-
മനഃപൂർവം നിസ്കാരത്തിൽ കൂടുതൽ റക്അത്തുകൾ നിസ്കരിച്ചാൽ എന്ത് സംഭവിക്കും?
നിസ്കാരം ബാത്തിലാകും.
സുജൂദുസ്സഹ്വ് നിർവഹിക്കാൻ മറന്നുപോയാൽ എന്തുചെയ്യണം?
സലാമിന് ശേഷം പെട്ടെന്ന് ഓർമ്മവന്നാൽ ചെയ്യാം.
തക്ബീറത്തുൽ ഇഹ്റാം മറന്നുപോയാൽ നിസ്കാരം ശരിയാകുമോ?
ഇല്ല, അത് ഒഴിവായാൽ നിസ്കാരം ബാത്തിലാകും.
തശഹ്ഹുദ്, ഖുനൂത്ത് തുടങ്ങിയവ മറന്നുപോയാൽ എന്ത് ചെയ്യണം?
സഹ്വിന്റെ സുജൂദ് സുന്നത്തുണ്ട്.
അബ്ആള് സുന്നത്തുകൾ മറന്നുപോയാൽ എന്തുചെയ്യണം?
സഹ്വിന്റെ സുജൂദ് ചെയ്യേണ്ടതാണ്.
ബോധപൂർവ്വം ഫർള് ഒഴിവാക്കിയാൽ സുജൂദുസ്സഹ്വ് കൊണ്ടുപോകുമോ?
ഇല്ല, ബോധപൂർവ്വം വരുത്തുന്ന വീഴ്ചയ്ക്ക് സുജൂദുസ്സഹ്വ് കൊണ്ട് പരിഹാരമില്ല.
സഹ്വിന്റെ സുജൂദ് ചെയ്യേണ്ടത് എപ്പോഴാണ്?
സലാമിന് തൊട്ടുമുമ്പ്.
ഇമാമിന് സഹ്വിന്റെ സുജൂദ് ഉണ്ടായാൽ മാസ്ബുക് എന്തുചെയ്യണം?
ഇമാമിനെ പിന്തുടർന്ന് സുജൂദ് ചെയ്യണം
സുജൂദുസ്സഹ്വ് എന്നാൽ എന്താണ്?
നിസ്കാരത്തിൽ വന്നുപോകുന്ന പിഴവുകൾക്ക് പരിഹാരമായി സലാമിന് മുമ്പ് ചെയ്യുന്ന രണ്ട് സുജൂദുകൾ.
തറാവീഹ് നിസ്കാരത്തിൽ എത്ര സലാമുകൾ ഉണ്ടാകും?
20 റക്അത്തായതിനാൽ രണ്ട് റക്അത്ത് വീതം സലാം വീട്ടുമ്പോൾ 10 സലാമുകൾ ഉണ്ടാകും.
തറാവീഹ് നിസ്കാരത്തിന് മറ്റൊരു പേര് എന്താണ്?
ഖിയാമു റമദാൻ
തറാവീഹ് നിസ്കാരത്തെക്കുറിച്ച് നബി (സ) എന്തുപറഞ്ഞു?
വിശ്വാസത്തോടെയും പ്രതിഫലം കാംക്ഷിച്ചും റമദാനിൽ രാത്രി നിസ്കരിച്ചാൽ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും (മുസ്ലിം).
തറാവീഹ് നിസ്കാരത്തിൻ്റെ ഓരോ രണ്ട് റക്അത്തിലും എന്തുചെയ്യണം?
പ്രത്യേകം നിയ്യത്ത് ചെയ്യണം.
തറാവീഹ് നിസ്കാരം എങ്ങനെയാണ് സലാം വീട്ടേണ്ടത്?
ഓരോ രണ്ട് റക്അത്തിലും സലാം വീട്ടി പിരിക്കണം.
തറാവീഹ് നിസ്കാരത്തിൽ ജമാഅത്ത് സുന്നത്തുണ്ടോ?
അതെ, ജമാഅത്തായി നിസ്കരിക്കൽ സുന്നത്താണ്.
തറാവീഹ് നിസ്കാരത്തിൻ്റെ സമയം എപ്പോഴാണ്?
ഇശാ നിസ്കാരത്തിന് ശേഷം ഫജ്ർ വരെ.
റമദാനിലെ പ്രത്യേക സുന്നത്ത് നിസ്കാരം ഏതാണ്?
തറാവീഹ് (ഖിയാമു റമദാൻ).
തറാവീഹ് നിസ്കാരം എത്ര റക്അത്താണ്?
20 റക്അത്ത്
തഹജ്ജുദ് നിസ്കാരത്തിൻ്റെ ഏറ്റവും കുറഞ്ഞ റക്അത്ത് എത്രയാണ്?
രണ്ട് റക്അത്ത്.
തഹജ്ജുദ് നിസ്കാരം എന്നാൽ എന്താണ്?
രാത്രി ഉറങ്ങി ഉണർന്നതിനുശേഷം നിർവഹിക്കുന്ന നിസ്കാരം.
റമദാനിൽ വിത്ർ നിസ്കാരം എങ്ങനെയുള്ളതാണ്?
ജമാഅത്തായി നിസ്കരിക്കൽ സുന്നത്തുണ്ട്
വിത്ർ നിസ്കാരത്തിൻ്റെ സലാമിനുശേഷം ചൊല്ലേണ്ട ദിക്റ് ഏതാണ്?
"സുബ്ഹാനൽ മലികിൽ ഖുദ്ദൂസ്..." എന്ന് മൂന്ന് പ്രാവശ്യം ചൊല്ലൽ സുന്നത്താണ്.
വിത്റിൻ്റെ അവസാന മൂന്ന് റക്അത്തുകളിൽ ഓതേണ്ട പ്രധാന സൂറത്തുകൾ ഏവ?
അഅ്ലാ, കാഫിറൂൻ, ഇഖ്ലാസ്, മുഅ്വവിദതാനി.
വിത്ർ നിസ്കാരത്തിൻ്റെ ഏറ്റവും കുറഞ്ഞ റക്അത്ത് എത്രയാണ്?
ഒരു റക്അത്ത്.
വിത്ർ നിസ്കാരത്തിൻ്റെ പരമാവധി റക്അത്ത് എത്രയാണ്?
11 റക്അത്ത്.
വിത്ർ നിസ്കാരത്തിൻ്റെ സമയം എപ്പോഴാണ്?
ഇശാ നിസ്കാരത്തിന് ശേഷവും ഫജ്റിന് മുമ്പുമുള്ള സമയത്താണ്.
വിത്ർ നിസ്കാരത്തെക്കുറിച്ച് നബി (സ) എന്തുപറഞ്ഞു?
"വിത്ർ നിസ്കാരം എല്ലാ മുസ്ലിമിനും ബാധ്യതയാണ്" (അബൂദാവൂദ്).
രാത്രിയിലെ രണ്ട് പ്രധാന സുന്നത്ത് നിസ്കാരങ്ങൾ ഏവ?
വിത്റും തഹജ്ജുദും
യാത്രയിൽ ഖസ്ർ നിസ്കാരം ബാധകമാകുന്നത് എപ്പോഴാണ്?
യാത്ര ആരംഭിച്ച് നഗരംവിട്ടതിന് ശേഷം.
മഗ്രിബും ഇശാഉം ജംഉം ഖസ്റും ചെയ്യാൻ കഴിയുമോ?
മഗ്രിബ് ഖസ്റാക്കാൻ പാടില്ല.എന്നാൽ ജംഅ് ചെയ്യാം.
ജംഉത്തഖ്ദീം ചെയ്യാൻ എന്തുചെയ്യണം?
ആദ്യത്തെ നിസ്കാരത്തിൽ ജംഇന്റെ നിയ്യത്ത് ചെയ്യണം.
ജംഉത്തഅ്ഖീർ എന്നാൽ എന്താണ്?
രണ്ട് നിസ്കാരങ്ങൾ രണ്ടാമത്തെ നിസ്കാരത്തിൻ്റെ സമയത്തേക്ക് പിന്തിപ്പിച്ച് നിസ്കരിക്കുക
ജംഉത്തഖ്ദീം എന്നാൽ എന്താണ്?
രണ്ട് നിസ്കാരങ്ങൾ ആദ്യത്തെ നിസ്കാരത്തിൻ്റെ സമയത്ത് ഒന്നിച്ച് നിസ്കരിക്കുക
ഖസ്റാക്കാനുള്ള നിബന്ധനകളിൽ പ്രധാനപ്പെട്ടത് എന്താണ്?
നിയ്യത്തിൽ ഖസ്റാക്കുമെന്ന് കരുതുക.
ജംഉം ഖസ്റും ചെയ്യുന്നതിനുള്ള ഒരു നിബന്ധന എന്താണ്?
ദീർഘയാത്രയായിരിക്കുക
നാല് റക്അത്തുള്ള ഫർള് നിസ്കാരങ്ങൾ രണ്ട് റക്അത്താക്കി ചുരുക്കി നിസ്കരിക്കുന്നതിന് എന്തുപറയുന്നു?
ഖസ്ർ
ദീർഘയാത്രകളിൽ ഇസ്ലാം അനുവദിച്ചുനൽകിയ രണ്ട് ഇളവുകൾ എന്തൊക്കെയാണ്?
ജംഉം ഖസ്റും.
വാഹനത്തിൽ വെച്ച് തക്ബീറത്തുൽ ഇഹ്റാാം ചെയ്യുമ്പോൾ എന്ത് ശ്രദ്ധിക്കണം?
ഖിബ്ലക്ക് നേരെ തിരിഞ്ഞ് തക്ബീർ കട്ടണം.
കപ്പലിലോ ട്രെയിനിലോ വെച്ച് നിസ്കരിക്കുമ്പോൾ ഖിബ്ലയുടെ വിധി എന്താണ്?
സാധ്യമാകുന്ന രീതിയിൽ ഖിബ്ലയെ മുന്നിട്ട് നിസ്കരിക്കണം.
വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്ക് ഖിബ്ലയെ മുന്നിടാൻ ബുദ്ധിമുട്ടായാൽ എന്ത് ചെയ്യാം?
സാധ്യമായ ദിശയിലേക്ക് തിരിഞ്ഞ് നിസ്കരിക്കാം.
യാത്രക്കിടയിൽ ഖിബ്ലയുടെ ദിശ തെറ്റി നിസ്കരിച്ചാൽ എന്തുചെയ്യണം?
പിന്നീട് ഖദാഅ് വീട്ടേണ്ടതാണ്.
യാത്രയിൽ ഫർള് നിസ്കരിക്കുമ്പോൾ ഖിബ്ലയെ മുന്നിടുന്നത് നിർബന്ധമാണോ?
അതെ, അനിവാര്യമാണ്.
കഅ്ബ കാണാൻ കഴിയാത്ത ദൂരത്തുള്ളവർ എന്തുചെയ്യണം?
കഅ്ബയുടെ ദിശയിലേക്ക് മുഖം തിരിക്കണം
കഅ്ബ നേരിട്ട് കാണുന്നവർ നിസ്കരിക്കാൻ എവിടേക്കാണ് മുന്നിടേണ്ടത് ?
കഅ്ബക്ക് നേരെ തന്നെ മുഖം തിരിക്കണം.
നജസായ വസ്ത്രം ധരിച്ച് നിസ്കരിച്ചാൽ എന്ത് സംഭവിക്കും?
ആ നിസ്കാരം സ്വീകാര്യമാകില്ല.
വസ്ത്രത്തിൻ്റെ നിറം എങ്ങനെയുള്ളതായിരിക്കണം?
വെളുത്ത നിറത്തിലുള്ള വസ്ത്രം ധരിക്കലാണ് ഏറ്റവും ഉത്തമം.
മുസ്ലിമായ സ്ത്രീ വസ്ത്രം ധരിക്കുമ്പോൾ എന്ത് ശ്രദ്ധിക്കണം?
കുഴിയുള്ള ചെവി, കഴുത്ത് തുടങ്ങിയ ഭാഗങ്ങൾ വെളിപ്പെടാത്തവിധം ധരിക്കണം
ഔറത്ത് മറയ്ക്കുന്നതിന് ഉപയോഗിക്കുന്ന വസ്ത്രം എങ്ങനെയുള്ളതായിരിക്കണം?
ചർമ്മത്തിൻ്റെ നിറം വെളിപ്പെടാത്തവിധം കട്ടിയുള്ളതായിരിക്കണം.
അന്യ പുരുഷന്മാരുടെ അടുത്തുനിൽക്കുമ്പോൾ സ്ത്രീകളുടെ ഔറത്ത് എന്താണ്?
മുഖവും മുൻകൈയ്യും ഒഴികെയുള്ള ശരീരം മുഴുവൻ.
സ്ത്രീകളുടെ ഔറത്ത് എന്തൊക്കെയാണ്?
നിസ്കാരത്തിൽ മുഖവും രണ്ട് മുൻകൈയ്യും അല്ലാത്ത ഭാഗങ്ങളെല്ലാം.