പ്രസംഗത്തിനൊപ്പം വരികളും ▸ നല്ല കൂട്ടുകാർ
പ്രിയപ്പെട്ട അധ്യക്ഷൻ ഉസ്താദ് അവർകളെ, വേദിയിലും സദസ്സിലും ഇരിക്കുന്ന മാന്യ വ്യക്തികളെ. അസ്സലാമു അലൈക്കും.
ഈ വേദിയിൽ കൂട്ടുകാരെ കുറിച്ചാണ് ഞാൻ പറയുന്നത്. കൂട്ടുകാരില്ലാത്ത വർ നമ്മിലാരുമുണ്ടാകില്ല. ഒരാളെ കുറിച്ചറിയാൻ അയാളുടെ കൂട്ടു
കാരെ കുറിച്ച് അറിഞ്ഞാൽ മതി എന്ന് പറയാറുണ്ട്. കൂട്ടുകാരന്റെ എല്ലാ സ്വഭാവവും അവനിലും കാണുമെന്നാണ് അതിനർഥം.
അത് കൊണ്ട് നാം കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോൾ അവർ ഉത്തമാരായിരിക്കണമെന്ന് ഇ
വിടെ പ്രത്യേകം ഉണർത്തേണ്ടതില്ല. തെറ്റിലേക്ക് നയിക്കുന്ന കൂട്ടുകാരു ണ്ടായാൽ നാം നാശമാകുമെന്ന് ഓർക്കുക.പ്രിയമുള്ളവരെ, നിങ്ങൾ കേട്ടിട്ടില്ലേ, ചാരിയാൽ ചാരിയത് മണക്കുമെന്ന്. പഴമക്കാർ പറ
ഞ്ഞതാണിത്. അനുഭവം തന്നെയാണ് അവരെ അങ്ങനെപറയിപ്പിച്ചത്. കൂട്ടുകാർ കാരണമായി തെറ്റുകൾ ചെയ്യുകയും ഒടുവിൽ കുടുംബ
ത്തിലും നാട്ടിനും ചീത്തപ്പേരുണ്ടാ ക്കുകയും ചെയ്ത എത്ര പേരുടെ വർത്തമാനങ്ങൾ നാംകേൾക്കാറുണ്ട്.
ആയതിനാൽ ഈ സമയത്ത് എനിക്ക് നിങ്ങളോട് ഉണർത്താനുള്ളത്, നാം നല്ല ചങ്ങാത്തവും കൂട്ടുകെട്ടും സ്ഥാപിക്കണം. എങ്കിലെ നമുക്ക്
നല്ലവരായിത്തീരാൻ സാധ്യമാകൂ. മഹാനായ തിരുനബി തങ്ങളുടെ കൂട്ടുകാരനെകുറിച്ച് നിങ്ങൾ
കേട്ടിട്ടില്ല. ആരായിരുന്ന മുത്ത് നബി തങ്ങളുടെ കൂട്ടുകാരാൻ. മറ്റാരുമല്ല. മഹാനായ അബൂബക്കർ സിദ്ധീഖ് (റ) ആയിരുന്നു അത്. നബിക്കൊപ്പം താങ്ങും തണലുമായി അദ്ദേഹമു ണ്ടായിരുന്നു.ഹിറാ ഗുഹയിൽ നബിയെ സംരക്ഷിക്കാൻ അ
ദ്ദേഹം ചെയ്ത കാര്യം നാമൊക്കെ പഠിച്ചിട്ടില്ലെ.അതെ, അത്തരം ഉത്തമ കൂട്ടുകാരാവട്ടെ നമ്മുടെ ഫ്രൻസുകൾ. അല്ലാത്തവരെ നമുക്ക് തൽക്കാലം മാറ്റി നിർത്താം. പറയാനിനിയും ഒരുപാടുണ്ട്. പക്ഷേ സമയം
എന്നെ അതിന് അനുവദിക്കുന്നില്ല. അത് കൊണ്ട് എന്റെ കൊച്ചു പ്രസംഗത്തിലെ വിഷയം നിങ്ങൽ
ഗൗരവത്തിലെടുക്കണമെന്നാണ് എന്റെ അപേക്ഷ നല്ലകൂട്ടുകാരെ നമുക്ക് കൂട്ടുകൂടി നമുക്ക് ഉത്തമരാ യി തീരാം എന്ന് ആശംസിച്ച് ഞാൻ
നിർത്തുന്നു.
അസ്സലാമു അലൈക്കും ..
Channel ID : @madrasaguidemalayalam