മക്കാ മണലുകൾ കണ്ടില്ലേ

Madrasa Guide
പാട്ടിനൊപ്പം വരികൾ ▸ മക്കാ മണലുകൾ കണ്ടില്ലേ

    മക്കാ മണലുകൾ കണ്ടില്ലേ
    മക്കാ കഥകൾ പറഞ്ഞില്ലേ
    മക്കത്താമിന ബീവിക്കന്ന്
    ഓമനകുഞ്ഞ് പിറന്നില്ലേ


    മുഖ്യ ഖുറൈശിയിൽ നിന്നല്ലേ
    മുത്തൊളിയായൊരു നൂറല്ലേ
    മുത്ത് മുഹമ്മദ് മുസ്തഫയെന്ന
    പേര് കുറിച്ച് പിറന്നില്ലേ


    മക്കയിൽ കുഞ്ഞ് പിറന്നല്ലോ
    മുത്ത് മുഹമ്മദ് നബിയല്ലോ
    മനുഷ്യകുലത്തിൻ നേർവഴി കാട്ടാൻ
    അള്ളാഹ് ഇറക്കിയ നബിയല്ലോ

    Lyrics : Writer
    Vocal : ashiq
    Channel ID : @madrasaguidemalayalam

Post a Comment

Join the conversation