പഞ്ചമം പാടി പാറും ജന്നാത്തിന്റെ മന്ദാര പൂക്കൾ

Madrasa Guide
പാട്ടിനൊപ്പം വരികൾ ▸ പഞ്ചമം പാടി പാറും ജന്നാത്തിന്റെ മന്ദാര പൂക്കൾ

    വിശാല സ്വർഗ്ഗമിതാ വിളിക്കുന്നു ചെമ്മേ. പരിമളപ്പൂ മണമേ ചെന്ന് സുഖവാസമാടും ശുഹദാ.

    പഞ്ചമം പാടി പാറും ജന്നാത്തിന്റെ മന്ദാര പൂക്കൾ....
    ചെന്നിണം ചിന്തി റബ്ബിൻ ചാരെ ചെന്ന ദീനിൻ നേതാക്കൾ...(2)

    തടി മറന്നാടിയ കർമ്മ ധീരരെ...
    ഉടയവൻ സ്നേഹമേറ്റ ധർമ്മ പാലരെ...
    നല്ല ശുഹദാക്കൾ
    മഹലാക്കൾ
    അൻഹു രിള്ളാഹ്...(2)

    സ്വർഗ്ഗ തട്ടിൽ നിത്യവാസം ചെയ് വോർ രിള്ളാഹ്...

    (പഞ്ചമം പാടി...)

    നിറ നെഞ്ചു വിരിച്ചന്നാൾ
    ശരമാരികർൾക്കു നേരെ...(3)

    ഖഞ്ചർ എന്നുയർത്തി
    നിണ ദാഹികൾക്കു നേരെ...(3)

    നന്മകൾ വേരുറയ്ക്കുവാൻ...(2)
    തിന്മകൾ വേരറുക്കുവാൻ...(2)

    വരവായ് പതറാതെ ഓ.... നിറവായ് ഫർഹാലെ...

    ഈ രണ ഭൂമിയിൽ ചെന്നിണം ചിന്തിയ വീരപുലി സുധരെ...

    (പഞ്ചമം പാടി...)

    പോരടിച്ചു ധീരം തീരാത്ത വീര്യമാലെ...(3)

    നേർ തെളിച്ചു ദീനിൻ
    തീരത്തു ശൗര്യമാലെ...(3)

    സ്വർഗ്ഗം വരിച്ച വീരരെ...(2)
    സത്യം വിതച്ച ധീരരെ...(2)

    വിജയം അത് പോലെ..... ഓ......
    മരണം ഒരു പോലെ...

    കയ്യേറ്റു വാങ്ങിയ മുന്നേറ്റം ചെയ്തൊരു വീരപുലി സുധരെ...

    (പഞ്ചമം പാടി...)

    നൂറുണർന്ന ഖൽബിൽ
    ഇഖ്ലാസുദിച്ച നേരം...(3)

    കാറകന്നു മാനം തെളിഞ്ഞുള്ള സ്നേഹ ശീലം...(3)

    ബന്ധം നനച്ച ചാരുത...(2)
    സ്വന്തം തെജിച്ച ധീരത...(2)

    ചാർത്താം സ്‌തുദിയേറെ.... ഓ...
    വാഴ്ത്താം ശുഹദോരെ...

    ചിന്തും തക്ബീറിൻ നണം
    തഖ്‌ദീറിൻ ചന്തം നിറഞ്ഞവരെ...

    Vocal : മഹ്ഫൂസ് കമാലി
    Channel ID : @excellencymedia

إرسال تعليق

الانضمام إلى المحادثة