Posts

Pothu pareeksha 2026 class 5 Fiqh answer key

Madrasa Guide
Pothu pareeksha 2026 class 5 Fiqh answer key
സമസ്ത പൊതു 2026 - ഇന്ത്യ ഒന്നാകെ സമസ്ത കീഴിലുള്ള മദ്രസകളിൽ നടക്കുന്ന പൊതു പരീക്ഷ നേരിടാനായി വിദ്യാർത്ഥികൾ ഒരുങ്ങുകയാണ്. അഞ്ചാം ക്ലാസിലെ പരീക്ഷയുടെ ആൻസർ കീ തയ്യാറായിട്ടുണ്ട്.  ഫിഖ്ഹ് പരീക്ഷയ്ക്ക് വേണ്ടി വിദ്യാർഥികൾ പഴയ കോസ്റ്റിൻ പേപ്പറുകളും മറ്റും ഉപയോഗപ്പെടുത്തുകയുണ്ടായി. അതിൽ നിന്നും ഏകദേശം 40% ചോദ്യങ്ങളും വന്നിട്ടുണ്ടായിരുന്നു. എന്നാൽ അതിലെ അധിക പ്രവർത്തനങ്ങളും വ്യത്യസ്തത നിറഞ്ഞതായിരുന്നു. കൂടാതെ അർത്ഥങ്ങൾ ചോദിക്കുന്നതിൽ ഇതുവരെയും ചോദിക്കാത്ത വരികൾ ഉൾപ്പെട്ടിരുന്നു.    അതുപോലെതന്നെ ജുമുഅ എന്നുള്ള പാഠത്തിൽ നിന്നും ക്രമത്തിൽ ആക്കാനുള്ള പ്രവർത്തനം വന്നിട്ടുണ്ടായിരുന്നു. പലപ്പോഴും തദ്‌രീബാത്ത് ഭാഗത്തുനിന്നും ചോദ്യങ്ങൾ വന്നാൽ നമ്മൾ ശ്രദ്ധിക്കാറില്ല. ഇതുവരെയും വരാത്ത ഒരു ചോദ്യമായിരുന്നു അത്. കൂടാതെ ഈ പ്രാവശ്യം ചോദ്യങ്ങൾ ചോദിച്ചപ്പോൾ വ്യക്തമാക്കാൻ എന്നതോ അല്ലെങ്കിൽ ഉത്തരം എഴുതുക എന്നുള്ള പ്രവർത്തനവും വന്നില്ല. പൊതുവേ പരീക്ഷയുടെ ഘടന എടുത്തു നോക്കിയാൽ വളരെ ലഘുവായ പരീക്ഷയായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം  കൂടാതെ പാഠപുസ്തകത്തിൽ പറഞ്ഞിട്ടുള്ള സുബഹി നിസ്കാരത്തിലെ ബാങ്കിൽ പ്രത്യേകമായി ചൊല്ലുന്ന…

Post a Comment