ഖുർആൻ പഠിച്ചത് മറക്കാതിരിക്കാനായി ദുആ പഠിപ്പിച്ചു കൊടുത്തത് ആർക്കാണ്...?
ഇബ്നു മസ്ഊദ് (റ)
പരിശുദ്ധ മായ ഖുർആൻ അല്ലാഹുവിന്റെ......
കലാമാണ്
നാവിന്റെ മധ്യഭാഗം അണ്ണാക്കുമായി ചേരൽ ഇത് ഏതാണ് സിഫത്ത് ?
ഇത്വ്ബാഖ്
ഏത് ഖലീഫയാണ് ഖുർആൻ പല കോപ്പികൾ ആയി പകർത്തി എഴുതിയത് ?
ഉസ്മാൻ (റ)
സഹ് വിന്റെ സുജൂദിൽ നിർബന്ധമാണ് എന്ത്?
ഖിബ് ലക്ക് നേരിടലും, ഔറത്ത് മറക്കലും, ഞാൻ തിലാവത്തിന്റെ സുജൂദ് ചെയ്യുന്നു എന്ന് നീയത്ത് ചെയ്യലും, സുജൂദിൽ നിന്ന് എഴുന്നേറ്റു ഒരു സലാം വീട്ടിലും നിർബന്ധമാണ്.
എന്തിനാണ് സിഫത്തുകൾ എന്ന് പറയുന്നത്.
അറബി അക്ഷരങ്ങൾ അവയുടെ മഖ്റജുകളിൽ നിന്ന് പുറപ്പെടുമ്പോൾ ഉണ്ടാകുന്ന ശബ്ദ വ്യത്യാസങ്ങൾക്കാണ് സിഫത്തുകൾ എന്ന് പറയുന്നത്.
പരിശുദ്ധ ഖുർആൻ 23 വർഷം കൊണ്ട്......
ഘട്ടം ഘട്ടമായി അവതരിച്ചത്
എന്തിനാണ് ഹത്തുമുൽ ഖുർആൻ എന്ന് പറയുന്നത്.?
സൂറത്തുൽ ഫാത്തിഹ മുതൽ നാസ് വരെ മുസ്ഹഫിലെ ക്രമപ്രകാരം തീർത്തു ഓതുന്നതിന് ഖത്മു ഖുർആൻ എന്ന് പറയുന്നു.
മുസ്ഹഫിന്റെ കോപ്പി അയച്ചു കൊടുത്തപ്പോൾ അതിന്റെ കൂടെ അയച്ചിരുന്നു ആരെ...?
ഖിറാഅത്ത് നന്നായി അറിയുന്ന ഓരോ ഇമാമുകളെ
എന്തിനാണ് ജംഉൽ ഖുർആൻ എന്ന് പറയുന്നത്..?
പരിശുദ്ധ ഖുർആൻ ഒരു ഗ്രന്ഥമായി ഒരുമിച്ച് കൂട്ടിയതിന്
ഒരു പ്രദേശത്ത് ഉണ്ടായിരിക്കൽ ആര് ?
ഒരു പ്രദേശത്ത് ഖുർആൻ മനഃപാഠമുള്ള ഒരാളെങ്കിലും ഉണ്ടായിരിക്കൽ അനിവാര്യമാണ്.
ഉബയ്യ്ബിനു കഅബ് (റ) വിനോട് നബി തങ്ങൾ പറഞ്ഞത് എന്താണ് ?
താങ്കൾക്ക് ഖുർആൻ ഓതി കേൾപ്പിക്കാൻ അല്ലാഹു എന്നോട് കൽപ്പിച്ചിരിക്കുന്നു.
വഖ്ഹ് ചെയ്യുമ്പോൾ അവസാന അക്ഷരത്തിന് തൻവീൻ ഉണ്ടെങ്കിൽ كَسْرْ തൻവീനിനെയും ضَمّْ തൻവീനിനെയും.........
കളയണം
വഖ്ഫ് ചെയ്യുമ്പോൾ വഖ്ഫ് ചെയ്യേണ്ട അക്ഷരത്തിന്....
സുകൂൻ ചെയ്യണം
ഖുർആനിൽ ആദ്യത്തെ നാല് സ്ഥലങ്ങളിലാണ് ഉള്ളത് അത് ഏതാണ്?
سَكْتَة
പ്രസിദ്ധരായ ഖാരിഉകൾ എത്ര പേരാണ്...?
10 പേർ
അർത്ഥം തെറ്റി പോകണം എന്ന് ഉദ്ദേശമെങ്കിൽ ഖുർആനിൽ ഒരിടത്തും നിർബന്ധമായ വഖ്ഫോ....
ഹറാമായ വഖ്ഫോ ഇല്ല
ഖുർആൻ പഠിച്ചത് മറന്നു പോകാൻ വലിയ .....
തെറ്റാണ്
ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവരാണ് നിങ്ങളിൽ ഏറ്റവും ഉത്തമന്മാർ ഇത് ആരാണ് പറഞ്ഞത് ?
നബി തങ്ങൾ
ഒരേ മഖ്റജിൽ നിന്ന് പുറപ്പെടുന്ന വിവിധ അക്ഷരങ്ങൾ എന്തുകൊണ്ടാണ് വേർതിരിക്കുന്നത്.
സിഫത്തുകൾ കൊണ്ടാണ്.
ഒരേ മഖ്റജിൽ നിന്ന് പുറപ്പെടുന്ന അക്ഷരങ്ങൾക്ക് രണ്ടു ഉദാഹരണം എഴുതാം.
ط،ت / ص،س
ശുക്റിന്റെ സുജൂദ് ഖുർആനിൽ ഏത് സൂറത്തിലാണ് ഉള്ളത്.
സൂറത്ത് സ്വാദ്
അർത്ഥം തെറ്റിക്കണം എന്ന ഉദ്ദേശ്യം ഇല്ലെങ്കിൽ ഖുർആനിൽ ഒരിടത്തും നിർബന്ധമായ വഖഫോ.....
നിർബന്ധമായ വഖഫോ ഇല്ല
മൂന്നാം ഖലീഫ ആരാണ്...?
ഉസ്മാൻ (റ)
Post a Comment
Join the conversation
We use cookies to understand preferences and optimize your experience using our site, this includes advertising affiliated with Google.