പാട്ടിനൊപ്പം വരികൾ ▸ മുഹിബ്ബിൻ മനം
പണ്ടേ മദീനയെ പാടിഞാനിന്ന് പേരിൽ ഹബീബിന്റെ ഖാദിമാ..
അന്നേ തൊട്ടിന്നോളം നൂറിൻ പൂമുഖം കണ്ടില്ലേൽ ഞാനെന്ത് മാദിഹാ...
എന്നും മുഹിബ്ബിന്റെ മുന്നിൽ മദ്ഹെത്ര പാടി ഞാനിന്നെന്ത് ജോറിലാ...
ഒന്നും നേതാവിന്റെ ചാരെ വന്നില്ലേൽ നാളെ എന്താകും ബേജാറിലാ...(പണ്ടേ)
റൗളയിൽ പോകാനീ ഖൽബോ നന്നല്ല...
തൗബയിൽ പോലും കരഞ്ഞ കണ്ണല്ല...
നീറി പുകയും മനസ്സാല്ലാതില്ല..
എണ്ണി പറയാനോ തെറ്റെല്ലാതില്ല...
പറഞ്ഞു പറഞ്ഞു പകലിരവുകൾ കൊഴിഞ്ഞു വല്ലാതെ....
പാദം ചേർക്കേണം വൈകാതെ....
(പണ്ടേ)
കൂട്ടുകാരെയെല്ലാം ഭാഗ്യം തുണച്ച്...
പാട്ടുകാരൻ ഞാനോ ഇന്നും തനിച്ച്...
തേട്ടം ഹബീബിന്റെ നോട്ടം മോഹിച്ച്...
കോട്ടമില്ലാ നല്ല മൗതും കൊതിച്ച്...
കൊതിച്ച് നിനച്ചെഴുതിയ പാട്ടുമായ് കാറ്റെങ്കിലും പോയെങ്കിൽ
മദീനത്തെ പ്രാവുകൾ പാടിയെങ്കിൽ....
(പണ്ടേ)
Vocal : നാസിഫ് കാലിക്കറ്റ്
Channel ID : @nasifcalicutofficial2711