പുതിയ മാഷപ്പ് സോങ് | Thoufeer Udhirampoyil | Noormuhammed | Ranees Vanimel

Madrasa Guide
പാട്ടിനൊപ്പം വരികൾ ▸ പുതിയ മാഷപ്പ് സോങ്

    സ്വല്ലി അലാ സയ്യിദിനാ നൂറ ളലമീ
    സ്വല്ലി അലാ സയ്യിദിനാ ഖൈറൽ അനമീ..

    തിരുനബി മദ്ഹാലെ ഗുരുഹിത മഹദാലെ
    മധുര മതിരവാലെ സുരഭിലമഴകാലെ

    മന്ദാര മലരിതളഴ കുലകെങ്ങും കാണാത്ത ഒരു ചേല്
    സ്വലവാത്തിലഹദും അംലാക്കും കാലങ്ങളായി നേര്..

    സ്നേഹ നിലാ പെയ്യുകയാ സ്വാദറിയുന്നു ഞാൻ
    തേൻ കണമലുൾ നനയാൻ കാത്തിരുന്നു ഞാൻ (2)

    കനകപ്പതിയിൽ പോയിടുവാൻ കാഞ്ചന മോഹമായ് കതിരൊളി നൂറിലണഞ്ഞിടുവാൻ അഭിലാഷം നിറവായ്.(2)

    അഷ്റഫുൽ ഹൾക്ക് ഹബീബോരേ
    അരമന റൗളയിൽ വാണോരേ അങ്ങയിലെത്താൻ കൊതിയേറെ..

    മനസ്സിൽ തൊയ്ബ വസന്തമേ പുണ്യ മരീചികതീരമേ മനസ്സിൽ തൊയ്ബ വസന്തമേ. പുണ്യ മരീചികതീരമേ

    പ്രതാപത്തിൻ ജീവാ പ്രപഞ്ചത്തിൻ കാമ്പേ നിദാനതിൻ കണ്ണേ നിറഞ്ഞ നിലാവേ

    പ്രതാപത്തിൻ ജീവാ പ്രപഞ്ചത്തിൻ കാമ്പേ നിദാനത്തിൻ കണ്ണു നിറഞ്ഞ നിലാവേ

    ഉദാര സിറാജാ ഉലക ചെങ്കൊലെ
    ഹുദാവിൻ സബിലെ ഹുകൂമത്തിൻ നൂലേ

    മറ്ഹബ ചൊരിയുവതനുഗ്രഹ മാസം
    മദ്ഹല പടരുമിതലക്രിത വേഷം

    മണിദീപമേ മക്കി മദീനാനിലാവേ മക്ബൂൽയാസീൻ മുഹമ്മദ് റസൂലേ

    വസന്തം വിടർന്നു റബീഇന്നണഞ്ഞു
    കുളിർ പെയ്ത‌ മണ്ണിൽ സുഗന്ധം പരന്നു..

    നബിയെ വാതിലടക്കരുതേ നബിയെ ആട്ടിയിറക്കരുതേ 2

    ആയിരം പൂക്കളിൽ കണ്ടില്ല ഞാനെന്റെ ആറ്റലാം
    നൂരിന്റെ ആ സുഗന്ധം ആരിരോ പാടുന്ന ഉമ്മയിൽലെന്റെ ആ തിരു ഹബീബിന്റെ സ്നേഹ നാദം

    മുക്കിയ പുരുഷ പുകളുടെ ഭവനം
    പുക്കിയ മക്കികൾക്കരുളിടും ശരണം
    ഒത്തൊരു മദ്ഹിതു പാടാം ചിത്തിര പുകൾ
    ഉണർവാകാം മാണിക്യ തിരു നബിയേ...

    انت خير الورى محبوب دون المرى

    വതനമതൊരു കതിരലകളിൽ ഒഴുകിടും മൃദുല താര
    സമ കമലദളം

    ഒരു നോക്ക് കൊണ്ട് ജനി മോക്ഷമേകും നബി
    സനിതപ നിതപരി മപതപ തനിസരി..

    നായകാ.. ജയ ഗായകാ...

    തിരു മദ്ഹുരയുവതായ്.. ഹൃദയമതതിൽ പുകൾവായ്..

    നിറമെന്താണ് അവരുടെ രൂപമെന്താണ് 2 സ്വല്ലല്ലാഹ്....സ്വല്ലല്ലാഹ്...2 നബിയെ കണ്ടോ നിങ്ങൾ നബിയെ കണ്ടോ 2

    തിരുത്വാഹാ റസൂൽ നബി ചാരെ അണഞ്
    ആദരവോടെ സലാമുകൾ ചൊന്ന്
    ഉൾദാഹം എല്ലാം ക്ഷമിക്കാൻ വിധിച്ചീടനെ

    ഉലകിതിലൊരുവനുമുതിരലുമധികം ഉടയവനവനരുളിയതൊരു മധുരം
    ഉതി മതി യവരെരിയുമാ കനലണയും
    ഉലകാകെ സ്നേഹ തീർത്ഥം..

    Vocal : Thoufeer Udhirampoyil
    Vocal : Noormuhammed
    Vocal : Ranees Vanimel
    Channel ID : @mizmarrecords1

إرسال تعليق

الانضمام إلى المحادثة