സമസ്ത പൊതു 2026 - ഇന്ത്യ ഒന്നാകെ സമസ്ത കീഴിലുള്ള മദ്രസകളിൽ നടക്കുന്ന പൊതു പരീക്ഷ നേരിടാനായി വിദ്യാർത്ഥികൾ ഒരുങ്ങുകയാണ്. അഞ്ചാം ക്ലാസിലെ പരീക്ഷയുടെ ആൻസർ കീ തയ്യാറായിട്ടുണ്ട്.
ഫിഖ്ഹ് പരീക്ഷയ്ക്ക് വേണ്ടി വിദ്യാർഥികൾ പഴയ കോസ്റ്റിൻ പേപ്പറുകളും മറ്റും ഉപയോഗപ്പെടുത്തുകയുണ്ടായി. അതിൽ നിന്നും ഏകദേശം 40% ചോദ്യങ്ങളും വന്നിട്ടുണ്ടായിരുന്നു. എന്നാൽ അതിലെ അധിക പ്രവർത്തനങ്ങളും വ്യത്യസ്തത നിറഞ്ഞതായിരുന്നു. കൂടാതെ അർത്ഥങ്ങൾ ചോദിക്കുന്നതിൽ ഇതുവരെയും ചോദിക്കാത്ത വരികൾ ഉൾപ്പെട്ടിരുന്നു.
അതുപോലെതന്നെ ജുമുഅ എന്നുള്ള പാഠത്തിൽ നിന്നും ക്രമത്തിൽ ആക്കാനുള്ള പ്രവർത്തനം വന്നിട്ടുണ്ടായിരുന്നു. പലപ്പോഴും തദ്‌രീബാത്ത് ഭാഗത്തുനിന്നും ചോദ്യങ്ങൾ വന്നാൽ നമ്മൾ ശ്രദ്ധിക്കാറില്ല. ഇതുവരെയും വരാത്ത ഒരു ചോദ്യമായിരുന്നു അത്. കൂടാതെ ഈ പ്രാവശ്യം ചോദ്യങ്ങൾ ചോദിച്ചപ്പോൾ വ്യക്തമാക്കാൻ എന്നതോ അല്ലെങ്കിൽ ഉത്തരം എഴുതുക എന്നുള്ള പ്രവർത്തനവും വന്നില്ല. പൊതുവേ പരീക്ഷയുടെ ഘടന എടുത്തു നോക്കിയാൽ വളരെ ലഘുവായ പരീക്ഷയായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം
കൂടാതെ പാഠപുസ്തകത്തിൽ പറഞ്ഞിട്ടുള്ള സുബഹി നിസ്കാരത്തിലെ ബാങ്കിൽ പ്രത്യേകമായി ചൊല്ലുന്ന പദം അതിന്റെ അർത്ഥമാണ് ചോദിച്ചത്. അഞ്ചാം ക്ലാസ്സിൽ അതിന്റെ അർത്ഥം പറയുന്നില്ലെങ്കിലും രണ്ടാം ക്ലാസ് മൂന്നാം ക്ലാസ് എന്നീ ക്ലാസ്സുകളിൽ എല്ലാം അതിന്റെ അർത്ഥം പഠിച്ചു. അത് പ്രകാരമാണ് ആ ചോദ്യം അവിടെ ചോദിച്ചത്. കൂടാതെ അധിക ചോദ്യങ്ങളും വൻ വേർഡ് ക്വസ്റ്റ്യൻസ് ആയിരുന്നു ഉണ്ടായിരുന്നത്.
ഫിഖ്ഹ് വിഷയത്തിൽ കുറഞ്ഞത് 97 മാർക്ക് ലഭിച്ചാൽ മാത്രമേ ടോപ് പ്ലസ് ലഭിക്കുകയുള്ളൂ. ഞങ്ങൾ പരീക്ഷയിൽ എഴുതിയ ഉത്തരങ്ങൾ തിരയാണോ എന്ന് നമുക്ക് ചെക്ക് ചെയ്യാം.അതിനായി താഴെ കാണുന്ന രണ്ട് പേപ്പറുകൾ ശ്രദ്ധിക്കുക. അതിൽ എഴുതിയ ഉത്തരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്തുക.
ഓരോ ചോദ്യത്തിന്റെയും ഉത്തരം പൂർണ്ണമായ രീതിയിൽ എഴുതിയാൽ മാത്രമേ മാർക്ക് ലഭിക്കുകയുള്ളൂ. എന്നാൽ ചില കുട്ടികൾ അത് പരിപൂർണ്ണ രീതിയിൽ എഴുതാതെ ഭാഗികമായി എഴുതി വയ്ക്കാറുണ്ട് ഇങ്ങനെ ചെയ്യുന്നത് മാർക്ക് കുറയാൻ സാധ്യത വരുത്തും. പരീക്ഷ എഴുതുകയാണെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് പരീക്ഷ പേപ്പറിൽ നിങ്ങൾക്കറിയുന്ന ചോദ്യത്തിന്റെ ഉത്തരം എഴുതിവെക്കുക. ക്രമപ്രകാരം തന്നെ ഉത്തരം എഴുതണം എന്നല്ല. അറിയുന്ന ഉത്തരങ്ങൾ ആദ്യം എഴുതിവെക്കുക. അതാണ് കൂടുതൽ ഉചിതം. എന്നാൽ നമുക്ക് ചോദ്യപേപ്പറിലെ ഉത്തരങ്ങൾ തെറ്റിപ്പോയാൽ വെട്ടേണ്ട ആവശ്യം വരില്ല.
മറ്റൊരു കാര്യം ചോദ്യങ്ങൾക്കുത്തരം മുഴുവനായി എഴുതി എന്ന് ഉറപ്പുവരുത്തിയശേഷം തുടക്കം മുതൽ അവസാനം വരെ ചോദ്യങ്ങളും ഉത്തരങ്ങളും വായിച്ചു നോക്കണം. ഇപ്രകാരം കുറഞ്ഞത് മൂന്ന് തവണയെങ്കിലും ചെയ്യണം എന്നാൽ മാത്രമേ നമ്മൾ എഴുതിയ ഉത്തരത്തിൽ വല്ല പിഴവും വന്നിട്ടുണ്ടോ എന്ന് നമുക്ക് അറിയാൻ സാധിക്കുകയുള്ളൂ. മനസ്സിലാകാത്ത ചോദ്യങ്ങൾ ഉസ്താദിനോട് ചോദിക്കുക തന്നെ ചെയ്യണം അവിടെ മടിയോ കുറവോ ഒന്നും കാണിക്കരുത്. കൂടാതെ നമ്മൾ എഴുതുന്ന വാക്കുകൾ നല്ല വൃത്തിയിലും ഭംഗിയിലും ആയിരിക്കണം. ചിലപ്പോൾ നിങ്ങളെ എഴുതുന്ന ഉത്തരം ശരിയായിരിക്കാം പേപ്പർ നോക്കുന്ന ഉസ്താദിന് അത് മനസ്സിലായില്ലെങ്കിൽ തെറ്റ് രേഖപ്പെടുത്തിയേക്കാം.