നബിദിന പ്രസംഗം | സബ്ജൂനിയർ വിഭാഗം | വിഷയം "ഇസ്‌ലാം"

Madrasa Guide
പ്രസംഗത്തിനൊപ്പം വരികളും ▸ ഇസ്‌ലാം

    പ്രസംഗം

    ഇസ്ലാം

    ബഹുവന്യരായ അധ്യക്ഷരെ, ഉസ്താദു മാരെ, السلام عليكم

    ഇസ്ലാം മതത്തെ കുറിച്ചാണ് ഞാൻ നിങ്ങളോട് സംസാരിക്കുന്നത്. കാക്ക
    ത്തൊള്ളായിരം മതങ്ങളുള്ള ലോകത്താ ണ് നാമിന്ന് ജീവിക്കുന്നത്. ഇതിൽ
    നിന്നും ഇസ്ലാം മതം തീർത്തും വ്യത്യസ്ഥമാണ്. അത് ലോക സഷ്ടാവായ
    അല്ലാഹുവിന്റെ മതമാണ് എന്നത് തന്നെയാണ് കാരണം. മനുഷ്യരെയും
    അണ്ഡകടാഹത്തിലെ അഖിലത്തേയും സൃഷ്ടിക്കുകയും പരിപാലിക്കു
    കയും ചെയ്യുന്ന അല്ലാഹു മനുഷ്യ കുലത്തിന്റെ രക്ഷക്കും സുരക്ഷക്കും
    വേണ്ടി നൽകിയതാണ് ഇസ്ലാം മതം.
    ലോകത്ത് എത്രതന്നെ മതങ്ങളു ണ്ടായാലും ശരി, അല്ലാഹുവിന്റെ അരി
    കിൽ അവ സ്വീകാര്യമല്ലെന്ന് വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. ഭൗതി
    ക ലോകത്ത് ജീവിക്കാൻ വിട്ട മനുഷ്യർക്ക് ജീവിതത്തിന്റെ നേർരേഖ അവ
    ന്റെ സഷ്ടാവ് തന്നെ യാണ് സംവി ധാനിച്ചത്. കാലങ്ങൾക്കും ദേശങ്ങ ൾക്കും അനുസരിച്ച് ചില പരിഷ് കാര ങ്ങൾ വരുത്തി അതിന്റെ സമ്പൂർണതയെ പ്രവാചകർ തിരുനബി (സ) മയിലൂടെ പൂർത്തിയാക്കി. ഇനി ഒരു പുതു
    ക്കലിനൊ പരിഷ്കാരത്തിനൊ ആവശ്യമില്ലാത്ത വിധം അത് സമ്പൂർണമാക്കിയിട്ടുണ്ട്. വിശുദ്ധ മതത്തിന്റെ കർമങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും കേവലം
    ചടങ്ങുകളല്ല. യുക്തിക്കും വ്യക്തിക്കും തീർത്തും യോജ്യവും ബോധ്യവുമാ
    ണവ. മനുഷ്യന്റെ ചലന നിശ്ചലനങ്ങളിലെല്ലാം ഇസ്ലാമിന്റെ ഇടപെടലുക ളുണ്ട്. മാത്രമല്ല; മുസ്ലിമായ ഒരാൾ ഇസ്ലാമിന്റെ ചട്ടക്കൂട്ടിൽ തന്നെ ഒതുങ്ങി ജീവിക്കണമെന്നും ഇസ്ലാം നിഷ്കർഷിക്കുന്നു.പ്രിയപ്പെട്ടവരെ, ഞാൻ പരത്തി പറയുന്നില്ല. ഭൂമുഖത്ത് എത്ര മതങ്ങളുണ്ടായാലും ലോകത്തെ സൃഷ്ടിച്ച നാഥന്റെ മതം അത് ഇസ്ലാം മാത്രമാണെന്നും അത് സ്വീകരിച്ചാൽ മാത്രമെ മനുഷ്യർക്ക് രക്ഷയൊള്ളൂ എന്നും നാം മനസ്സി ലാക്കുക. വിശുദ്ധമാ യ ആ മതത്തിൽ അടിയുറച്ച് ജീവിക്കാൻ അല്ലാഹു നമുക്ക് ഭാഗ്യമേകട്ടേ എന്ന് പ്രാർഥിച്ച് ഞാൻ നിർത്തുന്നു.

    السلام عليكم

    Vocal : Anas Zuhri
    Channel ID : @madrasaguidemalayalam

Post a Comment

Join the conversation