പ്രസംഗത്തിനൊപ്പം വരികളും ▸ നബിദിനം ശിർക്കല്ല
ബഹുമാനം നിറഞ്ഞ ഉസ്താദുമാരെ, രക്ഷിതാക്കളെ..
അസ്സലാമു അലൈക്കും.
നബി(സ്വ) തങ്ങളുടെ ജന്മദിനം ആഘോഷിക്കുന്ന ഈ വേളയിൽ ഒരു പ്രധാനപ്പെട്ട കാര്യം ഞാൻ നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുകയാണ്. ഞാൻ കൊച്ചു വായിൽ വല്യ വർത്താനം പറയുകായണെന്ന് വിചാരി ക്കരുത്.കാര്യം മറ്റൊന്നുമല്ല. നമ്മുടെ നബിദിനം തന്നെ, ചില പോയത്തക്കാർ നബിദിനം കൊണ്ടാട ൽ ശിർക്കാ ണെന്നും പറഞ്ഞ് ജനങ്ങ ളെ തെറ്റിദ്ധരിപ്പി ക്കാൻ ഇറങ്ങിയിട്ടുണ്ട്. വിവരമല്ലാത്ത അവരോട് നിങ്ങളാരും സംസാരിക്കാൻ പോവണ്ട. നബിയെ സ്നേഹിക്കലും അവി
ടുത്തെ മദ്ഹ് പറയലും നമ്മുടെ ഈമാന്റെ ഭാഗമാണെന്ന് ആർക്കാ
ണറിയാത്തത്? ആ നബിയില്ലായി രുന്നെങ്കിൽ ഈ ലോകമുണ്ടാകു
മായിരുന്നോ? നമ്മളുണ്ടാകുമായിരുന്നോ? ഇല്ലല്ലോ അത് കൊണ്ട് നാട്ടുകാരേ നമ്മൾ ഗൗരവമായി മനസ്സിലാക്കണം. നമ്മുടെ മുൻഗാ
മികൾ കാണിച്ചുതന്നെ സത്യമാർഗ്ഗ ത്തിലൂടെ മുന്നോട്ട് പോവാൻ നാം തയ്യാറാവണം. അല്ലാഹു നമ്മുടെ നാട്ടിലെ ഫിത്നക്കാരിൽ നിന്ന് നമ്മെ രക്ഷിക്കട്ടെ. ആമീൻ.
അസ്സലാമു അലൈക്കും
Channel ID : @madrasaguidemalayalam