മശ് രിഖിലും മഗ്‌രിബിലും നബി | MUQTHAR MUHIBB NOOR | MARHOOM-TMC USTHAD MUKKAM

Madrasa Guide
പാട്ടിനൊപ്പം വരികൾ ▸ മശ് രിഖിലും മഗ്‌രിബിലും നബി

    മശ് രിഖിലും മഗ്‌രിബിലും നബി ശംസുൽ ഹുദാ ഫീ കുല്ലി സാമാനീ
    മഹ്ശറിലേ പുണ്ണ്യ ശഫാ അത്തിന്റെ യജമാനീ
    മയിലിന്റ സുന്ദര രൂപമണിഞ്ഞു
    ചമഞ്ഞൊരു ചന്തിര മേനി
    മൗലാനാ മൗലൽ ആലമീൻ സയ്യിദ് അദ്നാനീ

    മൊഞ്ചു തികഞ്ഞൊരു പുണ്യ ശരീരം
    നെഞ്ച് വിടർന്നൊരു മോഹന താരം
    പുഞ്ചിരി തൂകുകിലെന്തലങ്കാരം -2 അലങ്കാരാ നൂറ് മുഹമ്മദ്
    പത്തര മാറ്റിലും ഉത്തമ മേനി
    മൗലാനാ മൗലൽ ആലമീൻ സയ്യിദ് അദ്നാനീ -2

    കോമളരാം നബി യൂസുഫരന്ന് കാമിനിമാരുടെ ഖൽബ് കവർന്ന്
    മറന്നതിനാൽ കൈകൾ മുറിച്ചവരെങ്കിൽ
    തിളങ്കിടും പങ്കജ മേനി
    മൗലാനാ മൗലൽ ആലമീൻ സയ്യിദ് അദ്നാനീ -2

    പങ്കജ മേനിയെ കണ്ടവരെങ്കിൽ
    പങ്കിടും ഖൽബ് മുറിച്ചവർ ചൊങ്കിൽ
    തങ്കമലർ ബീ ആയിഷ മങ്കയ് -2
    മങ്കമണീ ആയിഷ ചെന്നിടെയ് ചെങ്കതിർ തിങ്കളുടെ മുഖ മേനി
    മൗലാനാ മൗലൽ ആലമീൻ സയ്യിദ് അദ്നാനീ -2

    പൂമുഖ ഭംഗിയതാരിലുമില്ല കോമളനാം നബി യൂസുഫിലില്ല
    കാമിനിമാരിലും ഈ മുഖമില്ല -2
    മയിലുകളും കണ്ടവരെങ്കിൽ മറന്നിടുമഖിലം ഈ മുഖ മേനി മൗലാനാ മൗലൽ ആലമീൻ സയ്യിദ് അദ്നാനീ -2

    മശ് രിഖിലും മഗ്‌രിബിലും നബി ശംസുൽ ഹുദാ ഫീ കുല്ലി സാമാനീ
    മഹ്ശറിലേ പുണ്ണ്യ ശഫാ അത്തിന്റെ യജമാനീ
    മയിലിന്റ സുന്ദര രൂപമണിഞ്ഞു
    ചമഞ്ഞൊരു ചന്തിര മേനി
    മൗലാനാ മൗലൽ ആലമീൻ സയ്യിദ് അദ്നാനീ -2

    Lyrics : MARHOOM-TMC USTHAD MUKKAM
    Vocal : MUQTHAR MUHIBB NOOR
    Channel ID : @muqtharmuhibbnoor5614

إرسال تعليق

الانضمام إلى المحادثة