്ങുന്നു.... അഹദൊരു മീമിൽ ചേരുന്നു.... അഹ്‌മദെന്നൊരു തിരുനാമം...
    ആദിയിലുദയം കൊള്ളുന്നു...

    ആകാശം കുളിരണിയുന്നു... താര ഗണങ്ങൾ നിറയുന്നു...
    അർഷും ലൗഹും ലാഹൂത്തും
    അരങ്ങൊരുങ്ങിയിരിക്കുന്നു...

    ഭൂതലമാകെ ചമയുന്നു...
    ആനന്ദം കൊണ്ടാടുന്നു...
    ആ വെൺ പ്രഭയിൽ പല വിധ വർണ
    പുഷ്പങ്ങൾ ചിരി തൂകുന്നു...

    ആ തിരുനൂറേ വരവേൽക്കാൻ...
    ആലം കാത്തു കിടക്കുന്നു... ജിന്നും ഇൻസും ജബറുത്തും...
    ജന്നാത്തും സ്തുതി പാടുന്നു...

    സൃഷ്ടിയിലെന്നും സ്തു‌തിയിൽ വാഴും നബിയുള്ളാ...
    സ്നേഹമാണ് റസൂലുള്ളാ...
    സർവ ചരത്തിന് സബബാകും...
    സൽഗുണ നൂറ് ഹബീബുള്ളാ...

    സുര ലോകങ്ങൾ പുകളോതുന്ന നബിയുള്ളാ...
    സ്വാദിഖായ സ്വഫിയ്യുള്ളാ...
    സ്വര രാഗങ്ങൾ ദിനം സദാ... ശ്രുതിയിൽ എന്റെ ഹബീബുള്ളാ...

    ആദിയിലള്ളാ നൂറാൽ പടയ്ത്ത നബിയുള്ളാ...
    അഹ്മദ് ഹാമീം
    ത്വാഹാ റസൂൽ സ്വല്ലള്ളാ...

    അഹദവനിങ്കൽ
    അധിക മടുത്ത റസൂലുള്ളാ... ആലമിലേറ്റം ആദരവായ ഹബീബുള്ളാ....

    അജബൊളിവാലെ അറിവില് തോനെ
    അകം മികന്ത കരിമുള്ള...
    തിരു മദ്ഹുകളിൽ അതിരില്ലാതെ ശഫീഉള്ളാ...

    ആകാശത്തിൽ പാറിനടക്കും കുഞ്ഞാറ്റക്കിളി പറവകളും...
    ആവേശം മൊഴിഞ്ഞിടുന്നു സ്വലാത്തുള്ള....

    ആരാമത്തിൽ വിരിഞ്ഞ വർണ്ണപ്പൂവുകളും...
    അവിരാമം സ്തുതിച്ചിടുന്നു സലാമുള്ള...

    അഖില ലോകം മുഴുക്കെ വാഴ്ത്തും യാ റസൂൽ...
    ആമിനാബിക്കോമനയാകും അൽ അമീൻ...
    കനിവേ.... കരളേ... റസൂൽ...
    അഴകേ... പൊരുളേ... ഹുസൂർ...

    ആലം മുഴുവനൊരുങ്ങുന്നു...
    അഹദൊരു മീമിൽ ചേരുന്നു...
    അഹ്‌മദെന്നൊരു തിരുനാമം...
    ആദിയിലുദയം കൊള്ളുന്നു...

    ആകാശം കുളിരണിയുന്നു...
    താര ഗണങ്ങൾ നിറയുന്നു... അർഷും ലൗഹും ലാഹുത്തും
    അരങ്ങൊരുങ്ങിയിരിക്കുന്നു...

    ഭൂതലമാകെ ചമയുന്നു...
    ആനന്ദം കൊണ്ടാടുന്നു...
    ആ വെൺ പ്രഭയിൽ പല വിധ വർണ
    പുഷ്‌പങ്ങൾ ചിരി തൂകുന്നു...

    ആ തിരുനൂറേ വരവേൽക്കാൻ...
    ആലം കാത്തു കിടക്കുന്നു...
    ജിന്നും ഇൻസും ജബറൂത്തും... ജന്നാത്തും സ്തുതി പാടുന്നു...

    യാ നൂറൽ ഐനി ജദ്ദൽ ഹുസൈനി...

    അലിഫ്റ്റു‌ം ലാമിനും ഒപ്പം ഹർഹായ് മീമൊളി
    അർവാഹിൻ ലോകമിതാകെ
    അഹദിന്റെ ഖലമിൽ നിന്നും അഴകിൻ നൂറൊളി
    ആഘോഷ രാവിൻ ചേലെ
    അജബിന്റെ ആരവമായി
    തസ്ബീഹ് ധ്വനിയുടെ ശീലെ
    സ്വല്ലു മർഹബ മർഹബ മർഹബ (4)

    സ്വർഗക്കിളി പാടും പാട്ടിൽ മഹ്മൂദരല്ലെ....
    സർവ ജഗം നേരിൽ
    അത് കേൾക്കും മസ്‌റൂറിലല്ലെ....
    മഹ്മൂദരെ കാത്തിരുന്ന ഉലകം മശ്ക്കൂറിലല്ലെ...

    മുഅ്മിനായ ഖൽബിനുള്ള
    മാർഗം മഹബ്ബത്തല്ലെ... മാദിഹിന്റെ ഇശലുകൾ...
    മധു പോലെ മധുരമല്ലെ...

    മഹിതം സജളകൾ.... മഴവില്ലിന്റഴകുമല്ലെ...
    മനിതന്റെ മനതാരിൽ
    മധു പെയ്ത കുളിരല്ലെ...

    മശഖത്തിൽ മെഹബൂബായ്
    ശിഫയാകും നബിയല്ലെ...
    മഹിയാകെ പ്രഭയേകും
    പ്രകാശ കടലല്ലെ....

    അഫുവേകിയ ഇതു പോൽ ആരുണ്ട്
    ആ കാരുണ്യ തിരമാലണ്ട്
    സഹനത്തിൻ ജീവിത പേരുണ്ട്
    ആ നോട്ടമറിഞ്ഞാൽ പലതുണ്ട്
    ആകാശം മുത്തിന് ചോടെണ്ട്
    നിലക്കാതയി പ്രപഞ്ചത്തിലെ നൂറിന്നുണ്ട്
    സ്വല്ലു മർഹബ മർഹബ മർഹബ (4)

    Lyrics : UYK
    Vocal : Sayyid Thwaha Thangal
    Vocal : Shahin Babu,
    Vocal : Nasif Calicut
    Channel ID : @thangalshahinofficial

إرسال تعليق

الانضمام إلى المحادثة