പാട്ടിനൊപ്പം വരികൾ ▸ ഒരുവൻ ഒരുവൻ അള്ളാഹു..
ഒരുവൻ ഒരുവൻ അള്ളാഹു
കരുണാവാരിധി അള്ളാഹു
ജന്മം നൽകിയതള്ളാഹു
ജീവൻ തന്നവനള്ളാഹു
അന്നം തന്നവനള്ളാഹു
നന്മ നിറഞ്ഞവനള്ളാഹു
നമ്മെ പടച്ചവനള്ളാഹു
നമ്മുടെ റബ്ബാണള്ളാഹു
ഏക ഇലാഹാണള്ളാഹു
ഏറെ മഹാനാണള്ളാഹു
എല്ലാം അറിയും അള്ളാഹു
എല്ലാർക്കും തുണ അള്ളാഹു