Posts

അസൂയയിൽ നിന്ന് വീടും സ്ഥാപനവും സമ്പത്തും സന്താനങ്ങളെയും സംരക്ഷിക്കാൻ എഴുതിവെക്കുക / asooyayil ninn samrakshikkaan ezhuthi vekkuka by Madrasa Guide

Madrasa Guide
Madrasa Guide

ഒരുപാട് ആളുകൾ നിലവിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന വലിയൊരു പ്രശ്നമാണ്. മറ്റുള്ളവരുടെ അസൂയ.

 ജീവിതകാലത്ത് വലിയ പ്രയാസങ്ങൾ സഹിച്ച് ബുദ്ധിമുട്ടി ഭക്ഷണം കഴിക്കാൻ പോലും പൈസ മിതമായി ചിലവഴിച്ച് കഷ്ടപ്പെട്ട് പടുത്തുയർത്തിയ വീടോ മറ്റു സ്ഥാപനങ്ങളോ തുടങ്ങിയാൽ അനുഭവിക്കുന്ന വലിയൊരു പ്രശ്നമാണ് അസൂയ. തന്റെ വളർച്ച മറ്റുള്ളവർ ഇഷ്ടപ്പെടുന്നില്ല. തനിക്ക് ലഭിക്കാത്തതൊന്നും അവനും ലഭിക്കരുത് എന്നാണ് അവൻ ചിന്തിക്കുന്നത്.

  ഒരിക്കലും ഒരു മനുഷ്യനും അങ്ങനെ ചിന്തിച്ചു കൂടാ.. നാം എപ്പോഴും ചിന്തിക്കേണ്ടത് അവൻ നല്ലത് വരട്ടെ അവൻ മെച്ചപ്പെടട്ടെ അവൻ നല്ല നിലയിൽ എത്തട്ടെ എന്നൊക്കെയാണ്. പക്ഷേ അങ്ങനെയൊന്നും നമ്മുടെ കൂടെ ജീവിക്കുന്നവരോ നമ്മളോട് ബന്ധപ്പെട്ടവരോ  ബന്ധപ്പെട്ടവരോ ചിന്തിക്കുന്നില്ല.

  ഇങ്ങനെ അസൂയ മൂത്ത് അവന്റെ സമ്പത്തും അവന്റെ സ്വപ്നങ്ങളും എല്ലാം നശിക്കാൻ വേണ്ടി പല കാര്യങ്ങളും ചെയ്യുന്നു. ഒന്നോർക്കുക ഒരിക്കലും പടച്ചവൻ പൊറുക്കാത്ത ഒരു കാര്യമാണത്. ഏഴു മഹാ പാപങ്ങളിൽ ഒന്നാണ് സിഹ്റ് എന്ന് പറയുന്നത്. 

 ഇപ്രകാരം മറ്റു കച്ചവടക്കാരുടെയും  അസൂയാലു ക്കളുടെയും അസൂയയിൽ നിന്ന് രക്ഷപ്പെടാൻ. ഭവനത്തിലും സമ്പത്തിലും കച്ചവടത്തിലുമൊക്കെ അസൂയ വരാതിരിക്കാൻ നമുക്ക് രണ്ടു കാര്യങ്ങൾ ചെയ്യാം.

  ഒന്നാമതായി ചെയ്യാൻ പറ്റുന്നത്. നബി തങ്ങളുടെ 10 വിശേഷങ്ങൾ എഴുതി വീട്ടിൽ സൂക്ഷിക്കുക എന്നതാണ്. അപ്രകാരം എഴുതി വച്ചാൽ തീപിടുത്തത്തിൽ നിന്നും, അസൂയ പോലെയുള്ള വിപത്തിൽ നിന്നും അല്ലാഹു സംരക്ഷണം നൽകും. മാത്രമല്ല കടയിലോ വീട്ടിലോ എഴുതി സൂക്ഷിച്ചാൽ കള്ളന്റെ കളവ് നടത്തുന്നതിൽ നിന്നും കാവൽ ലഭിക്കുന്നു.

 ഇങ്ങനെ ഇതാണ് എഴുതി സൂക്ഷിക്കേണ്ടത് 

 عشر كلمات من خصائص المصطفی صلی الله عليه وسلم من كتبها ووضعها في دار أمنت من الحرق والسارق وهي هذه

 *١)ما وقع ظله علی الأرض فقط* 

 *٢)ما يری أثر بوله علی الأرض قط* 

 *٣)ما وقع الذباب عليه* 

 *٤)ما احتلم قط* 

 *٥) ما تثائب قط* 

 *٦)لم تهرب منه دابة ركبها قط* 

 *٧)ولد مختونا* 

 *٨)تنام عيناه ولا ينام قلبه* 

٩ *)ينظر من خلفه كما ينظر من امامه* 

١٠) *كان إذا جلس مع قوم كانت كتفاه أعلی منهم* 


 രണ്ടാമതായി നമുക്ക് ചെയ്യാൻ പറ്റുന്ന മറ്റൊരു കാര്യം നബിയുടെ ഉപ്പാപ്പമാരുടെ പേരുകൾ എഴുതിയ ബൈത്ത് എഴുതി സൂക്ഷിക്കുക. അപ്രകാരം ചെയ്താൽ അല്ലാഹു എല്ലാവിധ പ്രയാസത്തിൽ നിന്നും നിർഭയത്വം നൽകുന്നതാണ് അതോടൊപ്പം അവനും അവന്റെ മക്കൾക്കും അതുപോലെ അവന്റെ മുതലിനും സംരക്ഷണവും നൽകും.

 എഴുതിയത് സൂക്ഷിച്ചുവെക്കുകയും അതല്ലെങ്കിൽ കൂടെ കൊണ്ടു നടക്കുകയോ അതല്ലെങ്കിൽ എല്ലാദിവസവും പാടുകയോ ചെയ്താൽ മതി. 

 

   فَائِدَةٌ: هَذِهِ الْأَبْيَاتُ فِي نَسَبِ الْمُصْطَفَى ﷺ مَنْ حَمَلَهَا أَوْ قَالَهَا أَوْ كَانَتْ عِندَهُ أَمِنَ مِنْ كُلِّ مَكْرُوهٍ، وَحُفِظَ فِي نَفْسِهِ وَمَالِهِ وَأَهْلِهِ وَذُرِّيَّتِهِ، كَمَا قَالَهُ ابْنُ الْجَوْزِيِّ وَهِيَ:  

مُحَمَّدٌ عَبْدُ اللَّهِ شَيْبَةَ هَاشِمٍ ٭

مَنَافٍ قُصَيٌٍ مَع كِلَابٍ وَمُرَّةَ ٭

وَكَعْب لُؤَيٍّ غَالِبٍ فِهْر مَالك٭ 

وَنَضْرٍ كِنَانَةَ وَهُوَ ابْنُ خُزَيْمَةٍ٭

وَمُدْرِكَة وَإِلْيَاس مَع مُضَرٍ تَلَا ٭

نِزَارَ مُعَدٌ ثُمَّ عَدْنَانُ صحَّة٭

 

Post a Comment

Join the conversation