പാട്ടിനൊപ്പം വരികൾ ▸ മതിവരാത്ത മധുരം
മനം കുളിരുന്നേ മുഖം വിടരുന്നേ മദ്ഹിൻ ചിറകിൽ മദീന എത്തുന്നെ മുട്ടി തട്ടി മൗലിദിൻ മുത്തമിട്ടിട്ടുയരാം 2
മർഹബാ യാ... മുജ്തബാ യാ... 2
മാറിനിൽക്കല്ലേ... മാരിവില്ലല്ലേ ...
മരണംകൊതിച്ചൊരു സ്നേഹമിൽ മതിച്ചുചിരിച്ചുസ്വഹാബര് മലിനംവിതച്ചൊരു കാലമിൽ മെഴുകുതെളിച്ചറസൂലര് 2
മുർസല് യാസീൻ മഹിതമണി മുർശികിനെല്ലാം മരണമണി 2
മുടി മുതൽഅടി വരെ മുളയ്ക്കുന്നനൂറേ മടിത്തട്ടിൽഖമറിനെ മയക്കിയ സിർറേ മർഹബാ യാ മുജ്തബാ യാ.. മാറി നിൽക്കല്ലേ... മാരിവില്ലല്ലേ...
മാഞ്ഞിടാകുസുമങ്ങളിൽ മേഞ്ഞിടാംശലഭങ്ങളായ് മാലതൂക്കും തോരണം മോടിക്കൂട്ടാഘോഷമായ് 2
മധുരവിതങ്ങൾ മുഖരിതമായ് മതിലുകളില്ലാ മണിയറയായ് 2
മുനയൊടിഞ്ഞമരട്ടെ ബിദ് അത്തിൻനാവ് മുഹിബ്ബുകൾപടുത്തടെ ഖിദ്മത്തിൻ കാവ് 2
മർഹബാ യാ.. മുജ്തബാ യാ... മാറിനിൽക്കല്ലേ ... മാരിവില്ലല്ലേ ...
മാനംകേറിയരാത്രിയിൽ മാദിഹായംലാക്കുകൾ മൂസ നമ്പിയും പ്രേമമായ് മഅ റസൂലിന് ഭൂമിയിൽ 2
മടുക്കുകയില്ലാ മുഖമഴകേ മറക്കുകയില്ലാ മധുഉറവേ 2
മറകറയകറ്റീട്ട്മനസ്സ്തുറക്കൂ മരതകമലരിന് മജ്ലിസൊരുക്കു
മർഹബ യാ... മുജ്തബാ യാ മാറിനിൽക്കല്ലേ... മാരിവില്ലല്ലേ...
Vocal : Abdullah Fadhil Moodal
Channel ID : @NoushadBaqaviSongs6666