റിസൾട്ട് അറിയാൻ "GENERAL" ക്ലിക്ക് ചെയ്യുക.
പ്രിയപ്പെട്ട പൊതു പരീക്ഷ വിദ്യാർത്ഥികളെ,
ആകാംക്ഷ നിറഞ്ഞ സമയത്തിലൂടെയാണ് നാം കടന്നു നീങ്ങുന്നത്. ഒരു വർഷത്തിൽ നാം ചെയ്ത കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലം ഇന്ന് 12 മണിയോടെ നമുക്ക് ലഭ്യമാകും. എല്ലാവർക്കും അല്ലാഹു ഉന്നത വിജയം നൽകട്ടെ...
എന്നാൽ ചില കുട്ടികൾക്ക് റിസൾട്ടിന്റെ ഫലം മുന്നേ ലഭിച്ചു എന്ന് പറയപ്പെടുന്നു ചിലർ അതിന്റെ സ്ക്രീൻഷോട്ട് വിടുകയും ചെയ്തിട്ടുണ്ടായിരുന്നു . ഇത് ചിലപ്പോൾ വല്ല സാങ്കേതിക തകരാറും മൂലം ലഭിച്ചതായേക്കാം. ഏതായാലും 12 മണിക്ക് പ്രസ് മീറ്റ് ആരംഭിക്കുകയും പറയുന്ന കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുകയും ചെയ്യുക ശേഷം പൊതു റിസൾട്ട് പബ്ലിഷ് ചെയ്യുകയും ചെയ്യുന്നതാണ്.
ഒരു ഒരു കാര്യം പ്രത്യേകം ഓർമ്മയിൽ പെടുത്താൻ - നിങ്ങൾക്ക് ലഭിക്കുന്ന റിസൾട്ട് നിങ്ങടെ അധ്വാനത്തിന്റെ ഫലമാണ് എന്നാൽ നിങ്ങൾ ഉദ്ദേശിച്ച മാർക്കോ അതല്ലെങ്കിൽ നിങ്ങൾ ഉദ്ദേശിച്ച ഗ്രേഡ് നിങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ നിങ്ങൾക്ക് പുനർ മൂല്യനിർണയത്തിന് വേണ്ടി അപേക്ഷിക്കാം അതിന്റെ ഡേറ്റും ഇന്ന് തന്നെ ചിലപ്പോൾ പ്രഖ്യാപിച്ചേക്കാം.
ആരാണ് പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കേണ്ടത്...?
പരീക്ഷയെഴുതിയ ശേഷം മാർക്ക് എല്ലാം കൂട്ടി നോക്കുമ്പോൾ അവൻ അല്ലെങ്കിൽ അവൾ ഉദ്ദേശിച്ച മാർക്ക് 97 ആണെന്ന് നിങ്ങൾ സങ്കൽപ്പിക്കുക. പക്ഷേ റിസൾട്ട് വന്നപ്പോൾ അവൾ ഉദ്ദേശിച്ച 97 മാർക്ക് ലഭിച്ചില്ല അതല്ലെങ്കിൽ അതിനേക്കാൾ എത്രയോ കുറഞ്ഞ മാർക്കാണ് ലഭിച്ചത്. അവൾക്ക് ഉറപ്പാണ് എനിക്ക് 97 മാർക്ക് ഉണ്ട്. ഞാൻ എഴുതി എല്ലാ ചോദ്യത്തിന്റെ ഉത്തരവും ശരിയാണ്. എന്ന് ഉറപ്പുള്ള വിദ്യാർഥികൾക്ക് പുനർ മൂല്യനിർണയത്തിന് യോജ്യമാണ്.
എന്നാൽ മാർക്ക് കൂടി കിട്ടാനോ അതല്ലെങ്കിൽ സ്ഥാനം മികച്ചതാകാൻ വേണ്ടിയോ പുനർ മൂല്യനിർണയത്തിന് വേണ്ടി അപേക്ഷിക്കുന്നത് വെറുതെയാണ് എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ട് പ്രത്യേകമായ ഒരു നേട്ടമൊന്നും ലഭിക്കില്ല.
സേ പരീക്ഷ ആർക്കെല്ലാം എഴുതാം .....?
മാർക്ക് കുറഞ്ഞതിന്റെ പേരിലോ സ്ഥാനം കുറഞ്ഞതിന്റെ പേരിലോ എഴുതുന്നതല്ല സേ പരീക്ഷ. പൊതു പരീക്ഷയിൽ ഒരു വിഷയത്തിൽ മാത്രം പരാജയപ്പെട്ടവർക്ക് മാത്രം എഴുതാവുന്ന പരീക്ഷയാണ് സേ പരീക്ഷ. അതുതന്നെ ഒരു വിഷയത്തിൽ മാത്രമേ പരാജയപ്പെടാവോ? രണ്ടോ മൂന്നോ അതില്ലെങ്കിൽ കൂടുതലോ വിഷയങ്ങളിൽ പരാജയപ്പെട്ടാൽ അവർക്ക് സെ പരീക്ഷ എഴുതാൻ കഴിയില്ല. കുറഞ്ഞത് 30 മാർക്ക് ലഭിച്ചാൽ മാത്രമേ പാസ് ആവുകയുള്ളൂ. അതിനെ താഴെയുള്ള മാർക്ക് ലഭിച്ചാൽ പരീക്ഷയിൽ പരാജയപ്പെടും. സേ പരീക്ഷ എഴുതാൻ ആണെങ്കിലും പുനർ മൂല്യനിർണയത്തിന് ആണെങ്കിലും പ്രത്യേകം ഫീസ് ഈടാക്കുന്നുണ്ട്. അത് അപേക്ഷിക്കേണ്ട തീയതി എന്നാണെന്നും സേ പരീക്ഷ എഴുതേണ്ടത് എന്നാണെന്നും പ്രത്യേകം അറിയിപ്പ് വരുന്നതാണ്.
എല്ലാ വിദ്യാർത്ഥികൾക്കും Madrasa Guide-ൻ്റെ വിജയാശംസകൾ!